ഹൃദയാരോഗ്യം: ഈ അഞ്ച് സംഖ്യകള്‍ പ്രധാനം

keep-your-heart
ഹൃദയത്തിന് നാം വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്
SHARE

‘ഞാനൊരു ലോലഹൃദയനാണെന്നൊക്കെ’ സിനിമയിലെ ചില കഥാപാത്രങ്ങള്‍ പറയുന്നത് കേട്ടിട്ടില്ലേ. അവരത് വെറുതേ പറയുന്നതല്ല. നമ്മുടെ ശരീരത്തിലെ അതിലോലമായ അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയത്തെ പറ്റി കഥയിലും കവിതയിലും സിനിമയിലും   വാതോരാതെ സംസാരിക്കുമെങ്കിലും പലപ്പോഴും ഈ അവയവത്തിന് നാം വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം. ഹൃദയാരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമാണ് ഇനി പറയുന്ന ചില സംഖ്യകള്‍. 

രക്തസമ്മര്‍ദം

blood pressure
രക്തം അതിനെ വഹിച്ച് കൊണ്ടു പോകുന്ന ധമനികളില്‍ ചെലുത്തുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം. Photo Credit: LeventeGyori / Shutterstock.com

രക്തം അതിനെ വഹിച്ച് കൊണ്ടു പോകുന്ന ധമനികളില്‍ ചെലുത്തുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം. സിസ്റ്റോളിക്, ഡയസ്റ്റോളിക് എന്നിങ്ങനെ രണ്ട് സംഖ്യങ്ങളാണ് രക്തസമ്മര്‍ദത്തെ നിര്‍ണയിക്കുക. സിസ്റ്റോളിക് സമ്മര്‍ദത്തിന്‍റെ സാധാരണ തോത് 120 ഉം ഡയസ്റ്റോളിക് സമ്മര്‍ദത്തിന്‍റെ സാധാരണ തോത് 80 ഉം ആണ്.

high bp
120/80 റേഞ്ചിന് മുകളിലായാൽ അത് ഹൈപ്പർ ടെൻഷനായി. Photo Credit: Kotcha K/ Shutterstock.com

120/80 റേഞ്ചിന് മുകളിലേക്ക് രക്തസമ്മര്‍ദം പോയാല്‍ അതിനെ ഹൈപ്പര്‍ടെന്‍ഷനെന്ന് വിളിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് ഹൃദയാരോഗ്യത്തില്‍ സുപ്രധാനമാണ്.  

ബോഡി മാസ് ഇന്‍ഡെക്സ്

weight loss
25ന് മുകളില്‍ ബോഡി മാസ്ക് ഇന്‍ഡെക്സ് വന്നാല്‍ അമിതഭാരമായി. Photo Credit: Nina Buday/ Shutterstock.com

ഒരാളുടെ ഭാരവും ബോഡി മാസ്ക് ഇന്‍ഡെക്സും അവരുടെ ഹൃദയാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 25ന് മുകളില്‍ ബോഡി മാസ്ക് ഇന്‍ഡെക്സ് വന്നാല്‍ അത് അമിതഭാരമായി കണക്കാക്കുന്നു.

weight loss
ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭാരവും ബോഡി മാസ്ക് ഇന്‍ഡെക്സും നിയന്ത്രിക്കണം

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭാരവും ബോഡി മാസ്ക് ഇന്‍ഡെക്സും സാധാരണ തോതില്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടതാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ്

Diabetic test
ഉയര്‍ന്ന പഞ്ചസാരയുടെ തോത് രക്തസമ്മര്‍ദം ഉയര്‍ത്തും. Photo Credit: Proxima Studio/ Shutterstock.com

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് രക്തധമനികള്‍ക്കും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന നാഡീവ്യൂഹത്തിനും ക്ഷതമുണ്ടാക്കും.

diabetes
140 മില്ലിഗ്രാം പെര്‍ ഡ‍െസിലീറ്ററിൽ കൂടുതൽ പഞ്ചസാരയുടെ മൂല്യം. കൂടുന്നത് അപകടം. Photo Credit: Shutterstock.com

ഉയര്‍ന്ന പഞ്ചസാരയുടെ തോത് രക്തസമ്മര്‍ദവും ഉയര്‍ത്താറുണ്ട്. 140 മില്ലിഗ്രാം പെര്‍ ഡ‍െസിലീറ്ററാണ് പഞ്ചസാരയുടെ സാധാരണ മൂല്യം. അതിലും കൂടുന്നത് അപകടകരമാണ്. 

കൊളസ്ട്രോള്‍ തോത്

cholesterol
കൊളസ്ട്രോള്‍ രക്തധമനികളില്‍ അടിയുന്നത് ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കും

രക്തത്തിലെ കൊളസ്ട്രോള്‍ തോത് ഉയരുന്നത് രക്തസമ്മര്‍ദം ഉയരാനും ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനും കാരണമാകും. കൊളസ്ട്രോള്‍ രക്തധമനികളില്‍ അടിയുന്നത് ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കും.

cholesterol
20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 200 മില്ലിഗ്രാം പെര്‍ ഡെസിലീറ്റര്‍ വരെയാണ് കൊളസ്ട്രോളിന്‍റെ സാധാരണ തോത്. Photo Credit: Vitalii Vodolazskyi / Shutterstock.com

20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 200 മില്ലിഗ്രാം പെര്‍ ഡെസിലീറ്റര്‍ വരെയൊക്കെയാണ് കൊളസ്ട്രോളിന്‍റെ സാധാരണ തോത്. 

ഉറങ്ങുന്ന സമയം

sleep
മുതിര്‍ന്ന ഒരാള്‍ പ്രതിദിനം എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം. Photo Credit: Dikushin Dmitry/ Shutterstock.com

നല്ല ഉറക്കം ഹൃദയാരോഗ്യത്തിലും നിര്‍ണായകമാണ്. മുതിര്‍ന്ന ഒരാള്‍ പ്രതിദിനം എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

sleep
ഉറക്കത്തിന്‍റെ നിലവാരം കുറയുന്നത് ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കും. Photo Credit: DimaBerlin/ Shutterstock.com

ഉറക്കത്തിന്‍റെ നിലവാരം കുറയുന്നത് ശാരീരിക മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

Content Summary: These 5 numbers determine your heart health

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}