ADVERTISEMENT

ചൊറിച്ചിൽ ഒരിക്കലെങ്കിലും വന്നിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ കയ്യിൽ കിട്ടുന്നതെന്തും ചൊറിയാനായി ഉപയോഗിക്കാറുണ്ട്. ചൊറിയുന്നതിനിടെ ഒരു മിനിറ്റ് നിർത്തി നോക്കുന്നവർക്ക് വേദനയാകും ഫലം. എന്നാൽ, ചുരുക്കം ചിലർക്ക് ഇതു നല്ല സുഖമായും അനുഭവപ്പെടാം. പക്ഷേ, നാലഞ്ചു മിനിറ്റു ചൊറിഞ്ഞു കഴിഞ്ഞാൽ നരകയാതനയാകും തുടർന്നുണ്ടാകുക. അത് മാറിക്കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. 

ചൊറിയുമ്പോൾ നട്ടെല്ലു മുതൽ തലച്ചോറിൽ തലാമസ് ഭാഗത്തേക്കുള്ള ഞരമ്പുകൾ കുറെ ക്ഷതമേറ്റ് ചതഞ്ഞുകാണും. അവിടെ നിന്ന് തലച്ചോറിലേക്കും വ്യാപിക്കും. വേദനയും ചൊറിച്ചിലും തമ്മിൽ പരസ്പരവിരുദ്ധമായ ഒരു ബന്ധം കാണുന്നുണ്ട്. ഒന്നുള്ളപ്പോൾ മറ്റേത് അധികം തല പൊക്കാറില്ല. പൊതുവേ ഭാഗികമായി ബാധിക്കുന്നവയാണ് കൂടുതലായി കാണുന്നത്. സ്കേബീസ് ഒരു കാരണമാകാം. അത് ചെള്ളുകളിൽ നിന്നുണ്ടാകുന്ന രോഗമാണ്. കൈത്തണ്ടയിലാണ് കൂടുതലായി ബാധിക്കുന്നത്. ചൊറിഞ്ഞ് തൊലിപൊട്ടി പഴുത്ത് വ്യാപിച്ച് മൂത്രത്തിൽ ആൽബ്യൂമിൻ വരെ കണ്ടേക്കാം. 

മണ്ണിൽ കളിക്കുന്ന കുട്ടികളിലാണ് കൂടുതലായി ഇതു കണ്ടു വരുന്നത്. രോഗമുള്ളവരുടെയും രോഗമില്ലാത്തവരുടെയും വസ്ത്രങ്ങൾ ഒന്നിച്ചിട്ട് അലക്കുന്ന അവസരങ്ങളിലും രോഗം പകരാം. എക്സിമയും ആർട്ടിക്കേരിയയും മാതിരി രോഗങ്ങളും സാധാരണ ചൊറിച്ചിൽ വരുത്തുവാൻ കാരണമാകാറുണ്ട്. ചൊറിച്ചില്‍ വന്നാൽ സ്ത്രീപുരുഷഭേദമന്യേ പരിസരം മറന്ന് ഏതു ഭാഗവും ചൊറിഞ്ഞു പോകും. മറ്റ് രോഗങ്ങളുടെ ഭാഗമായും ചൊറിച്ചിൽ കാണുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ അതിപ്രവർത്തനത്തിലും ചൊറിച്ചിൽ കണ്ടേക്കാം. വൃക്കകളുടെ പ്രവർത്തനം മോശമായാലും ചൊറിച്ചിൽ വരുന്നതായി കാണുന്നുണ്ട്. ചൊറിച്ചിലിനു കാരണമായി അലർജിയാണ് സാധാരണയായി ശ്രദ്ധയിൽ പ്രകടമാകുന്നത്. ചില മരുന്നുകള്‍ കുത്തിവയ്ക്കുമ്പോൾ ‘ടെസ്റ്റ് ഡോസ്’ കൊടുക്കാറുണ്ട്. ചൊറിച്ചിലും തടിപ്പും ഉണ്ടായാൽ അലർജി ഉണ്ടെന്ന് മനസ്സിലാക്കാം. ചില ഗർഭിണികളിലും ചിലപ്പോൾ ചൊറിച്ചിൽ ഉള്ളതായി കാണാറുണ്ട്. 

Content Summary : Itch and pain differences and commonalities - Dr.K.P. George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com