ADVERTISEMENT

ദീര്‍ഘകാല ബന്ധങ്ങളില്‍ ആളുകള്‍ മുഖ്യ പരിഗണന നല്‍കുന്നത് പങ്കാളികളുടെ കാരുണ്യത്തിനും ദയാനുകമ്പയ്ക്കുമാണെന്ന് പഠനം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2700 കോളജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി  ബ്രിട്ടനിലെ സ്വാന്‍സിയ സര്‍വകലാശാലയാണ് പഠനം നടത്തിയത്. ശാരീരികമായ ആകര്‍ഷണവും സാമ്പത്തിക വശങ്ങളുമെല്ലാം പ്രധാനം തന്നെയാണെങ്കിലും അതിനും മുകളിലാണ് കാരുണ്യത്തിന് ലഭിച്ച സ്ഥാനമെന്ന് ജേണല്‍ ഓഫ് പഴ്സണാലിറ്റിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.   

 

ശാരീരിക ആകര്‍ഷണം, മികച്ച സാമ്പത്തിക ചുറ്റുപാടുകള്‍, കാരുണ്യം,  നര്‍മബോധം, വിശ്വസ്തത, മതവിശ്വാസം, സര്‍ഗാത്മകത, കുട്ടികള്‍ വേണമെന്ന ആഗ്രഹം എന്നീ എട്ട് ഗുണഗണങ്ങളില്‍ തങ്ങളുടെ പങ്കാളിക്ക് ആവശ്യമായ ഗുണഗണങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടപ്പോൾ  കാരുണ്യത്തിനാണ് അവർ മുൻഗണന നൽകിയത്. പിന്നീടു പരിഗണന ശാരീരിക ആകര്‍ഷണം, സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിവയ്ക്കാണ്. സര്‍ഗാത്മകതയ്ക്കും വിശ്വസ്തയ്ക്കുമെല്ലാം 10 ശതമാനത്തില്‍ താഴെയായിരുന്നു മാർക്ക്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളില്‍ പലരും മുഖ്യ പരിഗണന നല്‍കിയത് പങ്കാളികളുടെ കുട്ടികള്‍ വേണമെന്ന ആഗ്രഹത്തിനാണ്. 

 

സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ്, യുകെ, നോര്‍വേ, ഓസ്ട്രേലിയ എന്നിങ്ങനെ  കിഴക്കും പടിഞ്ഞാറുമുള്ള പല രാജ്യങ്ങളിലെയും വിദ്യാര്‍ഥികളുടെ ഡേറ്റിങ് താത്പര്യങ്ങള്‍ പഠനം താരതമ്യപ്പെടുത്തി, വിവിധ സംസ്കാരങ്ങളില്‍പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനം രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറത്തുള്ള മനുഷ്യരുടെ പൊതുവായ ചില താത്പര്യങ്ങളെ കുറിച്ച് സൂചന നല്‍കിയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സ്വാന്‍സിയ സര്‍വകലാശാലയിലെ ആന്‍ഡ്രൂ ജി. തോമസ് പറഞ്ഞു.

Content Summary : Kindness Is Top Priority In Long-Term Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com