ADVERTISEMENT

പുതിയൊരു വർഷം ആരംഭിക്കുന്നു. ഈ വർഷം പതിവിലും ആരോഗ്യകരമായി മാറ്റാനാണ് നാം ശ്രമിക്കേണ്ടത്. കോവിഡ് ഉയർത്തുന്ന വലിയ ആരോഗ്യ പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ ജാഗ്രതയോടെ ആരോഗ്യം കാത്തു സൂക്ഷിക്കാം. നാട്ടിലും വീട്ടിലും നന്മ പുലരാനായി പ്രാർഥിക്കുകയും നല്ല ആരോഗ്യശീലങ്ങൾ പ്രാവർത്തികമാക്കുകയും വേണം. അതിനുള്ള ആദ്യ പടിയായി ഒരു സമ്പൂർണ വൈദ്യപരിശോധനയ്ക്കു വിധേയമാകുമെന്നു തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യണം. നമ്മുടെ ആരോഗ്യത്തിനൊപ്പം കുടുംബാംഗങ്ങളുെട ആരോഗ്യവും പരിരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അതിലും ശ്രദ്ധ പുലർത്തണം. 

 

തണുപ്പുകാലത്തു കൂടുതൽ കരുതൽ

ഡിസംബറിലെ തണുപ്പ് ജനുവരിയിലും തുടരുന്നു. അതിനാൽ ശ്വാസംമുട്ടൽ, വാതം, വിവിധ ചർമരോഗങ്ങൾ തുടങ്ങിയ തണുപ്പുകാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. മഞ്ഞുകൊണ്ടു മൂക്കടപ്പുണ്ടാകാൻ സാധ്യത കൂടതലാണ്. വായിലൂടെ ശ്വസിക്കുക വഴി ഫാരിൻജൈറ്റിസ്, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ്, ലാരിൻജൈറ്റിസ്, ബ്രോങ്കൈറ്റിസ്, ഒച്ചയടപ്പ് തുടങ്ങിയവ പിടിപെടാം. രോഗലക്ഷണങ്ങളുള്ളവർ ഡോക്ടറെ കാണണം. പ്രായമായവരും കുട്ടികളുമൊക്കെ മങ്കിക്യാപ്പും സ്വെറ്ററും ഉയോഗിക്കണം. ചൂടു പാനീയങ്ങൾ കുടിക്കാം.

 

വ്യായാമം മറക്കരുതേ

വ്യായാമമുൾപ്പെടെയുള്ള ദിനചര്യകളിലും ഭക്ഷണ കാര്യത്തിലും ശ്രദ്ധയും കൃത്യതയും പുലർത്തുക. വ്യായാമം നിശ്ചയമായും ജീവിതത്തിന്റെ ഭാഗമാക്കാം. മറ്റു വ്യായാമങ്ങൾക്കു സമയം കണ്ടെത്താനാകുന്നില്ലെങ്കിൽ രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കാനായി മാറ്റി വയ്ക്കാം. ഒറ്റയ്ക്കു ചെയ്യുന്നതു കൊണ്ട് വ്യായാമത്തോടു വിരക്തി തോന്നുന്നവർക്ക് നടക്കാൻ പോകുമ്പോൾ കുടുംബാംഗങ്ങളെ കൂടെ കൂട്ടാം. അത് വ്യായാമസമയത്ത് കൂടുതൽ മാനസികോല്ലാസമേകും. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പു വർധിക്കുന്നതിനും ഇതു നല്ലതാണ്. കുട്ടികളിലാകട്ടെ വ്യായാമത്തോടുള്ള താത്പര്യം ചെറുപ്പത്തിലെ ഊട്ടിയുറപ്പിക്കാം. 

fitness-habits-to-kickstart-this-january-article
Photo Credit : Kiterin / Shutterstock.com

 

ജീവിതശൈലീരോഗങ്ങൾ

രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതാണ്. പ്രമേഹം മുതൽ ഹൃദ്രോഗം വരെയുള്ള ജീവിതശൈലീരോഗങ്ങൾ മാത്രമല്ല ഒട്ടേറെ അണുബാധകളും നമുക്ക് തടയാനാകും. ആരോഗ്യദിനാചരണങ്ങളിലൂടെ ഈ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ബോധവൽക്കരണമാണ് ലക്ഷ്യമാക്കുന്നത്.  

 

വൈദ്യപരിശോധന

ജീവതത്തിൽ ഇന്നുവരെ ആശുപത്രിവാസമോ മരുന്നോ വേണ്ടി വരാത്ത ഒരു വ്യക്തിയാണ് നിങ്ങളെങ്കിലും ഈ പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഒരു സമ്പൂർണ വൈദ്യപരിശോധനയ്ക്കു വിധേയമാകണം. ലിംഗഭേദമില്ലാതെ ഇത്തരം പരിശോധനകൾ നടത്തിയാൽ രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി ചികിത്സ ആരംഭിക്കാം. ഭാവിയിൽ രോഗചികിത്സയിലെ അധികച്ചെലവും ആഘാതങ്ങളും ഒഴിവാക്കാൻ കഴിയും. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേക ചെക്കപ്പുകൾ ഇന്ന് ആശുപത്രികളിൽ ലഭ്യമാണ്. ചൈൽഡ് ഹെൽത്ത് െചക്കപ്പ് പാക്കേജുകളും ഉണ്ട്.

 

Content Summary : Fitness habits to kickstart this January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com