തണുപ്പടിച്ചാൽ ജലദോഷം പിടിക്കുമോ ?

Does cold weather give you the flu
Representative Image. Photo Credit : Prostock-studio / Shutterstock
SHARE

തണുപ്പും ജലദോഷവും സഹോദരന്മാരാണെന്നാണ് പൊതുവേ ധാരണ. തണുപ്പടിച്ചാൽ ജലദോഷം വരുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, തണുപ്പും ജലദോഷവും തമ്മിൽ വിചാരിക്കുന്നതുപോലെ ബന്ധമില്ല എന്നതാണ് സത്യം !

തണുപ്പുകാലാവസ്ഥയിൽ ജലദോഷം വരുമായിരുന്നു എങ്കിൽ അന്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്തുന്ന ഗവേഷകർക്ക് എപ്പോഴും ജലദോഷം ഉണ്ടാകേണ്ടതാണ്. എന്നാൽ, അങ്ങനെ സംഭവിക്കുന്നില്ല. തണുപ്പുകാലത്ത് ആളുകൾ കൂടുതലായി വീടിനുള്ളിൽ കഴിയുന്നു. അകത്തെ ചൂട് നഷ്ടപെടാതിരിക്കാൻ ജനലും വാതിലുമെല്ലാം അടച്ചാകും ഇരിപ്പ്. ജനലും വാതിലും അടച്ചിരിക്കുന്നതിനാൽ പുറത്തുനിന്നുള്ള ശുദ്ധവായുവിന് അകത്തു കടന്ന് ഉള്ളിലുള്ള വായുവിനെ ശുദ്ധീകരിക്കാൻ കഴിയാതെ വരുന്നു. അശുദ്ധ വായുവിൽ കൂടുതൽ സമയം അടുത്തിടപഴകുന്നതോടെ ജലദോഷത്തിന്റെ വൈറസ് ബാധിക്കാനുള്ള സാധ്യതയും കൂടും. ഇത് ജലദോഷം വ്യാപിപ്പിക്കുന്നു.

ജലദോഷത്തിന്റെ ലക്ഷണമാണ് മൂക്കൊലിപ്പ്. ഇതിനും കാരണം വൈറസല്ല. തണുത്ത അന്തരീക്ഷത്തിൽ മൂക്കിനുള്ളിലെ മ്യൂക്കസ് പാടയ്ക്ക് വീക്കം ഉണ്ടാകുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

Content Summary : Does cold weather give you the flu?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS