ADVERTISEMENT

മനുഷ്യർ നാൽക്കാലികളെ പോലെ കുനിഞ്ഞു നടക്കേണ്ടവരല്ല, നിവർന്നു നടക്കേണ്ടവരാണ്. നമ്മുടെ കഴുത്തും കണ്ണും നേരെയായിരിക്കണം. മൃഗങ്ങളെ പോലെ ദീർഘനേരം കുനിഞ്ഞിരിക്കാനോ നിൽക്കാനോയുള്ള ശേഷി നമ്മുടെ പേശികൾക്കില്ല.

സ്മാർട് ഫോണുകളും കംപ്യൂട്ടറുകളും പതിവായി ഉപയോഗിക്കേണ്ടി വരുന്നവർക്ക് ഇങ്ങനെ കുനിഞ്ഞിരിക്കാനുള്ള പ്രവണത കൂടുതലാണ്. പ്രായം കൂടുന്തോറും എല്ലുകളും പേശികളും ദുർബലപ്പെടുകയും വേദനിക്കാൻ തുടങ്ങുകയും ചെയ്യും. നമ്മുടെ നട്ടെല്ലിന്റെ മുൻഭാഗം ക്രമപ്പെടുത്തിയിട്ടുള്ള ഡിസ്കുകളിൽ തേയ്മാനമുണ്ടാകുന്നത് കഴുത്ത്, പുറംവേദനയ്ക്കു കാരണമാകും. സ്മാർട് ഫോണുകളും കംപ്യൂട്ടറുകളും നമ്മുടെ ഇരിപ്പിലുണ്ടാക്കിയ മാറ്റം ഈ തേയ്മാനത്തിന്റെ വേഗം കൂട്ടിയിട്ടുണ്ട്.

ശരിയാക്കണം, ‘എഗനോമിക്സ്’

 

ജോലി സ്ഥലത്ത് നമ്മൾ എങ്ങനെ ഇരിക്കുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ‘എഗനോമിക്സ്’. ദീർഘനേരം കംപ്യൂട്ടറിനു മുന്നിൽ ഇരുന്നു ചെയ്യേണ്ട ജോലിയാണെങ്കിൽ അതിന് അനുസൃതമായ തരത്തിലുള്ള ഇരിപ്പു രീതിയും ഫർണിച്ചറുകളും വേണം. കൃത്യമായ ഇരിപ്പു രീതികളും വേണം. 

 

രക്തസമ്മർദവും പ്രമേഹവും പോലെതന്നെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തന്നെയാണു കഴുത്ത്, പുറം വേദനയും. എല്ലാ ദിവസവും രാവിലെ അര മണിക്കൂർ നേരമെങ്കിലും കഴുത്ത്, പിൻഭാഗം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള സ്ട്രെച്ചിങ് വ്യായാമങ്ങൾക്കായി ചെലവഴിക്കാം. തുടർച്ചയായി 2 മണിക്കൂറിലേറെ ഇരുന്നു ജോലി ചെയ്യുന്നുണ്ടെങ്കിൽ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കണം. കസേരയിൽ ഇരുന്നു കൊണ്ടു ചെയ്യാനാകുന്ന സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യണം. കഴുത്ത് വേദന കയ്യിലേക്ക് കഴച്ചിറങ്ങുക, കൈകൾക്ക് തരിപ്പ്, ബലക്കുറവ്, നടുവേദനയെ തുടർന്നു കാലുകൾക്കു വേദന, തരിപ്പ്, ബലക്കുറവ് എന്നിവയുണ്ടാകുകയാണെങ്കിൽ ഡോക്ടറെ കാണുന്നതാണു നല്ലത്. ഡിസ്കിനുണ്ടാകുന്ന പ്രശ്നങ്ങൾ ഞരമ്പിൽ സമ്മർദമുണ്ടാക്കുകയും അതു പിന്നീട് സ്ഥിതി ഗുരുതരമാക്കുകയും ചെയ്യും.

 

(വിവരങ്ങൾ: 

ഡോ. കെ.ആർ. രഞ്ജിത്ത്, ഓർത്തോപീഡിക് സ്പൈൻ സർജറി കൺസൽറ്റന്റ്, ആസ്റ്റർ മെഡ്സിറ്റി)

Content Summary: Workplace Ergonomics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com