ADVERTISEMENT

ഓടിയും നടന്നും വിയര്‍ത്തും ഡയറ്റ് ചെയ്തുമെല്ലാം ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ പങ്കപ്പാടുകള്‍ നാം നമുക്ക് ചുറ്റും കാണാറുണ്ട്. അപ്പോഴാണ് ഇതൊന്നും ചെയ്യാതെ ചിലരുടെ വണ്ണവും അമിതഭാരവുമെല്ലാം പെട്ടെന്നങ്ങ് കുറയാന്‍ തുടങ്ങുക. ആഹാ, ഇത് കൊള്ളാലോ എന്ന് കരുതി പുതുതായി കൈവന്ന സ്ലിം ബോഡി നോക്കി സന്തോഷിക്കരുത്. കാരണം പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കൈവരുന്ന ഈ ഭാരനഷ്ടം ഗുരുതരമായ എന്തോ രോഗത്തിന്‍റെ ലക്ഷണമായെന്ന് വരാം. വിശദീകരിക്കാനാകാത്ത ഇത്തരം ഭാരനഷ്ടം ഇനി പറയുന്ന രോഗങ്ങള്‍ മൂലമാകാം. 

 

Photo credit : anut21ng Stock / Shutterstock.com
Photo credit : anut21ng Stock / Shutterstock.com

1. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്

ആമവാതം എന്നറിയപ്പെടുന്ന ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം ബാധിച്ചവരില്‍ രോഗിയുടെ പ്രതിരോധ സംവിധാനം തന്നെ ശരീരത്തിന്‍റെ സന്ധികളുടെ ആവരണത്തെ ആക്രമിക്കാന്‍ തുടങ്ങും. ഇത് നീര്‍ക്കെട്ടിന് കാരണമാകും. നിരന്തരമായ നീര്‍ക്കെട്ട് ചയാപചയത്തിന്‍റെ വേഗം കൂട്ടി ഭാരം കുറയാന്‍ ഇടയാക്കും. 

woman-suffering-depression

 

2. വിഷാദരോഗം

stomach-pain

വിഷാദരോഗത്തിന്‍റെ പാര്‍ശ്വഫലമായിട്ടും ചിലരില്‍ പെട്ടെന്ന് ഭാരം കുറയാറുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളിലൊന്നും ഇടപെടാന്‍ കഴിയാത്ത വണ്ണം ഒരു വ്യക്തിക്ക് വല്ലാത്ത ശൂന്യതയും സങ്കടവുമെല്ലാം വിഷാദരോഗത്തിന്‍റെ ഭാഗമായി ഉണ്ടാകാം. വിശപ്പിനെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങള്‍ തന്നെയാണ് വിഷാദരോഗം വരുമ്പോഴും  ബാധിക്കപ്പെടുന്നത്. ഇത് വിശപ്പില്ലായ്മയിലേക്കും ഭാരനഷ്ടത്തിലേക്കും നയിക്കാം. 

 

Photo credit :  Peakstock / Shutterstock.com
Photo credit : Peakstock / Shutterstock.com

3. ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്

ദഹന നാളിയുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്. വയറിലും കുടലുകളിലുമെല്ലാം ഇത് മൂലം പ്രശ്നങ്ങളുണ്ടാകാം. ഈ രോഗം വിശപ്പില്ലായ്മയ്ക്കും ഭാരനഷ്ടത്തിനും കാരണമാകാം. 

Photo credit : Boonanan Chokprasertsom / Shutterstock.com
Photo credit : Boonanan Chokprasertsom / Shutterstock.com

 

4. അമിതമായി ഉത്തേജിപ്പിക്കപ്പെട്ട തൈറോയ്ഡ്

ഹൈപ്പര്‍തൈറോയ്ഡിസം എന്ന രോഗാവസ്ഥയുള്ളവരില്‍ തൈറോയ്ഡ് ഗ്രന്ഥി അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ഇതിന്‍റെ ഫലമായി ശരീരം തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയ അളവില്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് ചയാപചയത്തെയും ബാധിക്കും. ശരീരത്തിലെ കാലറിയും കൊഴുപ്പും പെട്ടെന്ന് കത്തിതീരാനും ഇതിനെ തുടര്‍ന്ന് ഭാരം കുറയാനും ഇത് ഇടയാക്കും.

 

5. പ്രമേഹം

ടൈപ്പ് 2 പ്രമേഹമുള്ളവരിലും വിശദീകരിക്കാൻ സാധിക്കാത്ത ഭാര നഷ്ടം ഉണ്ടാകാറുണ്ട്. പ്രമേഹ രോഗികളിൽ കോശങ്ങൾക്ക് ഊർജ്ജം നൽകാൻ രക്തത്തിലെ ഗ്ളൂക്കോസ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ വരും. ഇതിനെ മറികടക്കാൻ ശരീരം ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കുകയും തത്ഫലമായി ഭാരം കുറയുകയും ചെയ്യും.

Content Summary: Health Conditions That May Result in Unintentional Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com