ADVERTISEMENT

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഹൃദയാഘാതം ഒരു വലിയ വില്ലനാണ്. ചികിത്സാ ഓപ്ഷനുകളിൽ പുരോഗതി ഉണ്ടായിട്ടും രോഗ തീവ്രത, നമ്മുടെ പൊതു സമൂഹത്തിൽ എന്നും വളരെ കൂടുതലാണ്. ജീവിതശൈലി പരിഷ്കരണങ്ങളെക്കുറിച്ചുള്ള പൊതു അവബോധവും കൃത്യസമയത്ത് ചികിത്സ തേടുന്നതും ഹൃദയാഘാതവുമായി ബന്ധപ്പെട്ട മരണനിരക്കും രോഗാവസ്ഥയും കുറയ്ക്കാൻ സഹായിക്കും. അതിനാൽ ഹൃദ്രോഗം, അതിന്റെ പ്രതിരോധം, രോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടത് അത്യാവശ്യമാണ്. അതുവഴി പൊതുജനങ്ങൾക്ക് സമയബന്ധിതമായി വൈദ്യസഹായം തേടാനും സാധ്യമായ ഒരു ദുരന്തം ഒഴിവാക്കുവാനും കഴിയും.

 

∙ആർക്കാണ് ഹൃദയാഘാതം ഉണ്ടാകുന്നത്? സാധ്യത കൂടുതലുള്ളവർ ആരൊക്കെ?

 

സ്ത്രീകളേക്കാൾ സാധാരണയായി പുരുഷന്മാർ, പ്രത്യേകിച്ച് 45 വയസ്സിനു മുകളിലുള്ളവർ, പുകവലിക്കാർ, പ്രമേഹ രോഗികൾ, ഉയർന്ന ബിപി അല്ലെങ്കിൽ കൊളസ്ട്രോൾ ഉള്ള ആളുകൾ ഹൃദയാഘാതത്തിന്റെ പാരമ്പര്യ സാധ്യത ഉള്ളവർ, എന്നിവരിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

 

∙ഹൃദയാഘാതം ‘‘ബ്ലോക്കുകളിൽ’’ നിന്ന് വ്യത്യസ്തമാണോ?

 

കൊറോണറി ധമനികളിൽ ബ്ലോക്കുകൾ ഉള്ള രോഗികളിലാണ് സാധാരണയായി ഹൃദയാഘാതം ഉണ്ടാകുന്നത്. എങ്കിലും ബ്ലോക്കുകൾ ഇല്ലാതെ പോലും ഹൃദയാഘാതം ഉണ്ടാകാം. പക്ഷേ ഇത് വളരെ അപൂർവമാണ്. എല്ലാ ബ്ലോക്കുകളും ഹൃദയാഘാതമായി പരിഗണിക്കാറില്ല. 

 

∙ഒരു ഹാര്‍ട്ട് ബ്ലോക്ക് എങ്ങനെയാണുണ്ടാകുന്നത്?

 

നമ്മൾ കാണുന്നതു പോലെ എല്ലാ ബ്ലോക്കുകളും ഹൃദയാഘാതത്തിന് കാണമാകണമെന്നില്ല. അവയിൽ പലതും രോഗലക്ഷണങ്ങളില്ലാത്തവയാകാം. കാരണം അവ രക്തപ്രവാഹം കുറയ്ക്കാനും രോഗലക്ഷണങ്ങൾ ഉണ്ടാക്കാനും സാധ്യതയില്ലാത്ത വിധം വളരെ ചെറുതായിരിക്കണം. ചിലപ്പോൾ രോഗികളിൽ വർഷങ്ങളായി വികസിക്കുന്ന ഒരു ബ്ലോക്ക് ഹൃദയത്തെ കാര്യമായി ബാധിക്കുന്നതു വരെ വളരെക്കാലം രോഗ ലക്ഷണങ്ങൾ ഇല്ലാതെ ഇരിക്കുകയും ചെയ്യും. 

 

∙ബ്ലോക്കുകളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

 

ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് എന്നു പറയുന്ന അസുഖത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. പ്രധാനമായും ഹൃദയാഘാതത്തിന്റെ വേദന നെഞ്ചിന്റെ മധ്യഭാഗത്താണ് ഉണ്ടാവുക. ഈ നെഞ്ചു വേദന നെഞ്ചിന്റെ നടുക്കല്ലാത്ത തൊണ്ടയുടെ കുഴിയുടെ ഭാഗത്തേക്കോ പുറത്തേക്കോ ഇടതു കയ്യുടെ വശത്തേക്കോ പടരാം. ഇതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. നെഞ്ചുവേദന കൂടാതെ ശക്തമായ വിയർപ്പും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇതു കൂടാതെ തളർച്ചയും ശ്വാസം മുട്ടലും അനുഭവപ്പെടാം. 

