അപസ്മാരം ഗർഭധാരണത്തിനു തടസ്സമല്ല; സമൂഹത്തിന്റെ ധാരണകളെ പൊളിച്ചടുക്കുന്ന ‘മിഥ്യ’

epilepsy shortfilm
SHARE

പെൺകുട്ടികളെ ബാധിക്കുന്ന ചില രോഗങ്ങളെക്കുറിച്ച് സമൂഹത്തിൽ ഇപ്പോഴും പല മിഥ്യാധാരണകൾ നിലവിലുണ്ട്. ഇതിൽ പ്രാധനപ്പെട്ട ഒരു രോഗമാണ് അപസ്മാരം. അപ്മാര ബാധിതയായ ഒരു പെൺകുട്ടിക്ക് ഗർഭവതി ആകാൻ സാധിക്കില്ലെന്നും അഥാവ ഗർഭം ധരിച്ചാൽതന്നെ കുഞ്ഞുങ്ങൾ ജനിക്കുന്നത് അംഗവൈകല്യത്തോടെയാകുമെന്നുമാണ്, ശാസ്ത്രം പുരോഗമിച്ചെന്നു പറയുന്ന ഈ കാലത്തും സമൂഹം വിശ്വസിച്ചുപോരുന്നത്. എന്നാൽ ഈ ധാരണകളെയെല്ലാം പൊളിച്ചെഴുതുകയാണ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ.റെജി ദിവാകറിന്റെ ആശയത്തിലുദിച്ച ‘മിഥ്യ’ എന്ന ഷോർട്ട്ഫിലിം.

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് ഒരപകടത്തെത്തുടർന്ന്  ഇടയ്ക്കിടെ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും അതിനാൽ കുറച്ചുകാലം മരുന്ന് മുടങ്ങാതെ കഴിക്കേണ്ടി വരുമെന്നും ഡോക്ടർ നിർദേശിക്കുന്നു. ഇതുകേട്ട വരന്റെ വീട്ടുകാർ മകന്റെ ഭാവിജീവിതം ഓർത്ത് വിവാഹത്തിൽ നിന്ന് പിൻമാറാൻ മകനെ ഉപദേശിക്കുന്നു. എന്നാൽ താൻ തിരഞ്ഞെടുത്ത ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവൻ തീരുമാനിക്കുന്നു. വിവാഹശേഷം ഗർഭധാരണത്തെ സംബന്ധിച്ച ആശങ്കൾ അകറ്റാൻ ഡോക്ടറെ സമീപിക്കുകയും ദോഷകരമായി ഒന്നും സംഭവിക്കില്ലെന്ന് ഡോക്ടർ ഉറപ്പു നൽകുകയും ചെയ്യുന്നു. അവസാനം എല്ലാ മിഥ്യാധാരണകളെയും പൊളിച്ചടുക്കി അവൾ പൂർണ ആരോഗ്യവാനായ ഒരാൺകുഞ്ഞിന് ജൻമം നൽകുന്നു.

സമൂഹത്തിന്റെ മിഥ്യാധാരണകളുടെ നേർക്കുള്ള ഒരു കണ്ണാടിയാണ് ഈ ഫിലിമെന്നു നിസംശയം പറയാം. വൈദ്യശാസ്ത്രം പുരോഗമിച്ചിട്ടും ചില ഒഴിവാക്കലുകൾ ഇപ്പോഴും തുടർന്നുകൊണ്ടുപോകുന്നുണ്ടെന്നും അതിന്റെ ആവശ്യമില്ലെന്നും ഓർമിപ്പിക്കുകയാണ് ഡോക്ടർമാരുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനത്തിൽ പുറത്തിറക്കിയ ഈ ഹ്രസ്വചിത്രം.

Content Summary: Epilepsy and pregnancy related short film

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS