ADVERTISEMENT

പഴങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ ‘ഫ്രൂട്ടേറിയൻ ഡയറ്റ്’ നിങ്ങൾക്കുള്ളതാണ്. പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, സീഡ്സ്, പച്ചക്കറികൾ ഇവയെല്ലാം ഉൾപ്പെട്ട ഈ ഡയറ്റ് വീഗൻ ഡയറ്റിനോട് സാമ്യമുള്ളതാണ്. 

 

കേൾക്കുമ്പോള്‍ നല്ലതാണെങ്കിലും ഈ ഭക്ഷണ രീതിക്ക് ഗുണങ്ങളോടൊപ്പം ദോഷവശങ്ങളും ഉണ്ട്. 

 

ഗുണങ്ങൾ

 

∙ ധാരാളം ജലാംശം അടങ്ങിയതിനാൽ ശരീരത്തിനാവശ്യമായ ജലം ലഭിക്കാൻ പഴങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും. 

 

∙ സസ്യഭക്ഷണങ്ങൾ പരിസ്ഥിതി സൗഹൃദമാണ്. 

 

∙ ശരീരത്തെ ആരോഗ്യമുള്ളതാക്കാൻ തികച്ചും നാച്വറൽ ആകാം. ഫ്രൂട്ടേറിയൻ ഭക്ഷണരീതി ശരീരത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നു. 

 

പഴപ്രേമികൾക്ക് യോജിച്ച ഭക്ഷണരീതി ആണെങ്കിലും ഇത് അത്ര ആരോഗ്യകരമല്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്തുകൊണ്ടെന്നാൽ ഇത് പോഷകദാരിദ്ര്യത്തിനു കാരണമാകുന്നു. മനുഷ്യശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ വ്യത്യസ്ത തരം മൈക്രോന്യൂട്രിയന്റുകൾ ആവശ്യമാണ്. പഴങ്ങൾ കൂടുതലടങ്ങിയ ഭക്ഷണരീതി പോഷകദാരിദ്ര്യത്തിനും പോഷകങ്ങളുെട അഭാവത്തിനും കാരണമാകുന്നു.

 

∙ പഴങ്ങളിലടങ്ങിയ പഞ്ചസാരയ്ക്ക് ഫ്രക്ടോസ് എന്നാണ് പറയുക. പഞ്ചസാരയെക്കാൾ ആരോഗ്യകരമാണെങ്കിലും ഇത് അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. 

 

∙ നാരുകൾ ധാരാളം ഉണ്ടെങ്കിലും പഴങ്ങൾ അധികം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കു കാരണമാകും. പഴങ്ങളിലടങ്ങിയ ഫ്രക്ടോസിന്റെ അമിതമായ ഉപയോഗം വായു കോപത്തിനും വയറ് കനം വയ്ക്കുന്നതിനും ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ അസംതുലനത്തിനും കാരണമാകും. 

 

∙ പഴങ്ങളുടെ അമിതോപയോഗം, വായയുടെ ആരോഗ്യത്തിനു നന്നല്ല. പല്ലുകളിൽ ക്യാവിറ്റീസ് ഉണ്ടാക്കാൻ ഇത് കാരണമാകും. 

 

ഗുണങ്ങളെക്കാളധികം ദോഷങ്ങൾ ഉള്ള ഒരു ഭക്ഷണരീതിയാണിത്. കുറച്ചു കാലത്തേക്ക് പിന്തുടരാവുന്ന ഡയറ്റ് ആണിത്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ദീർഘകാലത്തേക്ക് ഈ ഭക്ഷണരീതി പിന്തുടരാവൂ.

English Summary : Can you eat nothing but fruits?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com