ADVERTISEMENT

ക്ഷീണം കൂടുമ്പോൾ ആശ്രയിക്കുന്നത് എനർജി ഡ്രിങ്കുകളെയാണോ?, ഭക്ഷണത്തിലും വേണം ചില കരുതലുകൾ. ക്ഷീണം മാറ്റി ഊർജ്ജമേകും സൂപ്പർ ഫുട്സ്; കഴിച്ചു തുടങ്ങാം ഇങ്ങനെ... 

 

രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ എന്തെന്നില്ലാത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ?. ക്ഷീണം മാറാൻ എനർജി ഡ്രിങ്കുകൾ മാത്രം ഉപയോഗിക്കുന്നവർ ഏറെയുണ്ട്. എന്നാൽ ആരോഗ്യകരമായ വിഭവങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തിക്കൊണ്ട് ക്ഷീണത്തെ പടികടത്താനാവും. ഏതൊക്കെയാണ് ആ വിഭവങ്ങളെന്നും ഏതു സമയത്ത് ഭക്ഷണം കഴിച്ചാലാണ് ഉദേശിക്കുന്ന ഫലം ലഭിക്കുന്നതെന്നും അറിയാം.

 

തണ്ണിമത്തൻ

ശരീരത്തിലെ ജലാംശം, ഇലക്ട്രോ ലൈറ്റുകളുടെ കുറവ് ഇവ പരിഹരിച്ച് പെട്ടെന്നു തന്നെ ക്ഷീണമകറ്റുന്നു.

 

പാൽ

പാൽ കുടിക്കുന്നത് ക്ഷീണമകറ്റാൻ മാത്രമല്ല, പേശികൾക്ക് ഊർജ്വസ്വലത നൽകാനും സഹായിക്കും. ഇലക്ട്രോലൈറ്റ്സ് സന്തുലിതമാക്കും.

 

ഓട്സ്

പ്രഭാത ഭക്ഷണമായി ഓട്മീൽ കഴിക്കുന്നവർക്ക് ക്ഷീണത്തിനുള്ള സാധ്യത കുറയും.

 

ബീൻസ്

നാരുകൾ ധാരാളമുള്ള ബീൻസ് ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ദഹനം സാവാധാനത്തിലാകും. ഇതു ദിവസം മുഴുവൻ ഊർജം നൽകും.

 

Content Summary : Health Tips - Four foods that beat fatique

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com