‘കയ്യക്ഷരത്തിൽ സ്വാധീനിച്ചത് ചേച്ചിയും പ്രൊഫസർമാരും’; വൈറലായ കുറിപ്പടിയിലെ ഡോക്ടർ പറയുന്നു

dr nithin
SHARE

ഡോക്ടർമാരുടെ കയ്യക്ഷരത്തെക്കുറിച്ച് പലപ്പോഴും പരാതിയാണ് ഉണ്ടാകാറ്. അവർ എഴുതുന്നതെന്തെന്ന് യാതൊരു കാരണവശാലും വായിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം അഭിപ്രായവും. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ഒരു ഡോക്ടറുടെ കുറിപ്പടി വൈറലായത്. നല്ല വടിവൊത്ത ആക്ഷരത്തിൽ വൃത്തിയായി മരുന്നുകൾ കുറിച്ചിരിക്കുന്നു. നെന്മാറ കമ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ധൻ ഡോ നിതിൻ നാരായണന്‍റെ കുറിപ്പടിയായിരുന്നു ഇത്.

 'ചേച്ചിയുടെ കയ്യക്ഷരം വളരെ നല്ലതാണ്. ഇതു കണ്ടാണ് നന്നായി എഴുതാൻ പഠിച്ചതെന്നും പഠനകാലത്തെ രണ്ട് പ്രൊഫസർമാരുടെ സ്വാധീനവും ഇതിനു പിന്നിലുണ്ടെന്ന് ഡോക്ടർ പറയുന്നു. മരുന്ന് കുറിക്കുമ്പോൾ ഇംഗ്ലീഷ് അക്ഷരങ്ങൾ ക്യാപിറ്റലില്‍ എഴുതാറാണ് പതിവ്. അതാകുമ്പോൾ മരുന്നകടക്കാർക്കും രോഗികൾക്കും എല്ലാം വായിക്കാൻ സാധിക്കും. ഡോക്ടർമാരെല്ലാം മനസ്സിലാകാത്ത വിധമാണ് എഴുതുന്നത് എന്ന് പറയാനാകില്ല. അവിടെയും തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ഇതെങ്ങനെ പ്രചരിച്ചു എന്ന് അറിയില്ല. ഞാനറിയാതെ ആരോ ഇത് പങ്കുവച്ചതാണെന്നും ഡോ. നിതിൻ പറയുന്നു.

Content Summary: A doctor's viral prescription

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}