ADVERTISEMENT

അയല, മത്തി, ചെമ്പല്ലി തുടങ്ങിയ കടൽ മത്സ്യങ്ങൾ രുചികരമാണെന്നു മാത്രമല്ല, ആരോഗ്യകരവുമാണ്. ഇവയെല്ലാം ഒമേഗ –3 ഫാറ്റി ആസിഡുകളുടെ കലവറയാണ്. കൂടാതെ പ്രോട്ടീൻ, വൈറ്റമിൻ ഡി, വൈറ്റമിൻ B 6 ഇവയും ഈ മത്സ്യങ്ങളിലുണ്ട്.

 

കടൽ മത്സ്യമായ ചെമ്പല്ലി അഥവാ കോര (Salmon) പതിവായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും എന്ന് ഒരു പഠനം തെളിയിച്ചു. ഹൃദയധമനികളിൽ പ്ലേക്ക് അടിഞ്ഞു കൂടുന്നതു വഴി ഉണ്ടാകുന്ന അതിറോക്ലീറോസിസ് വരാനുള്ള സാധ്യത കുറയ്ക്കാൻ ഈ മത്സ്യത്തിനു കഴിയുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചെമ്പല്ലിയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇൻഫ്ലമേഷനെ പ്രതിരോധിച്ച് രോഗസാധ്യത കുറയ്ക്കുന്നത്.

 

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ മാത്രമല്ല സന്ധികളുടെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെമ്പല്ലിയുടെ ഉപയോഗം സഹായിക്കും. 

 

വാൾനട്ട്, ചിയ സീഡ്സ്, സോയബീന്‍, ഫ്ലാക്സീഡ്സ്, ഒലീവ് ഓയിൽ തുടങ്ങിയവയിലും ഒമേഗ 3 ഫാറ്റി ആസി‍ഡ് ഉണ്ട്. ശരിയായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ ഒമേഗ 3, മൂഡ് ഡിസോർഡറുകളും റുമാറ്റോയ്ഡ് ആർത്രൈറ്റിസും പോലുള്ള അവസ്ഥകളും തടയും. ചെമ്പല്ലി മുതലായ മത്സ്യങ്ങൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റു ഭക്ഷണങ്ങളും മിക്ക ദിവസങ്ങളിലും കഴിക്കുന്നതും ഏറെ ഗുണകരമാണ്.

English Summary : Study reveals salmon can protect your heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com