ADVERTISEMENT

കോവിഡ് മഹാമാരിയില്‍ നിന്ന് ഒരു വിധം പുറത്ത് കടന്നു എന്ന് ലോകം ആശ്വസിച്ചിരിക്കുമ്പോഴാണ് പുതിയ കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്‍റെ വരവ്. അതോടെ ലോക്ഡൗണും നിയന്ത്രണങ്ങളുമൊക്കെയായി സാധാരണ ജീവിതം വീണ്ടും താറുമാറായി. എന്നാല്‍ വൈറസിന്‍റെ അടിക്കടി ഉണ്ടാകുന്ന ജനിതക പരിണാമം കണക്കിലെടുക്കുമ്പോൾ  ഇത് അവസാനത്തെ വകഭേദമാകാന്‍ വഴിയില്ല. ഇനിയും ആശങ്ക പരത്തുന്ന നിരവധി കോവിഡ് വകഭേദങ്ങള്‍ നമ്മുടെ ഇടയിലേക്ക് വന്നേക്കാം. അതിനാല്‍ ഏത് വൈറസ് വന്നാലും നേരിടാനായി ശരീരത്തെ സജ്ജമാക്കി വയ്ക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. ശക്തമായ പ്രതിരോധശേഷി വളര്‍ത്തിയാല്‍ കോവിഡ് മാത്രമല്ല ഒരു വിധം എല്ലാ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. 

 

ശക്തമായ പ്രതിരോധ ശേഷി വളര്‍ത്തുന്നതില്‍ നിര്‍ണായകമായ രണ്ട് ഘടകങ്ങളാണ് വൈറ്റമിന്‍ സി യും സിങ്കും എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓറഞ്ച്, മുന്തിരി, നാരങ്ങ, നെല്ലിക്ക, തക്കാളി, പച്ചിലകള്‍, ബ്രക്കോളി, കാബേജ്, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍  എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി രോഗപ്രതിരോധത്തില്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ശ്വേതരക്താണുക്കളുടെ ഉത്പാദനത്തെ സഹായിച്ചു കൊണ്ടാണ് വൈറ്റമിന്‍ സി നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത്.  ജലത്തില്‍ അലിയുന്ന ഈ വൈറ്റമിന്‍റെ  ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ ശരീരത്തില്‍ നിന്ന് അര്‍ബുദമുണ്ടാക്കുന്ന പദാര്‍ഥങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ മൂലമുള്ള പ്രശ്നങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും വൈറ്റമിന്‍ സി സഹായിക്കുന്നു. ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്ന് ഇരുമ്പ്  ആഗീരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നതും വൈറ്റമിന്‍ സിയാണ്. 

 

ബീഫ്, ഞണ്ട്, കക്കായിറച്ചി, വിത്തുകള്‍, നട്സ്, മുട്ട, പാലുത്പന്നങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന സിങ്കും വൈറ്റമിന്‍ സി പോലെ തന്നെ പ്രധാനപ്പെട്ട പോഷണമാണ്. പുറമേ നിന്നുള്ള അണുക്കള്‍ അകത്ത് കയറാതിരിക്കാന്‍ നമ്മുടെ ചര്‍മ കോശങ്ങളെയും അവയവങ്ങളെ മൂടിയിരിക്കുന്ന കോശങ്ങളെയും സഹായിക്കുന്നത് സിങ്ക് ആണ്. പ്രതിരോധ കോശങ്ങളെ ഉത്പാദിപ്പിക്കുന്ന തൈമസിന്‍റെയും മജ്ജയുടെയും ശരിയായ പ്രവര്‍ത്തനത്തിനും സിങ്ക് അത്യാവശ്യമാണ്. മുന്‍ അണുബാധയുടെ ഓര്‍മയില്‍ പ്രതിരോധ സംവിധാനം വൈറസുകള്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുന്നതിലും  സിങ്കിന്റെ പങ്ക്  നിർണായകമാണ്. 

 

സാധാരണ ഭക്ഷണവിഭവങ്ങളിലൂടെ വൈറ്റമിന്‍ സിയും സിങ്കും ലഭിക്കാത്തവര്‍ക്ക് ഇതിനായുള്ള സപ്ലിമെന്‍റുകള്‍ കഴിക്കാവുന്നതാണ്. ഇവ രണ്ടും വേറെ വേറെയായി കഴിക്കാതെ വൈറ്റമിന്‍ സിയും സിങ്കും ഒരുമിച്ച് അടങ്ങിയ സപ്ലിമെന്‍റ് മരുന്നുകള്‍  കഴിക്കുന്നതാകും നല്ലതാണ്. വെള്ളത്തിലിട്ട് അലിയിച്ച് കഴിക്കുന്ന തരം ടാബ്‌ലറ്റുകളാണെങ്കില്‍ കൂടുതല്‍ ഗുണം ചെയ്യും.  ശരീരത്തിലേക്ക് വൈറ്റമിൻ സി യും സിങ്കും  പെട്ടെന്ന് ആഗീരണം ചെയ്യപ്പെടാന്‍ ഈ വിധം കഴിക്കുന്നത് സഹായിക്കും. വൈറ്റമിന്‍ സി, സിങ്ക് സപ്ലിമെന്‍റുകള്‍ക്കൊപ്പം പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്ന കാഥ പോലുള്ള പാനീയങ്ങളും ഒമിക്രോണ്‍ കാലത്ത് കഴിക്കാവുന്നതാണ്.

English Summary : Omicron Variant: building immunity with Vitamin C + Zinc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com