ADVERTISEMENT

 

ചക്രം ചവിട്ടി ജീവിതത്തിലേക്ക് ദിവസവും ഓരോ മണിക്കൂർ കൂട്ടിച്ചേർത്താലോ? ഇന്നാ പിടിച്ചോ ആശയം. നാളെ മുതൽ ദിവസവും ഒരു മണിക്കൂർ സൈക്കി‍ൾ സവാരിക്കായി മാറ്റി വയ്ക്കുക മാത്രം ചെയ്താൽ മതി. സൈക്കിൾ ഓ‌ടിച്ച് ഓഫിസുകളിലും മറ്റും പോയിരുന്നവരുടെ യാത്ര ഇന്ന് ബൈക്കുകളിലായി. ഇന്ധന വില കുതിച്ചുയർന്നപ്പോൾ അടുത്തയിടെ ചിലരൊക്കെ സൈക്കിളുകൾ പൊ‌ടിതട്ടിയെടുത്ത് വീണ്ടും നിരത്തിലിറക്കിയിരുന്നു. ദൈനംദിന യാത്രയ്ക്ക് സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. നാട്ടിൻപുറങ്ങളിൽ പാൽ, പത്രം എന്നിവയുടെയെല്ലാം വിതരണത്തിന് ഉപയോഗിച്ചിരുന്നതു സൈക്കിളായിരുന്നു. എന്നാൽ, ഈ മേഖലകളിലും മോട്ടോർ ബൈക്കുകളാണ് ഇപ്പോഴത്തെ താരങ്ങൾ. ആരോഗ്യത്തിന് അത്യുത്തമമാണ് സൈക്കിൾ ചവിട്ടുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

 

ദിവസം അരമണിക്കൂർ സൈക്കിൾ ചവി‌ട്ടുന്നത് ഹൃദയാരോഗ്യത്തിനു നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. ദിവസവും സൈക്കിൾ ചവിട്ടുന്നവർക്കു മറ്റു വ്യായാമത്തിന്റെ ആവശ്യം വരുന്നില്ല. ഒരു മണിക്കൂർ സൈക്കിൾ ചവിട്ടുന്ന ആളിന്റെ ജീവിതത്തിലേക്ക് ഒരു മണിക്കൂർ കൂടുതലായി ചേർക്കപ്പെടുന്നുവെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നത്. വിലക്കുറവ്, അപകടസാധ്യത കുറവ്, ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് വേണ്ട, വാഹന നികുതി ഇല്ല... സൈക്കിളിന്റെ ഗുണങ്ങൾ ഇങ്ങനെ നീളുന്നു. തികച്ചും ലളിതമായ യന്ത്ര സംവിധാനത്തോടുകൂടിയ വാഹനമാണ് സൈക്കിൾ. ശരീരത്തിന്റെ ബാലൻസ് ഉപയോഗിച്ച് സഞ്ചരിക്കാൻ കഴിയുന്ന ഒരു വാഹനം. ഉപയോഗിക്കാൻ വളരെ എളുപ്പം. മണിക്കൂറിൽ ഏഴു മുതൽ 15 കിലോമീറ്റർ വരെ വേഗവും സൈക്കിളിന് കിട്ടും. 

 

English summary : Health benefits of regular cycling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com