ADVERTISEMENT

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ഏതെന്നു ചോദിച്ചാൽ പ്രഭാതഭക്ഷണം അഥവാ പ്രാതൽ എന്നാണുത്തരം. ഒരു ദിവസത്തെ മുഴുവൻ ആരോഗ്യം ആ ദിവസം രാവിലെ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. പ്രഭാതഭക്ഷണം എല്ലായ്‌പ്പോഴും ആരോഗ്യകരമായിരിക്കണം. പ്രോട്ടീനും ഫൈബറും ഉൾപ്പെടുത്തുന്നതോടൊപ്പം അന്നജത്തിന്റെ അളവ് കുറയ്ക്കുകയും വേണം. ഇത് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാൻ സഹായിക്കും. ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ സഹായിക്കുന്ന, പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. 

 

1. ഉപ്പുമാവ്: ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നാരുകൾ (fibre) ധാരാളം അടങ്ങിയ ഉപ്പുമാവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. റവ കൊഴുപ്പ് വളരെ കുറഞ്ഞതും നല്ല കൊളസ്ട്രോളും നല്ല കൊഴുപ്പും (good fat) അടങ്ങിയതുമാണ്. പാചകം ചെയ്യുമ്പോൾ എണ്ണ വളരെ കുറച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. 

 

2. മുട്ട : പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഭക്ഷണമാണ് മുട്ട. ഇത് അന്നജവും ഫാറ്റും വളരെ കുറഞ്ഞ ഒന്നാണ്. പച്ചക്കറികൾ കൂടി ചേർത്ത് മുട്ട പൊരിച്ചോ അല്ലെങ്കിൽ ഓംലെറ്റ് ആക്കിയോ കഴിക്കാം. ബ്രേക്ക്ഫാസ്റ്റ് ആരോഗ്യകരമാകാൻ ശ്രദ്ധിക്കുന്നതോടൊപ്പം കാലറിയും ശ്രദ്ധിക്കണം. 

 

3. യോഗർട്ട്: യോഗർട്ട് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാൽസ്യവും പ്രോട്ടീനും യോഗർട്ടിൽ ധാരാളം ഉണ്ട്.  

 

4. ഓട്സ്: ഓട്സ് പാലിൽ കുറുക്കിയത് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഓട്സിനൊപ്പം പഴങ്ങളും ഡ്രൈഫ്രൂട്ട്സും എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്. മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേൻ ചേർക്കാം. 

 

5. കടലപ്പരിപ്പ്: ഫൈബർ ധാരാളമടങ്ങിയ ഒന്നാണ് കടലപ്പരിപ്പ്. ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ ഇത് സഹായിക്കും. കടലപ്പരിപ്പിനൊപ്പം പച്ചക്കറികളും ചേർത്ത് ആരോഗ്യകരവും പോഷകപ്രദവും ആയ പ്രഭാതഭക്ഷണം തയാറാക്കാം.

English Summary : Foods to eat for breakfast to burn belly fat

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com