ADVERTISEMENT

ശരീരത്തിലെ അഞ്ഞൂറിലധികം പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ മാലിന്യം പുറന്തള്ളുന്നതു മുതല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നതു വരെയുള്ള പല പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും കരള്‍ പണിയെടുക്കുന്നു. എന്നാല്‍ നമ്മുടെ ചില ഭക്ഷണങ്ങളും ശീലങ്ങളും കരളിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. 

 

കരളിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

soft-drinks

 

1. സോഡയും കോളയും അധികം വേണ്ട

Photo credit :  ronstik / Shuttertock.com
Photo credit : ronstik / Shuttertock.com

അമിത മദ്യപാനം കരളിനു കേടാണെന്ന് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ മദ്യത്തിനൊപ്പം പലരും കഴിക്കുന്ന സോഡയും ഈ അവയവത്തിന് ക്ഷതമേല്‍പ്പിക്കാം. സോ‍ഡ ചേര്‍ന്ന കോള പോലുള്ള മധുരപാനീയങ്ങള്‍ അമിതമായി കഴിക്കുന്നവര്‍ക്ക് ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത അധികമാണ്. ഫൈബ്രോസിസ്, കരള്‍വീക്കം, സിറോസിസ് എന്നിവയുടെ സാധ്യതയും ഇത് വർധിപ്പിക്കുന്നു. ദിവസവും പല തവണ സോഡയോ സോഡ ചേര്‍ന്ന പാനീയങ്ങളോ കുടിക്കുന്നവര്‍ ഇത് നിയന്ത്രിക്കേണ്ടതാണ്. 

 

A balanced diet is perfectly sufficient to maintain the body's nutritional needs for Vitamin A.
A balanced diet is perfectly sufficient to maintain the body's nutritional needs for Vitamin A.

2. അനാവശ്യമായ സപ്ലിമെന്‍റുകള്‍

ആരോഗ്യം നിലനിര്‍ത്താനും രോഗപ്രതിരോധ ശേഷി കൈവരിക്കാനും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെതന്നെ പലതരം ഫുഡ് സപ്ലിമെന്‍റുകള്‍ കഴിക്കുന്നവരുണ്ട്. ചിലതരം പച്ചമരുന്നുകളും പച്ചിലകളുമെല്ലാം ഇങ്ങനെ ചിലര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനെന്നു പറഞ്ഞ് പതിവായി ഇരുമ്പൻപുളി ജ്യൂസ് കുടിക്കുന്നതൊക്കെ ഉദാഹരണം. ഇത്തരം ഫുഡ് സപ്ലിമെന്‍റുകള്‍ കരളിനും വൃക്കകള്‍ക്കും നന്നല്ലെന്നതിൽ സംശയം വേണ്ട. അവയ്ക്ക് പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനാകും. ശരീരത്തിന് ആവശ്യമില്ലാത്ത അമിതമായ സപ്ലിമെന്‍റുകള്‍ കരളും വൃക്കകളും ചേര്‍ന്ന് സംസ്കരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുക. ഇത് ഈ അവയവങ്ങള്‍ക്ക് അനാവശ്യ സമ്മർദം ഉണ്ടാക്കും. 

sleep
Photo Credit: Shutterstock.com

 

3. ചില മരുന്നുകളുടെ അമിത ഉപയോഗം

Photo Credit : New Africa/ Shutterstock.com
Photo Credit : New Africa/ Shutterstock.com

മുൻപെപ്പോഴോ ഒരു രോഗത്തിന് ഡോക്ടർ‌ കുറിച്ച മരുന്ന് പിന്നീട് ആ ഡോക്ടറോട് പോലും ചോദിക്കാതെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വാങ്ങി തന്നിഷ്ടത്തിനു കഴിക്കുന്നവരുണ്ട്. ഇത്തരം മരുന്നുപയോഗം കരളിന് ഉണ്ടാക്കുന്ന ആഘാതം ചില്ലറയല്ല. രോഗം വരുമ്പോഴുള്ള ഒരാളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചാണ് ഡോക്ടര്‍ മരുന്ന് കുറിക്കുന്നത്. ഇത് എല്ലാക്കാലത്തും ഒരു പോലെയാകില്ല. 

 

4. ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മയും ശരിയായ ഉറക്കം കിട്ടാത്തതും ശരീരത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ക്ഷമതയെയും മാനസികാരോഗ്യത്തെയും മാത്രമല്ല കരളിന്‍റെ ആരോഗ്യത്തെയും ബാധിക്കും. അതിനാല്‍  കരള്‍ ചുറുചുറുക്കോടെ ജോലി ചെയ്യുന്നതിനു നല്ല ഉറക്കം അത്യാവശ്യമാണ്. 

 

5. അലസമായ ജീവിതശൈലി

വ്യായാമമൊന്നും ഇല്ലാത്ത അലസമായ ജീവിതശൈലിയും ശരീരത്തെ പലവിധത്തില്‍ ബാധിക്കാം. തുടര്‍ച്ചയായി ഇരുന്നുള്ള ജോലി പല രോഗങ്ങള്‍ക്കും കാരണമാകാം. മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം അലസമായ ജീവിതശൈലിയുടെ ഭാഗമായി പിടിപെടാറുണ്ട്.

Content Summary: 5 Things You May Not Know Are Toxic For Your Liver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com