ആരോഗ്യത്തിനൊപ്പം സുരക്ഷയും ശ്രദ്ധിക്കണം, 'നല്ല നടപ്പി'നായി അറിയേണ്ടവ

health-benefits-of-walking-daily
Representative Image. Photo Credit : Sanit Fuangnakhon/Shutterstock.com
SHARE

പ്രഭാത സവാരിക്കിടെ വാഹനമിടിച്ചു പരുക്കേറ്റതും മരണപ്പട്ടതുമായ സംഭവങ്ങൾ നാം മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. ആരോഗ്യ സംരക്ഷണത്തിനൊപ്പം സുരക്ഷയും പ്രധാനപ്പെട്ടതാണ്. ആ സാഹചര്യത്തിൽ പ്രഭാത സവാരിക്കാർക്ക് ചില നിർദേശങ്ങൾ...

∙ പ്രഭാത സവാരിക്കായി കഴിവതും വാഹനത്തിരക്ക് കുറഞ്ഞ റോഡുകളോ മൈതാനങ്ങളോ ബീച്ചോ തിരഞ്ഞെടുക്കുക

∙ റോഡിലൂടെയാണ് സവാരിയെങ്കിൽ വലതുവശം ചേർന്നാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തുക. 

∙ നടക്കാനിറങ്ങുന്നവർ വെളുത്ത നിറമുള്ള വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക.

∙ റോഡിന്റെ വശങ്ങളിൽ ഫുട് പാത്ത് ഉണ്ടെങ്കിൽ അതുവഴി മാത്രം നടക്കുക

∙ ഗതാഗത സിഗ്നലുകളും സൂചനാ ബോർഡുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

'നല്ല നടപ്പി'നായി അറിയേണ്ടവ

നല്ല നേരം

ദിവസവും രാവിലെ നേരത്തെ ഉണരുകയും രാത്രി നേരത്തെ ഉറങ്ങുകയും ചെയ്യുന്നത് ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണ്. പ്രഭാത സവാരി ഈ സൈക്കിൾ നിലനിർത്താൻ സഹായിക്കും.

എപ്പോൾ തുടങ്ങാം

രാവിലെ സൂര്യോദയം മുതൽ (ഏതാണ്ട് 6 മണി മുതൽ) അരമണിക്കൂർ നേരം സ്ഥിരമായി നടക്കുന്നത് ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. ഭക്ഷണം കഴിച്ച ശേഷമുള്ള നടത്തം ഒഴിവാക്കണം. ലഘുഭക്ഷണമോ വെള്ളമോ കുടിച്ച ശേഷം നടക്കാനിറങ്ങാം.

എവിടെ നടക്കാം

പ്രധാന റോഡുകൾ ഒഴിവാക്കി ബീച്ചിലോ ഗ്രാമീണ റോഡുകളിലോ നടക്കാൻ ഇറങ്ങുന്നതാണ് നല്ലത്. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കാനും വാഹനാപകടങ്ങൾ കുറയ്ക്കാനും സഹായിക്കും.

എങ്ങനെ നടക്കാം

ശരാശരി വേഗത്തിൽ, ചെറിയ കിതപ്പു തോന്നുന്ന രീതിയിൽ നടന്നാൽ മാത്രമേ പ്രഭാത നടപ്പുകൊണ്ടുള്ള ഗുണം ലഭിക്കൂ.

എത്ര സമയം

ദിവസേന ശരാശരി അര മണിക്കൂർ നടക്കുന്നതാണ് ഉത്തമം. പ്രായമനുസരിച്ചും ഡോക്ടർമാരുടെ നിർേദശമനുസരിച്ചും ഇത് വ്യത്യാസപ്പെടാം.

എത്രദൂരം

ദൂരത്തിന്റെ കാര്യത്തിലും പ്രായവും ഡോക്ടറുടെ നിർദേശവും ബാധകമാണ്. എങ്കിലും കുറഞ്ഞത് 2 കിലോമീറ്റർ ദൂരമെങ്കിലും നടക്കാം.

ഷൂസ് വേണോ ?

റോഡിലും മറ്റും നടക്കുമ്പോൾ ഷൂസ് ഉപയോഗിക്കുന്നതാണ് കാലിന്റെ സുരക്ഷയ്ക്കു നല്ലത്.

Content Summary : Health benefits of walking daily

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}