ലോകജനസംഖ്യയുടെ പത്തുശതമാനം ഇടങ്കയ്യന്മാരാണെന്നാണ് കണക്ക്. ഇടങ്കയ്യന്മാർക്ക് വലങ്കയ്യന്മാരെ അപേക്ഷിച്ച് അപകടങ്ങളിൽ ചെന്നുപെടാനുള്ള സാധ്യതയുണ്ടെന്ന് പറയാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയമായ അടിത്തറ ഇല്ല എന്നതാണ് സത്യം.
ഷർട്ടിന്റെ ബട്ടണും വാതിലിന്റെ പിടിയും അടക്കം നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന മിക്ക കാര്യങ്ങളും വലംകൈയ്യന്മാരെ മുന്നിൽ കണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണഗതിയിൽ ഇത് പ്രശ്നമുണ്ടാക്കില്ലെങ്കിലും വലിയ യന്ത്രങ്ങളും മറ്റും നിയന്ത്രിക്കേണ്ടി വരുന്ന ഇടംകൈയ്യന്മാർക്ക് ചിലപ്പോൾ അസൗകര്യമായേക്കാം.
ഇതൊക്കെക്കൊണ്ടായിരിക്കാം ഇടങ്കയ്യന്മാർക്ക് അപകടസാധ്യത കൂടുതലാണ് എന്ന് പലരും വിശ്വസിക്കുന്നത്.
Content Summary : Are left-handed people more likely to have accidents?