ADVERTISEMENT

കഴിച്ച ഭക്ഷണം മലമായി പരിണമിക്കാൻ 8–16 മണിക്കൂര്‍ വേണ്ടി വരും. അതിനുശേഷമുള്ള എട്ടു മണിക്കൂറിനുള്ളിൽ മലവിസർജനം നടക്കും. 24 മണിക്കൂർ കഴിഞ്ഞിട്ടും വിസർജനം നടക്കാത്ത അവസ്ഥയാണ് മലബന്ധം. കുടലിലെ സ്വാഭാവികമായ ചലനത്തെ ഉത്തേജിപ്പിച്ച്, കുടലിൽനിന്നു മലത്തെ പുട്ടു കുത്തുന്നതു പോലെ പുറത്തേക്കു സ്വാഭാവികമായി തള്ളണം. അതിനു ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിച്ചാലേ പറ്റൂ. ചേമ്പിൻ തണ്ട്, ഉണ്ണിപ്പിണ്ടി, വാഴക്കിഴങ്ങ്, മുരിങ്ങയില, ചീരയില, ചക്ക, മാങ്ങ തുടങ്ങിയവ ഇടയ്ക്കു കറിവച്ചു കഴിക്കുന്നത് ഇതിനു നല്ലതാണ്. 

ഇഷബ്ഗോൾ’ ചേർന്ന പൗഡറുകളും ഇതേ ഗുണം ചെയ്യും. ഭക്ഷണത്തിൽ നെയ്യ് ചേർക്കുന്നതും മലശോധന വർധിപ്പിക്കും. 

 

നല്ല മലശോധന കിട്ടാൻ ഒരു ഗ്ലാസ് ചൂടു പാലിൽ ഒന്നര സ്പൂൺ പശുവിൻ നെയ്യ് ചേർത്ത് രാത്രി കഴിച്ചാൽ അഞ്ചു മണിക്കൂറിനുള്ളിൽ ശോധനയുണ്ടാകും. പ്രായമായവർക്കും ഇതു ഗുണം ചെയ്യും. ഇടയ്ക്കു വല്ലപ്പോഴും മൂന്നു രാത്രികളിൽ തുടർച്ചയായി ഇങ്ങനെ ചെയ്തു നോക്കാം. തൃവൃത് ലേഹ്യം, കല്യാണഗുളം, അവിഭക്തി ചൂർണം എന്നിവ (പ്രായമായവർ 15 ഗ്രാം എടുക്കണം) ചൂടുവെള്ളത്തിൽ കലക്കി കഴിച്ചാൽ രക്ത സംബന്ധമായതും ത്വക്സംബന്ധമായതുമായ ദോഷങ്ങൾ കൊണ്ടുള്ള മലബന്ധം ഒഴിവാക്കാം. പ്രായമായവർ ശുദ്ധീകരിച്ചതും ഔഷധം ചേർത്തതുമായ ആവണക്കെണ്ണ വൈദ്യ നിർദേശ പ്രകാരം കഴിക്കുന്നതാകും നല്ലത്. മലബന്ധം തുടർന്നാൽ അതു മറ്റു പല രോഗങ്ങൾക്കും കാരണമാകുമെന്ന് ഓർക്കുക. 

 

Content Summary : What causes constipation? - Dr. K. T. Vinodkrishna Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com