ADVERTISEMENT

ഏറ്റവുമധികം തെറ്റിധാരണകൾ നിലനിൽക്കുന്ന ഒരു രോഗമാണ് കൊളസ്ട്രോളും ഭക്ഷണവും. ഇറച്ചിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നവർക്കാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത്, മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടും, തടി ഉള്ളവർക്കേ കൊളസ്ട്രോള്‍ പിടിപെടൂ... എന്നിങ്ങനെ തെറ്റിധാരണകൾ പലവിധമാണ്.

 

ഇറച്ചിയും കൊഴുപ്പും കൂടുതൽ കഴിക്കുന്നവർക്കും വ്യായാമമില്ലാത്തവർക്കും മാത്രമാണു കൊളസ്ട്രോൾ വരുന്നതെന്ന ധാരണ ശരിയല്ല. ഇത്തരം ആൾക്കാരിൽ കൊളസ്ട്രോൾ കൂടാനുള്ള സാധ്യതയുണ്ടെന്നതു ശരി തന്നെ. എന്നാൽ ശീലിച്ച സമയത്ത് ആഹാരം കഴിക്കാത്തവരിലും, അരി, ഗോതമ്പ്, കിഴങ്ങു വർഗങ്ങൾ തുടങ്ങി അന്നജം കൂടുതലടങ്ങിയ ഭക്ഷണം പ്രധാനമായി കഴിക്കുന്നവരിലും തീരെ വ്യായാമം ഇല്ലാത്തവരിലുമാണ് കൊളസ്ട്രോൾ അധികമായി കാണുന്നത്. 

 

കൊളസ്ട്രോളിനെ പേടിക്കാതെ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. അവക്കാഡോ ചീത്ത കൊളസ്ട്രോൾ കുറയാൻ നല്ലതാണ്. ഇതു ട്രൈഗ്ലിസറൈഡ് നിരക്കു കുറയ്ക്കും. നട്സിൽ ധാരാളം കൊഴുപ്പുണ്ട്. അതുകൊണ്ടു മിതമായി മാത്രം കഴിക്കുക. കശുവണ്ടിപ്പരിപ്പ് ദിവസം 3–4 എണ്ണത്തിൽ കൂടരുത്. ബദാമാണെങ്കിൽ 5 എണ്ണം കഴിക്കാം. മുട്ടയും മിതമായി മാത്രം ഉപയോഗിക്കുക. ഇറച്ചി കഴിക്കണമെന്നുള്ളവർക്കു ബ്രോയിലർ ചിക്കൻ ചുവന്നുള്ളി ചേർത്തു കറിവച്ചു കഴിക്കാം. 

 

റെഡ് മീറ്റ് ഒഴിവാക്കാം

കൊളസ്ട്രോൾ സാധ്യത ഉള്ളവരും കൊളസ്ട്രോൾ ഉള്ളവരും പോത്തിറച്ചി പോലുള്ള െറഡ് മീറ്റ് ഒഴിവാക്കുക. മറ്റു മാംസഭക്ഷണവും കുറച്ചു മാത്രം ഉപയോഗിക്കുക. എണ്ണയുടെ ഉപയോഗവും ശ്രദ്ധിച്ചു മതി. എണ്ണയിൽ മുക്കിപ്പൊരിച്ചതും മസാല അിതമായുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം. പുറത്തു നിന്നു വാങ്ങുന്ന ഭക്ഷണത്തിൽ എണ്ണയുടെ അളവ് ക്രമാതീതമായിരിക്കാൻ സാധ്യതയുള്ളതിനാൽ വല്ലപ്പോഴുമാക്കുക. പായ്ക്കറ്റ്– ബേക്കറി ഭക്ഷണങ്ങളിലും ടിന്നിലടച്ച ഭക്ഷണത്തിലുമൊക്കെ പൂരിത കൊഴുപ്പിന്റെ അളവ് കൂടിയിരിക്കാൻ സാധ്യതയുണ്ട്. അവ ഒഴിവാക്കുന്നതാണു നല്ലത്. കൊളസ്ട്രോൾ സാധ്യതയുള്ളവരും കൊളസ്ട്രോൾ ഉള്ളവരും മൃഗങ്ങളുടെ എല്ല്, കുടൽ, തലച്ചോറ്, കരൾ പോലുള്ള അവയവഭാഗങ്ങൾ കഴിക്കരുത്.

Content Summary: Cholesterol: Foods to eat and avoid 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com