ADVERTISEMENT

ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ് നമ്മുടെ രാജ്യത്ത്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. 

Photo credit : Boonanan Chokprasertsom / Shutterstock.com
ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. Photo credit : Boonanan Chokprasertsom / Shutterstock.com

 

നിത്യജീവിതത്തിലെ നിരുപദ്രവകരമെന്ന് നമുക്ക് തോന്നുന്ന ചില ശീലങ്ങള്‍ പ്രമേഹത്തിന്റെ സാധ്യത പലമടങ്ങ് വര്‍ധിപ്പിക്കുന്നതാണ്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം. 

Photo Credit : AALA IMAGES/ Shutterstock.com
. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് അമിതമായി വിശക്കാനും ദിവസത്തിന്റെ മറ്റ് നേരങ്ങളില്‍ ഭക്ഷണം വാരിവലിച്ച് കഴിക്കാനും കാരണമാകാം. Photo Credit : AALA IMAGES/ Shutterstock.com

 

1. പ്രഭാതഭക്ഷണം ഉപേക്ഷിക്കല്‍

killing habits
തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാക്കാം. Photo Credit: Shutterstock.com

ഒരു ദിവസത്തിന്റെ ആദ്യ ഭക്ഷണമെന്ന നിലയില്‍ പ്രഭാതഭക്ഷണത്തിന് നമ്മുടെ ആരോഗ്യത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഇത് കഴിക്കാതെ വിടുന്നത് പ്രമേഹത്തിനു മാത്രമല്ല അമിത വണ്ണത്തിനും കാരണമാകാം. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് അമിതമായി വിശക്കാനും ദിവസത്തിന്റെ മറ്റ് നേരങ്ങളില്‍ ഭക്ഷണം വാരിവലിച്ച് കഴിക്കാനും കാരണമായെന്നു വരാം. ജോലിയുടെ തിരക്കുകള്‍ മൂലം പ്രഭാതഭക്ഷണം കഴിക്കാന്‍ നേരമില്ലാത്തവര്‍ പോലും ഒരു പഴമോ, നട്‌സോ ഒക്കെ ആ സമയത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കണം. 

 

Causes of Excessive Sleepiness - Dr B. Padmakumar Explains
വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ ചയാപചയ സംവിധാനത്തെ താറുമാറാക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും

2. ദീര്‍ഘനേരത്തേക്ക് ഇരിപ്പ്

ഇരുന്നുള്ള ജോലി ദീര്‍ഘനേരം ചെയ്യേണ്ടി വരുന്നവര്‍ക്കും പ്രമേഹം വരാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാനും ശരീരം അനക്കാനും ശ്രമിക്കണം. 

junk food
സംസ്‌കരിച്ച ഭക്ഷണം പ്രമേഹ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുന്നു. Photo Credit: Shutterstock.com

 

3. വൈകിയുള്ള ഉറക്കം

smoking
പുകവലിയും മദ്യപാനവും ഹൃദ്രോഗ പ്രശ്‌നങ്ങളിലേക്കും ഉയര്‍ന്ന കൊളസ്‌ട്രോളിലേക്കും നയിക്കും. Photo Credit: Shutterstock.com

പല കാരണങ്ങളാല്‍ ഇന്ന് വൈകി ഉറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചയാപചയ സംവിധാനത്തെ താറുമാറാക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും. ഉറക്കമില്ലായ്മയുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 17 ശതമാനം അധികമാണെന്ന് ഡയബറ്റോളജിയയില്‍ 2020ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

 

Photo: Shutterstock/New Africa
പഞ്ചസാരയുടെ തോത് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് ഉപയോഗിക്കാം. Photo: Shutterstock/New Africa

4. സംസ്‌കരിച്ച ഭക്ഷണം

ഇന്ത്യയില്‍ സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം അധികമായത് കൂടിയാണ് രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം ഉയരാനുള്ള ഒരു കാരണം. സംസ്‌കരിച്ച ഭക്ഷണം പ്രമേഹ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുന്നു. 

Photo Credit : Shark_749/ Shutterstock.com
വെള്ളം കുറച്ച് കുടിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാന്‍ സാധ്യത കൂടുതലാണ്. Photo Credit : Shark_749/ Shutterstock.com

 

5. പുകവലി, മദ്യപാനം

snacs
രാത്രിഭക്ഷണത്തിന് ശേഷം കാര്‍ബോഹൈഡ്രേറ്റ് തോത് ഉയര്‍ന്ന ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിപ്പിക്കും. Photo Credit: Shutterstock.com

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാര്‍ക്ക് പ്രമേഹം വരാന്‍ 30 മുതല്‍ 40 ശതമാനം വരെ സാധ്യത അധികമാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. പുകവലിയും മദ്യപാനവും ഹൃദ്രോഗ പ്രശ്‌നങ്ങളിലേക്കും ഉയര്‍ന്ന കൊളസ്‌ട്രോളിലേക്കും നയിക്കും. 

 

6. പഞ്ചസാരയുടെ ഉപയോഗം

പ്രമേഹ പ്രശ്‌നങ്ങളുള്ളവര്‍ പഞ്ചസാര ഉപയോഗം പരിമിതപ്പെടുത്തണം. കാര്‍ബണ്‍ കുറഞ്ഞ, പഞ്ചസാര രഹിത വസ്തുക്കള്‍ വേണം ഇവര്‍ കൂടുതലായും കഴിക്കാന്‍. എന്നാല്‍ മറ്റ് ചോക്ലേറ്റുകളെ അപേക്ഷിച്ച് പഞ്ചസാരയുടെ തോത് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് ഉപയോഗിക്കാം. 

 

7. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍

ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യത്തോടെ ഇരിക്കാന്‍ അത്യാവശ്യമാണ്. ഒരു ദിവസം അഞ്ച് മുതല്‍ ആറ് ലീറ്റര്‍ വരെ വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. വെള്ളം കുറച്ച് കുടിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാന്‍ സാധ്യത കൂടുതലാണ്. കരളിലും വൃക്കകളിലും ജലാംശം കുറയുന്നത് പഞ്ചസാരയുടെ തോത് ഉയര്‍ത്താം.

 

8. അര്‍ധരാത്രിയിലെ സ്‌നാക്‌സ്

സിനിമയും മറ്റും കണ്ടിരുന്ന് അര്‍ധരാത്രിയില്‍ സ്‌നാക്‌സുകള്‍ കൊറിക്കുന്നവര്‍ ഉണ്ട്. രാത്രിഭക്ഷണത്തിന് ശേഷം രാത്രി വൈകി കാര്‍ബോഹൈഡ്രേറ്റ് തോത് ഉയര്‍ന്ന ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിപ്പിക്കും. ഇതിനാല്‍ രാത്രിയിലെ ഈ സ്‌നാക്‌സ് തീറ്റ ഒഴിവാക്കണം.

Content Summary: Habits That  Increase The Risk Of Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com