ഭാരം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് കാര്യങ്ങള്‍

fruits
Photo credit : Sin Lim / Shutterstock.com
SHARE

അമിതഭാരം കുറച്ച് ഫിറ്റ് ആന്‍ഡ് സ്മാര്‍ട്ട് ആവുകയെന്നതാണോ നിങ്ങളുടെ പുതുവര്‍ഷ പ്രതിജ്ഞ?എങ്കില്‍ അതിനായി ശരിയായ വഴിയും തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഭാരം കുറയ്ക്കാന്‍ കുറുക്ക് വഴികളൊന്നുമില്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ട കാര്യം. ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, വ്യായാമം എന്നിവയാണ് ഭാരം കുറയ്ക്കാനുള്ള മൂന്നു വഴികള്‍. 

അമിതവണ്ണം കുറയ്ക്കാനുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കുമ്പോൾ  ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ അതിന്‍റെ ഭാഗമാക്കാം.

1. ഉലുവ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാനും ഉലുവ ഉത്തമമാണ്. ചയാപചയം മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ശമിപ്പിക്കാന്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്ന ഗാലക്ടോമനന്‍  സഹായകമാണ്. 

2. ബീറ്റ്റൂട്ട്

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ടും ഭാരം കുറയ്ക്കാന്‍ കഴിക്കാവുന്ന പച്ചക്കറിയാണ്. അമേരിക്കന്‍ കൃഷി വകുപ്പിന്‍റെ കണക്കനുസരിച്ച് 100 ഗ്രാം ബീറ്റ് റൂട്ടില്‍ 43 കാലറിയാണുള്ളത്. ഇതില്‍ 0.2 ഗ്രാം കൊഴുപ്പും 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. 

3. പേരയ്ക്ക

ഡയറ്ററി ഫൈബര്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന പേരയ്ക്കയില്‍ നിന്ന് നിത്യവും നമുക്ക് ആവശ്യമായ ഫൈബറിന്‍റെ 12 ശതമാനം ലഭിക്കുന്നതാണ്. ദഹനസംവിധാനത്തെ മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും. 

4. കറുവാപട്ട

പല മഞ്ഞു കാല സ്പെഷല്‍ ഭക്ഷണങ്ങളുടെയും റെസിപ്പിയില്‍ ഇടം പിടിച്ചിട്ടുള്ള കറുവാപട്ട ഭാരം കുറയ്ക്കാനും സഹായകമാണ്. പ്രകൃതിദത്തമായ രീതിയില്‍ ഇത് ചയാപചയം മെച്ചപ്പെടുത്തുന്നു. 

5. കാരറ്റ് 

ഫൈബര്‍ ധാരാളം അടങ്ങിയ കാരറ്റ് വിഘടിക്കാനും ദഹിക്കാനും ഏറെ നേരം എടുക്കുന്നതിനാല്‍ പെട്ടെന്ന് വിശക്കാതിരിക്കാന്‍ സഹായിക്കും. വയര്‍ നിറഞ്ഞ പോലെ തോന്നുമെന്നതിനാല്‍ അനാവശ്യമായി ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതും ഇത് മൂലം ഒഴിവാക്കാം. കാലറി കുറഞ്ഞ കാരറ്റില്‍ സ്റ്റാര്‍ച്ചും അടങ്ങിയിട്ടില്ല.  

English Summary : These 5 foods can help you lose weight easily

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA