കർക്കടകത്തിൽ വേണം ആരോഗ്യശ്രദ്ധ; വാതശമനത്തിന് തേച്ചുകുളി പ്രധാനം

SHARE

കർക്കടകമെത്തി, മഴയും തണുപ്പുമായി. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് കർക്കടകത്തിൽ പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയേറെയായതിനാൽ ഈ മാസത്തിൽ ആരോഗ്യകാര്യത്തിൽ കൂടുതലായി ശ്രദ്ധ വേണം.

പൊതുവേ ശരീരബലവും ദഹനശേഷിയും കുറഞ്ഞ മാസമാണ് കർക്കടകം. രോഗപ്രതിരോധശേഷി കൂട്ടി ത്രിദോഷങ്ങളുടെ സന്തുലിതാവസ്‌ഥ നിലനിർത്തി ശരീരത്തിനു പുത്തനുണർവു പകരാനുള്ള വഴികളാണു കർക്കടകത്തിലെ സുഖചികിത്സയും മരുന്നുകഞ്ഞി സേവയും.

ദശപുഷ്‌പങ്ങളായ പൂവാംകുറുന്തൽ, കറുക, കയ്യോന്നി, മുയൽച്ചെവിയൻ, വിഷ്‌ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി, നിലപ്പന എന്നിവയുടെ നീരും ഗോതമ്പ്, ഞവരയരി, യവം, മുതിര തുടങ്ങിയ ധാന്യങ്ങളും പഞ്ചകോലം, ജീരകം, അയമോദകം, ഉലുവ തുടങ്ങിയ മരുന്നുകളും നെയ്യുമൊക്കെ കർക്കടകക്കഞ്ഞിയുടെ ചേരുവകളാണ്.

വാതശമനത്തിനായി തേച്ചുകുളി നടത്തുന്നത് കർക്കടകത്തിലെ ആരോഗ്യപരിപാലനത്തിൽ ഉൾപ്പെടുന്നു. ധാന്വന്തരം കുഴമ്പ്, പ്രഭഞ്‌ജനവിമർദനം കുഴമ്പ്, കൊട്ടംചുക്കാദി തൈലം തുടങ്ങിയവ ഉപയോഗിച്ചുള്ള തേച്ചുകുളിയാണ് നടത്തുക.

ഇലക്കറികൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിവിധയിനം ഇലകൾ ഉപയോഗിച്ച് ‘പത്തിലക്കറി’യുണ്ടാക്കി കഴിക്കുന്ന രീതിയുമുണ്ട്. കർക്കടകത്തിലെ ചിട്ടകൾ പാലിച്ചാൽ അത് വർഷം മുഴുവൻ ഉന്മേഷവും ആരോഗ്യവും പകരുമെന്നാണ് വിശ്വാസം.

Content Summary: Karkidakam health tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}