 

∙ആർക്കൊക്കെ ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമാണ്?

 

ഹൃദയത്തിന്റെ േപശികളിലേക്കുള്ള രക്തപ്രവാഹത്തിന് നേരിടുന്ന തടസ്സമാണ് ഹൃദയാഘാതത്തിന് കാരണം. രക്തം കട്ട പിടിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. എത്രയും പെട്ടെന്ന് ഈ തടസ്സം നീക്കി ധമനിയിലൂടെ രക്തപ്രവാഹം പുനഃസ്ഥാപിക്കലാണ് പൂർണഹൃദയാഘാതത്തിന്റെ ചികിത്സയുടെ ലക്ഷ്യം. കഠിനമായ ലക്ഷണങ്ങളുള്ള രോഗികൾ, ഹൃദയാഘാതം, ആൻജീന, ശ്വാസംമുട്ടൽ അല്ലെങ്കിൽ പോസിറ്റീവ് ടി എം ടി ഉള്ള, ലക്ഷണമില്ലാത്ത രോഗികൾക്കും ഒരു കൊറോണറി ആൻജിയോഗ്രാം ചെയ്യാവുന്നതാണ്. ബ്ലോക്കുകൾ പ്രധാന രക്തക്കുഴലുകളുടെ ഭാഗത്താണെങ്കിൽ ബ്ലോക്കുകളുടെ തരവും എണ്ണവും അനുസരിച്ച് ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് ശസ്ത്രക്രിയ നടത്തേണ്ടി വരും. 

 

സ്റ്റെന്റുകൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കണോ?

 

തീർച്ചയായും ലോഹക്കൂട്ടുകളിൽ നിർമിക്കപ്പെട്ട വളരെ നേർത്ത കനമുള്ള പ്രത്യേകതരം രൂപകൽപനയുള്ള ട്യൂബുകളാണ് സ്റ്റെന്റുകൾ. ശരീരത്തോട് ഉൾച്ചേരുന്ന, ഇവയുെട ഗുണനിലവാരം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇവയുടെ ഉപയോഗം മൂലം 2 ശതമാനം വരെ രോഗികൾക്ക് മാത്രമേ പുനർചുരുക്കം അനുഭവപ്പെടുന്നുള്ളൂ.

 

∙ബ്ലോക്ക് നീക്കം ചെയ്ത രോഗികൾ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണോ?

 

ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തപ്രവാഹത്തിന് നേരിടുന്ന തടസ്സമാണ് ഹൃദയാഘാതത്തിന് കാരണം. എത്രയും പെട്ടെന്ന്, ഈ തടസ്സം നീക്കി ധമനിയിലൂടെ രക്തപ്രവാഹം പുനഃസ്ഥാപിക്കലാണ് ഹൃദയാഘാത ചികിത്സയുടെ ലക്ഷ്യം. ഇവ അടഞ്ഞുപോയി വീണ്ടും ബ്ലോക്ക് വരുന്നത് ഒഴിവാക്കാൻ രോഗികൾ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടതായിട്ടുണ്ട്. 

 

ഈ മേഖലയിലെ നൂതന പ്രവണതകൾ

 

എഫ്എഫ്ആർ (FFR)

ഒരു ബ്ലോക്കിന്റെ പ്രവർത്തനപരമായ പ്രാധാന്യം വിലയിരുത്തുന്നതിനുള്ള ടെസ്റ്റാണിത്. ഇത് സാധാരണയായി ആൻജീന രോഗികൾക്കും പോസിറ്റീവ് സ്ട്രെസ് ടെസ്റ്റ് ഉള്ള രോഗലക്ഷണമില്ലാത്ത രോഗികൾക്കും ഉപയോഗിക്കുന്നു. 

 

ഐവിയുഎസ് / ഒസിറ്റി (IVUS/OCT)

 

രക്തക്കുഴലുകൾക്കുള്ളിൽ ക്യാമറ ഉപയോഗിച്ച് നടത്തുന്ന ടെസ്റ്റ് ആണ്. കൂടാതെ ഒരു ബ്ലോക്കിന്റെ സ്വഭാവവും പ്രാധാന്യവും പഠിക്കാനും തടഞ്ഞ രക്തക്കുഴലിനുള്ളിൽ സ്റ്റെന്റ്  ‘എത്രത്തോളം കൃത്യമായി ഉൾച്ചേർന്നു’ എന്ന് അറിയാനും സഹായിക്കുന്നു. 

 

കാരിത്താസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റാണ് ലേഖകൻ

 

Content Summary : Is a blockage the same as a heart attack?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com