ഫൺ റണ്ണിൽ പങ്കെടുക്കാൻ റെഡിയല്ലേ?; ഇക്കാര്യങ്ങൾ മറക്കല്ലേ...

HIGHLIGHTS
  • ജൂലൈ 3 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായാണ് മാരത്തൺ നടക്കുക.
  • ഫൺ റണ്ണിൽ പങ്കെടുക്കുന്നവർ ജൂലൈ 3 ന് രാവിലെ കൃത്യം 5.30 ന് റിപ്പോർട്ട് ചെയ്യണം.
bonne-sante-marathon
Representative Image. Photo Credit: FOTOKITA /Shutterstock
SHARE

ഫൺ റണ്ണിനായുള്ള കാത്തിരിപ്പ് മഴക്കാലം കാരണം ഒന്നു നീണ്ടെങ്കിലും ആവേശം ചോരാതെ ആ ദിവസം ആഘോഷിക്കാൻ കാത്തിരിക്കുന്നർ ചില കാര്യങ്ങൾ ഒന്നു പ്രത്യേകം ശ്രദ്ധിക്കണേ. ജൂലൈ 3 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായാണ് മാരത്തൺ നടക്കുക. തിരുവനന്തപുരത്തു നടക്കുന്ന  ഫൺ റണ്ണിൽ പങ്കെടുക്കുന്നവർ ജൂലൈ 3 ന് രാവിലെ കൃത്യം 5.30 ന് ശംഖുമുഖം ബീച്ചിൽ എത്തിച്ചേരണം. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവും ഐബിഎസ് സോഫ്റ്റ്‌വെയർ വൈസ് പ്രസിഡന്റും തിരുവനന്തപുരം സെന്റർ ഹെഡുമായ ലതാ നായരും ചേർന്ന് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചിയിൽ നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർ ജൂലെ 3 ന് പുലർച്ചെ 5.30 ന് വില്ലിങ്‌ടൻ ഐലൻഡിലുള്ള കേന്ദ്രീയ വിദ്യാലയ സ്കൂൾ മൈതാനത്ത് എത്തിച്ചേരണം. കൊച്ചിയിൽ നടക്കുന്ന മാരത്തൺ ഹൈബി ഈഡൻ എംപിയും ഐബിഎസ് സോഫ്റ്റ്‌വെയർ സീനിയർ വൈസ് പ്രസിഡന്റ് അശോക് രാജനും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്യും. കോഴിക്കോട് നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർ കോഴിക്കോട് ബീച്ചിന് സമീപമുള്ള ശ്രീ ഗുജറാത്തി വിദ്യാലയ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ജൂലൈ 3 ന് പുലർച്ചെ 5.30 ന് എത്തിച്ചേരണം. കോഴിക്കോട് നടക്കുന്ന മാരത്തൺ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഫ്ലാഗ് ഓഫ് ചെയ്യും.

മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്, കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ബോൺ സാന്തേ മാരത്തൺ ജൂലൈ 3 ന് നടക്കും.

ഫൺ റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർ രാവിലെ 5.30 ന് തന്നെ റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കണം. 5.45 നാണ് സൂംബ സെഷൻ ഒരുക്കിയിരിക്കുന്നത്. 6.15 ന് 10 കിലോമീറ്റർ ഫൺ റണ്ണും 6.30 ന് 5 കിലോമീറ്റർ ഫൺ റണ്ണും നടക്കും.

റജിസ്റ്റർ ചെയ്തവർക്ക് മാരത്തണിൽ അണിയാനുള്ള ടീഷർട്ട് മലയാള മനോരമയുടെ മൂന്ന് ജില്ലകളിലുള്ള ഓഫിസുകളിൽനിന്ന് നേരത്തേ തന്നെ സ്വീകരിക്കാനുള്ള അവസരം ഒരുക്കയിട്ടുണ്ട്. ജൂലൈ 2 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 നും 6 നും ഇടയിൽ മലയാള മനോരമയുടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഓഫിസുകളിൽനിന്ന്  ടീഷർട്ട് സ്വീകരിക്കാം. ടീഷർട്ട് വാങ്ങാനെത്തുമ്പോൾ, മാരത്തണിൽ റജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച കൺഫർമേഷൻ മെസേജ് കൂടി കാണിക്കാൻ മറക്കരുത്. 

മാരത്തണിൽ പങ്കെടുക്കുന്നവർക്കായി ബ്രേക്ക്ഫാസ്റ്റ്, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഹെൽത്ത് പാർട്‌ണർ പിആർഎസ് ഹോസ്പിറ്റലും കൊച്ചിയിലെ ഹെൽത്ത് പാർട്‌ണർ സംഗീത് ഹോസ്പിറ്റലും കോഴിക്കോട് ജില്ലയിലെ ഹെൽത്ത് പാർട്ണർ ആസ്റ്റർമിംസുമാണ്. ഹൈജീൻ പാർട്ണർ ഹീൽ ആണ്. റിഫ്രഷ്മെന്റ് പാർട്ണർ ഹോട്ടൽ പാരഗൺ, കോഴിക്കോട് ആണ്. മാരത്തണിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് യഥാക്രമം ഈ നമ്പറുകളിൽ ബന്ധപ്പെടാം. 9746401709 (കോഴിക്കോട്), 9995960500 (കൊച്ചി), 8848308757 (തിരുവനന്തപുരം).

അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ ഫൺ റൺ ആണ് മാരത്തണിന്റെ ഹൈലൈറ്റ്. കുടുംബത്തോടൊപ്പം ഉത്സവപ്രതീതിയോടെ മാരത്തണിൽ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ കാത്ത് മെഡലും സർട്ടിഫിക്കറ്റും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണുള്ളത്. യഥാക്രമം 20000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസുകളും ലഭിക്കും.

Content Summary : Count down begins are you ready for Malayala Manorama Bonne Sante Marathon

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS