അനങ്ങാപ്പാറ നയം വേണ്ട, ‘ഇരുന്നു’പോകാതിരിക്കാൻ ചെയ്യാം ഈ കാര്യങ്ങൾ

HIGHLIGHTS
  • ശരിയല്ലാത്ത ഇരിപ്പുശീലങ്ങൾ ഒഴിവാക്കണം
  • സ്ക്രീനും കണ്ണും തമ്മിലുള്ള അകലം കൃത്യമായി ക്രമീകരിക്കുക
Life Style Disease
Representative Image. Photo Credit: wavebreakmedia/ Shutterstock
SHARE

വേദനകൾ കൂടാതിരിക്കാൻ എന്തു ചെയ്യണം. കഠിനജോലിയൊന്നുമെടുക്കാതെ വിശ്രമിച്ചാൽ ഒരുമാതിരി വേദനയെല്ലാം പമ്പകടക്കുമെന്ന് ചിലരെങ്കിലും ചിന്തിക്കാറില്ലേ? എന്നാൽ വേദനകളേക്കാൾ പ്രശ്നം സൃഷ്ടിക്കും ഈ അനങ്ങാപ്പാറ നയങ്ങൾ. ഇരിപ്പു ജോലിയുടെ സമയം കൂടുന്നതിനനുസരിച്ച് ഇരുന്നു പോകുന്നവരുടെ അനുഭവങ്ങൾ ഏറുന്ന കാലമാണ്. ഇരുന്നുള്ള ജോലിചെയ്യുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും അത്തരം ജീവിതശൈലീ രോഗങ്ങളിൽ നിന്നും രക്ഷപെടാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും നോക്കാം.

∙ നടുവേദന

ശരിയല്ലാത്ത ഇരിപ്പുശീലങ്ങളുടെ പരിണിത ഫലങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത് നട്ടെ‌ല്ലാണ്. കൂനിക്കൂടിയിരുന്ന് മണിക്കൂറുകളോളം ജോലി ചെയ്യുമ്പോൾ നട്ട‌‌െല്ലിനുണ്ടാകുന്ന സമ്മർദം ചെറുതല്ല. ഓഫിസിലായാലും വീട്ടിലായാലും ജോലിചെയ്യുമ്പോഴുപയോഗിക്കുന്ന കസേരയിൽ നിവർന്നു തന്നെയിരിക്കാൻ മനപൂർവം ശ്രമിക്കണം. കംപ്യൂട്ടറിനു മുന്നിലേക്ക് ആഞ്ഞിരുന്നു ജോലിചെയ്യുന്നവരാണ് ചിലർ. അങ്ങനെ ചെയ്യുമ്പോൾ നട്ടെല്ലിന് ആയാസം കൂ‌ടും. ജോലിചെയ്യാനിരിക്കുന്നതിനു മുൻപ് കസേരയിൽ നടുവിനോട് ചേർന്നു വരുന്ന ഭാഗത്ത് തലയിണയോ കുഷ്യനോ ഉപയോഗിക്കുന്നത് മുന്നോട്ടാഞ്ഞിരിക്കുന്ന പ്രവണത കുറയ്ക്കാൻ സഹായിക്കുകയും അതിലൂടെ നട്ടെല്ലിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും. അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ജോലിക്കിടെയിലുള്ള നടപ്പ്. ഒറ്റയിരിപ്പിൽ നിന്ന് ഇരുപതോ മുപ്പതോ മിനിറ്റ് കൂടുമ്പോഴെങ്കിലും  ഇടവേളയെടുക്കാൻ സാധിച്ചില്ലെങ്കിൽ ഒരു മണിക്കൂർ കൂടുമ്പോഴെങ്കിലും ചെറിയ നടപ്പിനുവേണ്ടി ഇടവേളയെടുക്കാൻ ശ്രദ്ധിക്കണം.

