‘ഉദാഹരണം സുജാത’യെന്നു പറഞ്ഞ് മകൾ കളിയാക്കിയപ്പോഴോ, ‘ഒരു സർക്കാർ ജോലിയുണ്ട്, ഇതിനിടയിൽ എന്തിനാ വീണ്ടും പഠിക്കുന്നേ, പഠിച്ചിട്ട് എന്തു കിട്ടാനാ? ഈ പഠനംകൊണ്ട് ജോലിയിൽ ഉയർച്ചയൊന്നും ഉണ്ടാകാൻ പോകുന്നില്ല, വേറേ പണിയില്ലേ’ എന്നു പറഞ്ഞ് സഹപ്രവർത്തകർ നിരുത്സാഹപ്പെടുത്തിയപ്പോഴോ മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കാൻ സിസീന തയാറായില്ല. അതിന്റെ ഫലമോ, 47–ാം വയസ്സിൽ പേരിനൊപ്പം ചേർന്നു ഒരു ഡോക്ടർ. കൊല്ലം ശക്തികുളങ്ങര ഫാമിലി ഹെൽത് സെന്ററിലെത്തി ഡോ. സിസീന എന്നു പറയുമ്പോൾ സ്റ്റെതസ്കോപ്പണിഞ്ഞ് എത്തുന്ന ഡോക്ടറെ കാത്തിരിക്കുന്നവർക്കിടയിൽ മാലാഖമാരുടെ വെള്ളക്കോട്ടുമണിഞ്ഞ് പുഞ്ചിരി തൂകി നഴ്സ് സിസീന എത്തും. ജൂനിയർ പബ്ലിക് ഹെൽത് നഴ്സിൽനിന്ന് ‘ഡോക്ടറി’ലേക്കുള്ള ആ യാത്ര അത്ര എളുപ്പമല്ലായിരുന്നെന്ന് കണ്ണൂർ സ്വദേശി സിസീന പറയുന്നു. കല്ലും മുള്ളും നിറഞ്ഞ വഴികൾ താണ്ടി മുന്നിലെത്താൻ പ്രചോദനമായത് ഏറെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന ഈ നഴ്സിങ് ജോലി തന്നെയാണ്. കേരളത്തിൽ പിഎച്ച്ഡി നേടുന്ന ആദ്യ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ സിസീന ആ യാത്രയെപ്പറ്റി പറയുന്നു.
‘നഴ്സായ ഇവൾ പഠിച്ചിട്ടെന്ത് നേടാനാ’ എന്നു ചോദിച്ചവർക്കിടയിലേക്ക് ‘ഡോക്ടറായി’ എത്തിയ സിസീന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.