പെട്ടെന്ന് ഭാരം കുറയ്ക്കണോ? ഭക്ഷണശീലങ്ങളിലെ ഈ മാറ്റങ്ങൾ സഹായിക്കും

weight loss
SHARE

ദിവസവും ജിമ്മിൽ പോയിട്ടും ശരീരഭാരം കുറയുന്നില്ലേ ഒരു പക്ഷേ നിങ്ങളുടെ ഭക്ഷണരീതിയാകാം ഭാരം കുറയാതിരിക്കാൻ കാരണം. ഒരു പ്രത്യേക ഭക്ഷണം മാത്രം കഴിക്കണമെന്നോ ജ്യൂസ് മാത്രം കുടിക്കണമെന്നോ അല്ല ഇതിനർഥം മറിച്ച് ഭക്ഷണശൈലിയിൽ മാറ്റം വരുത്തിയാൽ മാത്രം മതിയാകും. ഇത് കേൾക്കുമ്പോൾ ലളിതമായി തോന്നാമെങ്കിലും ഈ ശീലങ്ങൾ പതിവാക്കാൻ ശ്രദ്ധിക്കണം. ഇത് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

∙ ദിവസവും കഴിക്കാം ഇലക്കറികൾ 

green leafy vegetables
Photo Credit : Olivier Tabary / Shutterstock.com

കടുംപച്ച നിറത്തിലുള്ള ഇലക്കറികൾ ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. നാരുകൾ ധാരാളം അടങ്ങിയതും എന്നാൽ കാലറി തീരെ കുറഞ്ഞതുമാണ് ഈ ഇലക്കറികൾ. കാലറി ഇൻടേക്ക് കുറയ്ക്കാനും വിശപ്പു കുറയ്ക്കാനും ഇത് സഹായിക്കും. ദിവസേന കഴിക്കാവുന്ന ഇലക്കറികളും ഇവയിൽ 100 ഗ്രാമിൽ എത്ര കാലറി അടങ്ങിയിട്ടുണ്ട് എന്നും നോക്കാം. 

ലെറ്റ്യൂസ് – 15 കാലറി, കാബേജ് – 15 കാലറി, പച്ചച്ചീര – 23 കാലറി, ബ്രക്കോളി – 24 കാലറി.

∙ ലഘുഭക്ഷണമായി പ്രോട്ടീന്‍

nuts
Phto Credit: Dionisvera/ Shutterstock.com

ഇടയ്ക്കിടെ വിശപ്പ് ഉണ്ടാകാറുണ്ടെങ്കിൽ ലഘുഭക്ഷണം കഴിക്കാം. ഇവ അന്നജവും (carbs) പ്രോട്ടീനും അടങ്ങിയതാകണമെന്നു മാത്രം. ഭക്ഷണം കഴിച്ച ശേഷം ദീർഘനേരം വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ പ്രോട്ടീനു കഴിയും. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ ഒന്നു കൊറിക്കാൻ തോന്നില്ല. പ്രോട്ടീൻ വളരെ സാവധാനത്തിലേ ദഹിക്കൂ എന്നതാണ് ഇതിനു കാരണം. എന്നാൽ അന്നജം മാത്രം കഴിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. 

∙ ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കാം

drinking-water
Photo Credit: Shutterstock.com

വിശക്കുമ്പോഴോ പ്രധാനഭക്ഷണങ്ങൾക്കു മുൻപോ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയാനുള്ള ഒരു മാർഗമാണ്. പലപ്പോഴും വിശക്കുന്നതായി തോന്നാമെങ്കിലും ആ സമയം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും വിശപ്പ് അകറ്റാനും സഹായിക്കും. ശരിയായ വിശപ്പ് വരുമ്പോൾ ഭക്ഷണം കഴിക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും, രുചികരമായ ഭക്ഷണം കഴിക്കുമ്പോള്‍ പ്രത്യേകിച്ചും ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഇളംചൂടുവെള്ളം കുടിക്കുന്നതും കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കും. 

∙ സസ്യാഹാരിയാകാം ഇടയ്ക്ക് എങ്കിലും

Five food items to keep your kidney healthy
Representative Image. Photo Credit : Prostock Studio / Shutterstock.com

റെഡ്മീറ്റ്, ആനിമൽ പ്രോട്ടീൻ ഇവയ്ക്ക് പകരം സസ്യാധിഷ്ഠിത പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ ഒരു ദിവസം പൂർണമായും വെജിറ്റേറിയൻ ആകുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. സസ്യാഹാരം കഴിക്കുക എന്നതിന് വറുത്തതും പൊരിച്ചതും കഴിക്കുക എന്നോ ജങ്ക്ഫുഡുകൾ കഴിക്കുക എന്നോ അർഥമില്ല. പരിപ്പ്, പയർ, പനീർ, മുഴുധാന്യങ്ങൾ, സീസണിൽ ലഭ്യമായ പച്ചക്കറികൾ ഇവയെല്ലാം േചർന്ന പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം ശീലമാക്കണം. 

∙ മറക്കരുതേ വ്യായാമം െചയ്യാൻ

lack-of-exercise-can-up-disease-risk-for-teenagers–image-one
Representative Image. Photo Credit : Vectorfusionart/Shutterstock.com

ഭക്ഷണം നിയന്ത്രിച്ചാൽ ഭാരം കുറയും എന്നാൽ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിക്കുന്നതു കൊണ്ടായില്ല. ദിവസവും വ്യായാമം ചെയ്യേണ്ടതും ആവശ്യമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും എല്ലാം സഹായിക്കും.

Content Summary: Diet changes that will help you lose twice as much fat

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}