ADVERTISEMENT

ഒരാൾ രാവിലെ ഉണരുന്നതു മുതൽ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതു വരെ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം. ചെയ്യരുതാത്തവ ഏതെല്ലാമാണെന്ന് ദിനചര്യയിൽ വിവരിക്കുന്നു. രാവിലെ അഞ്ചര മണിക്കു മുൻപായിത്തന്നെ ഉണർന്നെഴുന്നേൽക്കണം. പ്രഭാതകർമങ്ങൾക്കുശേഷം പല്ലു തേക്കുമ്പോൾ ദന്തമാംസങ്ങളെ ബാധിക്കുന്ന രീതിയിൽ മൃദുവായ ബ്രഷ് കൊണ്ടാണ് ഇതു ചെയ്യേണ്ടത്. രാവിലെയും പിന്നീട് ഓരോ ഭക്ഷണത്തിനുശേഷവും പല്ലു തേക്കണമെന്നു നിർദേശിക്കുന്നു. വായ്നാറ്റം ഉള്ളവർ ഉമിക്കരി ഉപയോഗിക്കുന്നത് ഗുണകരമായി കണ്ടിട്ടുണ്ട്. 

ദന്തരോഗങ്ങൾ സ്ഥിരമായി ഉള്ളവർ ദിവസേന എള്ള് ചവച്ചരച്ചു കഴിക്കണം. ശേഷം വെള്ളം കുടിക്കുന്നതു പല്ലിന്റെ ദൃഢത മരണം വരെ നിലനിർത്തും. ഇപ്രകാരം ഓരോ അവയവത്തിനും പ്രത്യേകം രസായന ഔഷധങ്ങൾ ആയുർവേദത്തിൽ നിർദേശിക്കുന്നുണ്ട്. ഉദാഹരണമായി, നേത്ര പരിരക്ഷയ്ക്കായി ദിവസേന ത്രിഫല ചൂര്‍ണം (കടുക്ക, നെല്ലിക്ക, താന്നിക്ക) അല്പം നെയ്യും തേനും ചേർത്ത് അത്താഴശേഷം സേവിക്കുന്നത് വളരെ പ്രയോജനകരമാണ്. ദിനചര്യയിൽ രോഗപ്രതിരോധത്തിനാണ് പ്രാധാന്യം.

 

വേനൽക്കാലത്ത് രാത്രി സമയം കുറവും പകൽ സമയം കൂടുതലുമാണ്. അതിനാൽത്തന്നെ ചൂടുകാലാവസ്ഥയിൽ പകൽ സമയത്ത് അൽപനേരം ഉറങ്ങുന്നത് ആരോഗ്യകരമാണ്. അതുപോലെ തണുപ്പുകാലത്ത് താരതമ്യേന വിശപ്പും ദഹനശക്തിയും വർധിക്കുമെന്നതിനാൽ നിത്യേന നല്ല രീതിയിൽ വ്യായാമം ചെയ്യണം. എന്നാൽ, വേനൽക്കാലത്തും മഴക്കാലത്തും ശരീരബലം കുറയുമെന്നതിനാൽ മിതമായ വ്യായാമം ചെയ്താൽ മതി. കൂടാതെ വേനല്‍ക്കാലത്തിനു ശേഷം പെട്ടെന്നു മഴ പെയ്തു ഭൂമി തണുക്കുമ്പോൾ, അത് മനുഷ്യശരീരത്തിലെ ജാരാഗ്നിയുടെ പ്രവർത്തനങ്ങളെ മന്ദമാക്കുന്നു. അപ്പോൾ ദഹനശക്തിയെ ഉത്തേജിപ്പിക്കാനുള്ള ഉപായങ്ങൾ പ്രയോഗിക്കേണ്ടി വരും. ഇക്കാലത്താണ് കർക്കടക കഞ്ഞി പ്രസക്തമാകുന്നത്. പഞ്ചകോലമെന്ന അഞ്ച് ഔഷധങ്ങൾ ചേർന്ന ഒരു ഔഷധക്കൂട്ട് 30 ഗ്രാം, രണ്ടു ലീറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് ഒന്നര ലീറ്ററാക്കി വറ്റിച്ച് അരിച്ചെടുത്ത് അതിൽ പൊടിയിട്ട് കഞ്ഞിവച്ചാൽ അത് ഔഷധക്കഞ്ഞിയായി. അൽപം ഇഞ്ചി, ചേർത്തരച്ച തേങ്ങാച്ചമ്മന്തിയും ഇതിന്റെ കൂടെ ഉപയോഗിക്കാം. ഇപ്രകാരം ദിനചര്യയും മനുഷ്യന്റെ സമഗ്രമായ ആരോഗ്യത്തെ ലക്ഷ്യമിട്ടുള്ളതാണ്. രോഗപ്രതിരോധമാണ് ഇവയുടെ പ്രധാന പ്രയോജനം.

English Summary : Proper routine for immunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com