ADVERTISEMENT

സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നാല് പേരിൽ ഒരാൾക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാൻ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്ട്രോക്ക്. തലച്ചോറിനേൽക്കുന്ന അറ്റാക്ക് (Brain Attack) ആണ് സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം പല കാരണങ്ങളാൽ തടസ്സപ്പെടുമ്പോ ഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. 

 

എന്താണ് സ്ട്രോക്ക്

മസ്തിഷ്കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജൻ ലഭ്യമാകാതെ വരികയും തുടർന്ന് അവ നശിച്ചു പോകാൻ തുടങ്ങുകയും ചെയ്യുന്നു. അതു മൂലം ഏതു ഭാഗത്തെ കോശങ്ങൾ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതെ വരുകയും തന്മൂലം, ഓര്‍മ, കാഴ്ച, കേൾവി, പേശീനിയന്ത്രണം തുടങ്ങിയ കഴിവുകൾക്ക് തടസ്സം നേരിടുകയും ചെയ്യുന്നു.

 

സ്ട്രോക്ക് രണ്ടു തരമുണ്ട് 

 

ഇസ്കെമിക് സ്ട്രോക്കും (80%) ഹെമറാജിക് സ്ട്രോക്കും (20%) രണ്ടിന്റെയും ലക്ഷണങ്ങൾ ഒരു പോലായതിനാൽ സ്കാൻ ചെയ്ത് ഏതു തരത്തിലുള്ള സ്ട്രോക്ക് ആണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചാണ് ചികിത്സാവിധി നിര്‍ണയിക്കുന്നത്.

 

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ 

 

BE FAST

∙Balance: ശരീരത്തിന്റെ ബലക്ഷയം

∙Eyes: പെട്ടെന്നുണ്ടാകുന്ന കാഴ്ച മങ്ങൽ

∙Face : മുഖം കോടുക

∙Arm Weakness: പെട്ടെന്നുണ്ടാകുന്ന, കൈകാലുകളുടെ തളർച്ച

∙Speech: സംസാരിക്കുന്നതിലുണ്ടാവുന്ന ബുദ്ധിമുട്ട് 

∙Time to Act: എത്രയും വേഗത്തിൽ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കുക. 

 

സ്ട്രോക്കിന്റെ കാരണങ്ങൾ 

ഉയർന്ന രക്തസമ്മർദം, മദ്യപാനം, പുകവലി, വ്യായാമക്കുറവ്, ജീവിതശൈലി എന്നിവ. അനിയന്ത്രിതമായ പ്രമേഹം, ഹൃദ്രോഗം, പാരമ്പര്യഘടകങ്ങൾ.

 

എന്താണ് ഗോൾഡൻ മണിക്കൂർ ?

മേൽപറഞ്ഞ BE FAST ലക്ഷണങ്ങൾ കാണപ്പെടുകയാണെങ്കിൽ ഉടന്‍ തന്നെ (4 മുതൽ 5 മണിക്കൂർ) വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.  എത്രയും വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതു വഴി ഇസ്കെമിക് സ്ട്രോക്ക് സ്കാനിങ്ങിലൂടെ കണ്ടെത്തി രക്തക്കട്ട അലിയിക്കുന്ന പ്രക്രിയയിലൂടെ രോഗിയെ സുഖപ്പെടുത്താൻ സാധിക്കും. 

 

എന്താണ് clot അലിയിക്കുന്ന മരുന്ന്?

Actilyse (രക്തക്കട്ട അലിയിക്കാനുള്ള ടി.പി.എ. കുത്തിവെപ്പ്) അല്ലെങ്കിൽ tenecteplase ഇവയും ഉപയോഗിക്കാം. 

 

സ്ട്രോക്ക് ലക്ഷണങ്ങൾ വന്നു അൽപസമയത്തിനകം മാറിയാൽ ഉടൻ തന്നെ ആശുപത്രിയിൽ പോണോ?

ട്രാൻസ് ഇസ്കീമിക് അറ്റാക്ക് അഥവാ (TIA) സ്ട്രോക്കിനു മുന്നോടിയായി വരുന്ന ലക്ഷണങ്ങളാണ്. മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം മസ്തിഷ്ക കോശങ്ങൾക്ക് ക്ഷതം സംഭവിച്ചു അവ നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്നതാണിത്. അതിനാൽ ഉടനടി ആശുപത്രിയിലെത്തണം. 

 

ഒരിക്കൽ സ്ട്രോക്ക് വന്നവർക്കു വീണ്ടും വരുമോ?

മരുന്നുകൾ മുടക്കിയാലോ, മുൻപുണ്ടായിരുന്ന ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിച്ചില്ലെങ്കിലോ സ്ട്രോക്ക് വീണ്ടും വരാം. 

 

സ്ട്രോക്ക് വന്നവർ എത്രകാലം മരുന്നുകൾ കഴിക്കണം?

സ്ട്രോക്ക് വന്നവർ ജീവിതകാലം മുഴുവൻ മരുന്നുകള്‍ തുടരേണ്ടതായിട്ടുണ്ട്. 

 

സ്ട്രോക്ക് വരാതിരിക്കാൻ എന്ത് ചെയ്യണം?

സ്ട്രോക്ക് ഒരു പരിധി വരെ ജീവിതശൈലി രോഗമാണ്. ജീവിതത്തിൽ അനുവർത്തിച്ചു വരുന്നതോ, സംഭവിച്ചിട്ടുള്ളതോ ആയ ചില കാര്യങ്ങൾ മസ്തിഷ്കാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. 90% സ്ട്രോക്കും ചികിത്സിക്കാൻ സാധിക്കും എന്നറിയുക. പതിവായ വ്യായാമവും കൃത്യമായ ചെക്കപ്പും ശീലമാക്കുക. 

 

കാരിത്താസ് ഹോസ്പിറ്റലിലെ കൺസൾറ്റന്റ് ന്യൂറോളജിസ്റ്റാണ് ലേഖകൻ.

 

Content Summary : Stroke- Symptoms Causes And Treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com