മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കൂടെക്കൂട്ടാം ഈ ഔഷധ സസ്യങ്ങള്‍

herbs
Representative Image. Photo Credit: Valentina_G/ Shutterstock.com
SHARE

പൊള്ളുന്ന ചൂടിന് ശമനം നല്‍കി കൊണ്ട് മഴയെത്തുമ്പോൾ  ആദ്യം എല്ലാവരും ഒന്ന് ആശ്വസിക്കും. എന്നാൽ പിന്നാലെ തുടങ്ങും തുമ്മലും ചുമയും മൂക്ക് ചീറ്റലും പനിയുമെല്ലാം. മഴക്കാലം പകര്‍ച്ചവ്യാധികളുടെ ദുരിത കാലം കൂടിയാണ്. ജലദോഷം, ചുമ, പനി, ടൈഫോയ്ഡ്, മലേറിയ, അതിസാരം, ഡെങ്കിപ്പനി എന്നിങ്ങനെ പല രോഗങ്ങളും മഴയെത്തി കഴിഞ്ഞാല്‍ നാട്ടില്‍ പടര്‍ന്നു പിടിക്കാറുണ്ട്. ഇതുകൊണ്ടുതന്നെ മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 

മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാനും രോഗങ്ങള്‍ വരാതെ സൂക്ഷിക്കാനും ഇനി പറയുന്ന ഔഷധച്ചെടികള്‍ നിത്യജീവിതത്തിന്‍റെ ഭാഗമാക്കാം

1. തുളസി

tulsi-plant-holy-basil-photo-credit-RIJU009

ഇന്ത്യന്‍ വീടുകളിലെ സ്ഥിരസാന്നിധ്യമാണ് മുറ്റത്തൊരു തുളസി. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ തുളസിയില അണുബാധകളെയും ചെറുക്കും. തുളസി ഇട്ട് ചായ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും  സഹായകമാണ്. 

2. ചിറ്റമൃത്

giloy juice
Photo credit : suraj p singh / Shutterstock.com

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന അദ്ഭുത മരുന്നാണ് ചിറ്റമൃത്. ചര്‍മത്തിന്‍റെ തിളക്കം വര്‍‍ധിപ്പിക്കാനും പ്രമേഹം അകറ്റാനുമെല്ലാം ചിറ്റമൃത് സഹായിക്കും. 

3. മഞ്ഞള്‍

turmeric water
Photo Credit : Luis Echeverri Urrea / Shutterstock.com

ഇന്ത്യന്‍ കറികളിലെ പ്രധാന ചേരുവയായ മഞ്ഞളും മഴക്കാലത്തെ രോഗപ്രതിരോധത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. പാലില്‍ മഞ്ഞള്‍ പൊടി കലക്കി കുടിക്കുന്നത് രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നു. വരണ്ട ചര്‍മത്തിന് ജലാംശം നല്‍കാനും മഞ്ഞള്‍ ഉത്തമമാണ്. ശരീരത്തിന്‍റെ ചായപചയവും മഞ്ഞള്‍ മെച്ചപ്പെടുത്തുന്നു.  മഞ്ഞള്‍ ഉപയോഗിച്ച് തയാറാക്കുന്ന കാഥ എന്ന പാനീയം മഴക്കാലത്ത് ഉപയോഗിക്കാന്‍ പറ്റിയതാണ്. 

4. ത്രിഫല

triphala
Photo Credit: Indian Food Images/ Shutterstock.com

ജലദോഷം, ചുമ, അതിസാരം, ആസ്മ, പനി, തലവേദന, തൊണ്ട വേദന തുടങ്ങിയ പല വ്യാധികള്‍ക്കുമുള്ള ആയുര്‍വേദ മരുന്നാണ് നെല്ലിക്കയും കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല. മഴക്കാലത്ത് പൊതുവേ ദഹനസംവിധാനത്തിന്‍റെ വേഗം കുറയാറുണ്ട്. ദഹനത്തെ മെച്ചപ്പെടുത്താനും ത്രിഫല ഇക്കാലത്ത് ഉപയോഗിക്കപ്പെടുന്നു. രക്തം ശുദ്ധീകരിക്കാനും മഴക്കാലത്ത് പലര്‍ക്കും ഉണ്ടാകാറുള്ള മലബന്ധത്തെ പരിഹരിക്കാനും ത്രിഫല സഹായകമാണ്. 

5. ഇഞ്ചി

ginger-tea

വൈറസിനും ബാക്ടീരിയയ്ക്കും അണുബാധയ്ക്കുമെതിരെ പൊരുതുന്ന ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. തൊണ്ടവേദന, ജലദോഷം, ചുമ, ജലദോഷം എന്നിവയ്ക്കെല്ലാം ഇഞ്ചി ഉപയോഗിക്കുന്നത് ഉത്തമമാണ്. 

6. ഇരട്ടിമധുരം

covid preventive medicine

ആസ്മ പോലുള്ള ശ്വസന പ്രശ്നങ്ങളുള്ളവര്‍ക്കും കഠിനമായ തുമ്മല്‍, നെഞ്ചിൽ  കഫക്കെട്ട് എന്നിവയെല്ലാം ഉള്ളവര്‍ക്കും ആശ്വസം നല്‍കുന്ന ഔഷധസസ്യമാണ് ഇരട്ടിമധുരം. ഇവയുടെ ആന്‍റി-വൈറല്‍ ഗുണങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

Content Summary:  Herbs boost your immunity during monsoon

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA