ADVERTISEMENT

വേനലവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഈ അവധിക്കാലം ഓർമയിലെന്നും സൂക്ഷിക്കാൻ ചില തമാശകളായാലോ. രസകരങ്ങളായ ഓർമകൾക്കൊപ്പം ആരോഗ്യമുള്ള ശരീരവും കൂടി സ്വന്തമാക്കാനായാലോ. അതിനുള്ള അവസരമൊരുക്കുയാണ് മലയാള മനോരമ ബോൺ സാന്തേ മാരത്തോണിലൂടെ. കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ്‌വെയറാണ് മാരത്തോണിന്റെ പ്രായോജകർ. ചങ്കായ ചങ്ങാതികളോടൊപ്പം മാരത്തോണിൽ റജിസ്റ്റർ ചെയ്യാം. ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടോയെന്ന് ചങ്ങാതികളുമായി ഒരു ഓട്ടപ്പന്തയം വച്ച് മാറ്റുരയ്ക്കുകയും ചെയ്യാം. അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ ഫൺ റൺ ആണ് മാരത്തോണിന്റെ ഹൈലൈറ്റ്. 

 

മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം ഏറ്റെടുത്തുകൊണ്ട് 2022 മേയ് 29 ന് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ മൂന്നു  ജില്ലകളെ കേന്ദ്രീകരിച്ചാണ് ബോൺ സാന്തേ മാരത്തോൺ നടക്കുക. കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ പങ്കെടുക്കാം. എട്ടുവയസ്സിനു മുകളിലുള്ളവർക്കാണ് മാരത്തോണിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങളാണുള്ളത്. അതോടൊപ്പം യഥാക്രമം 20000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും. ടീഷർട്ട്, ബ്രേക്ക്ഫാസ്റ്റ്, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയുമുണ്ടാകും. സെലിബ്രിറ്റികൾ അടക്കം പങ്കെടുക്കുന്ന മാരത്തോണിന് മുൻപ്, താൽപര്യമുള്ളവർക്ക് സൂംബ, മിനിയോഗ, എയ്റോബിക് വ്യായാമങ്ങൾ എന്നിവയടങ്ങിയ വാംഅപ് പ്രോഗ്രാമിലും പങ്കെടുക്കാം.

 

ബോൺ സാന്തേ എന്ന ഫ്രഞ്ച് വാക്കിന്റെ അർഥം നല്ല ആരോഗ്യം എന്നാണ്. ആരോഗ്യസംരക്ഷണത്തിനു പുതുവഴികൾ തേടുന്നവർക്കായി കഴിഞ്ഞ വർഷം മനോരമ ‘ബോൺ സാന്തേ’ വെൽനെസ് ചാലഞ്ച് സംഘടിപ്പിച്ചിരുന്നു. വെർച്വലായി സംഘടിപ്പിച്ച ചാലഞ്ചിൽ വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.

 

റജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കാം 

 

മാരത്തോണിൽ പങ്കെടുക്കാൻ www.manoramaevents.com എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 17 മുതൽ മേയ് 20 വരെ റജിസ്റ്റർ ചെയ്യാം. 675 രൂപയാണ് ഫീസ്. ഓൺലൈനായി മാത്രമേ റജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കൂ. റജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായാലുടൻ കൺഫർമേഷൻ മെയിലും മാരത്തോണിന്റെ വിശദാംശങ്ങളുള്ള എസ്എംഎസും ലഭിക്കും. റജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ ചോദിക്കുവാൻ ഈ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. 9746401709 (കോഴിക്കോട്), 9995960500 (കൊച്ചി), 8848308757 (തിരുവനന്തപുരം).

 

മാരത്തോണിന്റെ പ്രായോജകരായ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ മാത്യൂസ് മാരത്തോണിനെക്കുറിച്ച് പറയുന്നതിങ്ങനെ: ‘‘കോവിഡ് മഹാമാരിയുടെ കരുത്തു കുറയുന്നതോടെ നമ്മൾ പുറത്തിറങ്ങി സാധാരണ ജീവിതത്തിലേക്കു മടങ്ങേണ്ടത് അനിവാര്യമായിരിക്കുന്നു. പരസ്പരമുള്ള ഇടപഴകലും കായികപ്രവർത്തനങ്ങളുമൊക്കെ ചില രോഗങ്ങളെ പ്രതിരോധിക്കാൻ മാത്രമല്ല, നമ്മുടെ വൈകാരിക നിലയെയും മാനസികാരോഗ്യത്തിനെയും ജീവിതനിലവാരത്തെത്തന്നെയും മെച്ചപ്പെടുത്താൻ സഹായിക്കും.‌‌ ഫിറ്റ്നസിലേക്കും മികച്ച ജീവിതശൈലിയിലേക്കും ചെറുപ്പക്കാര്‍ അടക്കം എല്ലാ പ്രായക്കാരെയും നയിക്കാൻ ലക്ഷ്യമിട്ട് മലയാള മനോരമ സംഘടിപ്പിക്കുന്ന ബോൺ സാന്തേ മാരത്തോണിന്റെ പങ്കാളിയാകാൻ അവസരം ലഭിച്ചതിൽ ഐബിഎസ് സോഫ്റ്റ്‌വെയറിന് അതിയായ സന്തോഷമുണ്ട്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മികച്ച പങ്കുവഹിക്കുന്ന ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ, ഇത്തരം പരിപാടികളിലൂടെ അച്ചടക്കത്തെയും നല്ല ശീലങ്ങളെയും പറ്റിയുള്ള അവബോധം ചെറുപ്പക്കാരിലടക്കം സൃഷ്ടിക്കാൻ മലയാള മനോരമയ്ക്കു കഴിയുമെന്ന് എനിക്കുറപ്പുണ്ട്’’.

 

Content Summary : Lets celebrate this vacation with malayala manorama bonne sante marathone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com