∙ തോൾ വേദന

നിസ്സാരമെന്നു കരുതി അവഗണിക്കുന്ന തോൾവേദനയും കഴുത്തുവേദനയുമൊക്കെ ഗുരുതരമായ ജീവിത ശൈലീരോഗമായി മാറാനുള്ള സാധ്യതയേറെയാണ്. സ്ക്രീനും കണ്ണും തമ്മിലുള്ള അകലം കൃത്യമായി ക്രമീകരിക്കുക, കുനിഞ്ഞ കഴുത്തുമായി ജോലിചെയ്യാതെ കഴുത്ത് നിവർത്തി നേരെ നോക്കി ജോലിചെയ്യാൻ ശ്രദ്ധിക്കുക മുതലായ കാര്യങ്ങൾ ചെയ്യുക. ജോലിയിൽ നിന്ന് ഇടയ്ക്ക് ഇടവേളയെടുത്ത് കഴുത്തുവേദന കുറയ്ക്കാനുള്ള വ്യായാമങ്ങൾ ചെയ്യാം. സീറ്റിലിരുന്നു കൊണ്ട് ചെയ്യാവുന്ന റൊട്ടേഷൻ വ്യായാമങ്ങൾ, സ്ട്രെച്ചിങ് വ്യായാമങ്ങൾ എന്നിവ പരീക്ഷിക്കാം. അത് പേശീവേദന കുറയ്ക്കുന്നതിനും നീർക്കെട്ടുണ്ടാകാതിരിക്കാനും സഹായിക്കും. തോളിന്റെ വേദനയാണ് കൂടുതൽ അലട്ടുന്നതെങ്കിൽ കൈ വീശി കറക്കുന്നതുപോലെയുള്ള വ്യായാമങ്ങൾ ചെയ്യാം. രണ്ട് കൈകളിലും ഒരേ ആവൃത്തിയിൽ ചെയ്യാൻ ശ്രദ്ധിക്കണം എന്നുമാത്രം.  ഈ വ്യായാമം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ ഓഫിസിലെ ഒഴിഞ്ഞ മൂലകൾ തെരഞ്ഞെടുക്കാം.

∙ കൈക്കുഴയ്ക്കുണ്ടാകുന്ന വേദന

മൗസും കീബോർഡും തുടർച്ചയായി ഉപയോഗിക്കുന്നത് ചിലരിൽ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കും. ചിലസമയത്ത് വിരലുകൾക്ക് ചലനശേഷിക്കുറവും മരവിപ്പും അനുഭവപ്പെട്ടേക്കാം. ജോലിക്കിടയിൽ വിരലുകൾ ഇടയ്ക്കിടെ മടക്കുകയും നിവർക്കുകയും ചെയ്യാം. സ്മൈലി ബോളുകൾ ഇടയ്ക്കിടെ അമർത്തിപ്പി‌ടിക്കാം ഇതൊക്കെ വിരലുകളുടെ ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കും. അതിഭയങ്കരമായ മരവിപ്പുപോലെയുള്ള അസ്വസ്ഥകൾ തോന്നിയാൽ ഡോക്ടർമാരുടെ സഹായം തേടാം.

∙ കാലിലുണ്ടാകുന്ന നീർക്കെട്ട്

തുടർച്ചയായി ദീർഘനേരം ജോലിചെയ്യുന്നത് മുട്ടുകൾക്കും കാലുകൾക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മുട്ടുവേദനയും കാലിൽ നീർക്കെട്ടുമുണ്ടാകാതിരിക്കാൻ ഫൂട്ട്റെസ്റ്റുകൾ ഉപയോഗിക്കാം. കാലിലുണ്ടാകുന്ന നീര് ഒഴിവാക്കാൻ കാൽപൊക്കി വച്ച് ജോലിചെയ്യാം. വേസ്റ്റ്ബിന്നുകൾ തിരിച്ചിട്ട് അതിനു മുകളിൽ കാൽ കയറ്റിവച്ച് ജോലിചെയ്യുന്നതുപോലെയുള്ള സൂത്രപ്പണികൾ ചെയ്യാം. ഫൂട്ട്റെസ്റ്റുകളുള്ള കസേരയും ടേബിളും ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

ഇരിപ്പു കൂടിയതുകൊണ്ടുള്ള ഏതു രോഗങ്ങളും തുടക്കത്തിലേ തന്നെ ചികിൽസിക്കാൻ ശ്രദ്ധിക്കണം. വിദഗ്ധനായ ഒരു ഡോക്ടറിന്റെ ഉപദേശം തേടുന്നതും അദ്ദേഹം നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി പിന്തടരുന്നതും ജീവിതശൈലീരോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

Content Summary : Lifestyle and Chronic Pain Across the Lifespan

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA