ADVERTISEMENT

വൈകി ഉണര്‍ന്നിട്ട് ഓഫിസിലേക്കോ കോളജിലേക്കോ ഒക്കെ ഓടാനുള്ള തിരക്കിനിടയില്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവരുണ്ട്. ഇതല്ലാതെ ഡയറ്റിങ്ങിന്റെ പേരില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെയും കാണാം. എന്ത് കാരണത്തിന്റെ പേരിലായാലും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. 

 

പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നത് ഉയര്‍ന്ന മരണനിരക്കും കൊളസ്‌ട്രോള്‍ തോതുമായിട്ടൊക്കെ ബന്ധപ്പെട്ടിരിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ധാരണാശേഷിയും അക്കാദമിക പ്രകടനവുമെല്ലാം കാഴ്ചവയ്ക്കാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിലെ ഫ്രീ കോര്‍ട്ടിസോളുകളുടെ അളവ് കൂട്ടി നമ്മെ സമ്മര്‍ദത്തിലാഴ്ത്തുമെന്ന് ഫിസിയോളജി ആന്‍ഡ് ബിഹേവിയര്‍ ജേണലില്‍ 2015ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും കണ്ടെത്തി. 

 

weight gain

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങള്‍ വിവരിക്കുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മുംബൈ ഭാട്ടിയ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ ഓണററി കണ്‍സല്‍റ്റന്റ് ഡോ. അഷിത് ഭഗവതി. 

 

Photo credit : Kotcha K / Shutterstock.com
Photo credit : Kotcha K / Shutterstock.com

ഭാരം കൂടും

രാവിലെ ഭക്ഷണം കഴിക്കാതിരുന്നാല്‍ ഭാരം കുറയുകയല്ലേ വേണ്ടത് എന്ന് ചിന്തിച്ചേക്കാം. എന്നാല്‍ രാത്രി മുഴുവന്‍ വിശന്നിരിക്കുന്ന ശരീരത്തിന് പ്രഭാതഭക്ഷണം കൂടി ലഭിക്കാതായാല്‍ പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ആഹാരത്തിനോടുള്ള ആര്‍ത്തിയുണ്ടാകും. എപ്പോഴെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണമെല്ലാം  ശരീരം മുന്‍കരുതലെന്ന നിലയില്‍   കൊഴുപ്പായി  ശേഖരിച്ച് വയ്ക്കാനും സാധ്യതയുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കും. 

Photo credit : fizkes / Shutterstock.com
Photo credit : fizkes / Shutterstock.com

 

ഉയര്‍ന്ന രക്തസമ്മര്‍ദം, തലവേദന, തലകറക്കം

Photo credit : metamorworks / Shutterstock.com
Photo credit : metamorworks / Shutterstock.com

പ്രഭാതഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറഞ്ഞ് ഹൈപോഗ്ലൈസീമിയ ഉണ്ടാകാം. ഇത് മൈഗ്രേന്‍, തലവേദന, തലകറക്കം എന്നിവയ്‌ക്കെല്ലാം കാരണമാകാം. രക്തസമ്മര്‍ദത്തിലും ഇതുമൂലം വ്യതിയാനമുണ്ടാകാം. 

 

Photo Credit : Syda Productions / Shutterstock.com
Photo Credit : Syda Productions / Shutterstock.com

ചയാപചയം മെല്ലെയാകും

ദീര്‍ഘനേരം കഴിക്കാതിരിക്കുന്നത് കാലറി കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും. ഇത് ചയാപചയം മെല്ലെയാക്കുകയും തത്ഫലമായി കൊഴുപ്പ് ശരീരത്തില്‍ അടിയുകയും ചെയ്യും. 

pratheeksha-qkdoc-webinar-series-ernakulam-district-diabetes-representative-image

 

പോഷണക്കുറവ്

Photo credit :  fizkes / Shutterstock.com
Photo credit : fizkes / Shutterstock.com

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ കൂടിയാണ് നഷ്ടമാകുന്നത്. ഇത് പോഷകക്കുറവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളിലേക്കും നയിക്കാം

 

Photo credit : Africa Studio/ Shutterstock.com
Photo credit : Africa Studio/ Shutterstock.com

രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയുന്നത് വിശപ്പും ദേഷ്യവുമെല്ലാം ഉണ്ടാക്കാം. 

 

ഊര്‍ജ്ജമില്ലായ്മ

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ശരീരത്തിനും അവയവങ്ങള്‍ക്കും ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥയുണ്ടാക്കും. കടുത്ത ക്ഷീണം ഇത് മൂലം രാവിലെ തന്നെ അനുഭവപ്പെടാം. 

 

കുറഞ്ഞ പ്രതിരോധശേഷി

ദീര്‍ഘനേരത്തെ ഉപവാസം കോശങ്ങളെ നശിപ്പിക്കുകയും തത്ഫലമായി പ്രതിരോധശേഷി കൈമോശം വരുകയും ചെയ്യും. 

 

അസിഡിറ്റി

അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ വ്യാപകമാണ്. 

Content Summary : Importance of breakfast for healthy life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com