ADVERTISEMENT

സാധാരണക്കാരന്റെ വാഹനമായിരുന്ന സൈക്കിൾ ഇന്നു ശാരീരികക്ഷമത വർധിപ്പിക്കാനുള്ള ഉത്തമ ഉപകരണമാണ്. ഏതു പ്രായപരിധിയിലുള്ളവർക്കും ആസ്വദിച്ചു ചെയ്യാവുന്ന രസകരമായ വിനോദമാണിത്. സൈക്ലിങ്ങിന്റെ ഗുണങ്ങൾ ഏറെയാണ്. ഹൃദയസ്തംഭനം, സ്ട്രോക്ക്, വിഷാദരോഗം, പ്രമേഹം, പൊണ്ണത്തടി, സന്ധിവാതം തുടങ്ങിയ രോഗങ്ങൾ അകറ്റാൻ സൈക്ലിങ് സഹായകമാണ്. സ്കൂളിലേക്കും ജോലിസ്ഥലത്തേക്കും മറ്റുമുള്ള യാത്ര സൈക്കിളിലാക്കിയാൽ അതു നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകും. സ്റ്റാമിനയും ശക്തിയും വർധിക്കും. വ്യായാമത്തിനായി പ്രത്യേക സമയം കണ്ടെത്തുകയും വേണ്ട. പിടിവിട്ടു പായുന്ന ഇന്ധനവിലയിൽനിന്നു രക്ഷ നേടുകയുമാകാം.

മറ്റു പല കായികവിനോദങ്ങളെക്കാളും പരുക്കും പ്രശ്നങ്ങളും കുറവാണ്. ശരീരത്തിലെ മിക്ക പേശികളും ചലിക്കുന്ന വ്യായാമമാണിത്. പഠിക്കാനെളുപ്പം, പഠിച്ചാൽ ശീലിക്കാനെളുപ്പം. ശാരീരികാരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉത്തമ വ്യായാമമാണു സൈക്ലിങ്. ദിവസേന അര മണിക്കൂർ സൈക്കിൾ ചവിട്ടിയാൽ വർഷത്തിൽ 5 കിലോ ശരീരഭാരം കുറയ്ക്കാമെന്നാണു പഠനം.

സൈക്ലിങ്ങിന്റെ ഗുണങ്ങൾ

∙ ആഴ്ചയിൽ രണ്ടു മുതൽ നാലു മണിക്കൂർ വരെ സൈക്കിൾ ചവിട്ടിയാൽ ശ്വസനസംവിധാനം മെച്ചപ്പെടും.

∙ പേശീബലവും ശരീരത്തിനു വഴക്കവും വർധിക്കും.

∙ സന്ധീചലനങ്ങൾ മെച്ചപ്പെടും.

∙ മനഃസംഘർഷം ലഘൂകരിക്കും.

∙ അസ്ഥികൾക്കു ബലമേറും.

∙ ശരീരത്തിലെ കൊഴുപ്പു കുറയും.

ശ്രദ്ധിക്കേണ്ടത്

∙ അതിരാവിലെ പൊതുനിരത്തിലൂടെ സൈക്കിൾ ഓടിക്കുന്നവർ മറ്റു വാഹനങ്ങളുടെ ശ്രദ്ധയിൽപെടുന്ന തരത്തിൽ റിഫ്ലക്‌ഷൻ ഉള്ള വസ്ത്രങ്ങൾ ഉപയോഗിക്കണം.

∙ സൈക്കിളിന് ലൈറ്റും റിഫ്ലക്ടറും ഉണ്ടായിരിക്കണം.

ഹെൽമെറ്റ് നിർബന്ധം.

∙ ദീർഘദൂരം സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നവർ അനുയോജ്യമായ വസ്ത്രം ധരിക്കണം.

∙ സൈക്കിളിന് എന്തെങ്കിലും തകരാറുണ്ടായാൽ പരിഹരിക്കാൻ ടൂൾ കിറ്റ് കരുതണം.

∙ നന്നായി വിയർക്കും എന്നതിനാൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളം കരുതണം, കുടിക്കണം.

Content Summary : What are the health benefits of cycling?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com