ADVERTISEMENT

ബ്രിട്ടീഷ് രാജകുടുംബത്തിലെ വില്യം രാജകുമാരന്‍റെ പത്നിയും കേംബ്രിജ് ഡച്ചസുമായ കെയ്റ്റ് മിഡില്‍ടണ്‍ സജീവമായ സാമൂഹിക ജീവിതത്തിന് ഉടമയാണ്. രാജകുടുംബാംഗം എന്ന നിലയില്‍ നിരവധി രാജ്യങ്ങളിലെ പല പരിപാടികളിലും കെയ്റ്റ് മിഡില്‍ടണ്‍ പങ്കെടുക്കാറുണ്ട്.  മൂന്ന് കുട്ടികളെ പ്രസവിച്ച ശേഷവും സൗന്ദര്യത്തിലും ആകാരവടിവിലും ഫിറ്റ്നസിലുമെല്ലാം ആരെയും അതിശയിപ്പിക്കും ഈ നാല്‍പതുകാരി. 

 

കെയ്റ്റിന്‍റെ ഈ ഫിറ്റ്നസിന്‍റെ രഹസ്യം ഫ്രഞ്ച് ജനറല്‍ പ്രാക്ടീഷ്യനര്‍ ഡോ. പിയറി ഡ്യൂക്കന്‍ 1970കളില്‍ രൂപപ്പെടുത്തിയ ഭക്ഷണക്രമമായ ഡ്യൂക്കന്‍ ഡയറ്റാണ്. തന്‍റെ അമിത വണ്ണം കുറയ്ക്കാന്‍ ഇറച്ചി ഒഴികെ മറ്റ് എന്ത് ഭക്ഷണവും ഒഴിവാക്കാമെന്ന് പറഞ്ഞു വന്ന ഒരു രോഗിയാണ് ഈ ഭക്ഷണക്രമം രൂപപ്പെടുത്താന്‍ ഡോ. പിയറിക്ക് പ്രചോദനമായത്. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഡ്യൂക്കന്‍ ഡയറ്റ് നാല് ഘട്ടങ്ങളിലായി തിരിച്ചിരിക്കുന്നു. 

 

അറ്റാക്ക്

രണ്ടാം ദിവസം മുതല്‍ അഞ്ചാം ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഈ ഘട്ടത്തില്‍ അനിയന്ത്രിതമായ അളവില്‍ ലീന്‍ പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ലീന്‍ മീറ്റ്, ചിക്കന്‍, മുട്ട, മീന്‍, കക്കയിറച്ചി, സോയ്, ടൊഫു, കോട്ടേജ് ചീസ്, പാല്‍, ഓട് ബ്രാന്‍ എന്നിവയടക്കം 68 ഭക്ഷണങ്ങളില്‍ നിന്ന് ഇഷ്ടമുള്ളവ ഇഷ്ടം പോലെ കഴിക്കാന്‍ അറ്റാക്ക് ഘട്ടത്തില്‍ സാധിക്കും. 

 

ക്രൂസ്

ഒന്ന് മുതല്‍ 12 മാസം വരെ നീളുന്ന ക്രൂസ് ഘട്ടത്തില്‍ ഒരു ദിവസം ലീന്‍ മീറ്റ്, ചിക്കന്‍ പോലുള്ളവയും അടുത്ത ദിവസം സ്റ്റാര്‍ച്ച് കുറവുള്ള പച്ചിലകള്‍, വെള്ളരി, കൂണ്‍ തുടങ്ങിയവയും  എന്ന നിലയില്‍ മാറി മാറി കഴിക്കണം. 

 

കണ്‍സോളിഡേഷന്‍

കുറഞ്ഞ ഭാരം നിലനിര്‍ത്തുക എന്നതാണ് ഈ ഘട്ടത്തിലെ ലക്ഷ്യം. ഒന്നും രണ്ടും ഘട്ടത്തില്‍ നഷ്ടമായ ഓരോ പൗണ്ട് ഭാരത്തിനും പകരം അഞ്ച് ദിവസത്തേക്ക് അനിയന്ത്രിതമായ തോതില്‍ ലീന്‍ പ്രോട്ടീനും പച്ചക്കറികളും കുറച്ച് കാര്‍ബും കൊഴുപ്പും കഴിക്കാം. ഇതിനോടൊപ്പം 25 മിനിറ്റ് വ്യായാമവും ദിവസവും ചെയ്യണം. ഒരു നേരം ബെറി പഴം, ആപ്പിള്‍, ഓറഞ്ച്, പെയര്‍ പോലുള്ള പഴങ്ങള്‍, രണ്ട് കഷ്ണം ഹോള്‍ ഗ്രെയ്ന്‍ ബ്രഡ്, ഒരു നേരം ചീസ്, ആഴ്ചയില്‍ രണ്ട് നേരം സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണം, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇറച്ചി, പ്രതിദിനം രണ്ട് ടേബിള്‍സ്പൂണ്‍ ഓട് ബ്രാന്‍ എന്നിവയെല്ലാം ഈ ഘട്ടത്തിന്റെ പ്രത്യേകതകളാണ്.  

 

സ്റ്റെബിലൈസേഷന്‍

കണ്‍സോളിഡേഷന്‍ ഘട്ടം തുടരാവുന്ന  ഈ ഘട്ടത്തില്‍ ഭാരം നിയന്ത്രണത്തില്‍ നിര്‍ത്തുന്നിടത്തോളം ഭക്ഷണത്തിലും ചില വിട്ടുവീഴ്ചകളൊക്കെയാകാം. ശാരീരികമായി കൂടുതല്‍ സജീവമായിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Content Summary : Kate Middleton followed Dukean diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com