സ്വന്തം ഹൃദയത്തെ എത്രത്തോളം കരുതുന്നുണ്ട്; ഒന്നു പരിശോധിച്ചു നോക്കിയാലോ...

keep-your-heart
SHARE

‘എന്റെ ഹൃദയമേ...’ പ്രണയാതുരരായ യുവതീയുവാക്കൾ പലവട്ടം ഇതു പറഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം ഹൃദയത്തിന്റെ കാര്യത്തിൽ പലരുടെയും കരുതൽ ഇത്രത്തോളം തീവ്രമല്ല. ഹൃദയം നിറഞ്ഞ സ്നേഹം, ഹൃദയത്തിന്റെ കാര്യത്തിലും ആവശ്യമുള്ള കാലമാണ്. പ്രത്യേകിച്ചും, കോവി‍ഡിനു ശേഷം. 

ഹൃദയത്തെയും ഹൃദയ ധമനികളെയും രക്തചംക്രമണ സംവിധാനത്തെയും കോവിഡ് ബാധിക്കുന്നുവെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതു മൂലം ഹൃദയ രോഗ ബാധിതരുടെ എണ്ണത്തിലും ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 20–30% ആളുകളിൽ പിന്നീട് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യതയേറെയാണ്.

മറ്റുള്ളവരെ അപേക്ഷിച്ചു കോവിഡ് ബാധിതരിൽ രക്ത ധമനികളിൽ തടസ്സങ്ങൾ ഉണ്ടാകാനും ശ്വാസകോശത്തിൽ നീർക്കെട്ടിനുമുള്ള സാധ്യത 20 മടങ്ങ് അധികമാണ്. ഹൃദയത്തിലോ ശ്വാസകോശത്തിലോ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യതയും കൂടും. ഹൃദയമിടിപ്പിന്റെ താളത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാകാം.

തിരിച്ചറിയുന്നത് എങ്ങനെ?

നിത്യവും ചെയ്യുന്ന ജോലികൾക്കിടയിൽ നമ്മുടെ ശാരീരിക ബുദ്ധിമുട്ടുകളെ നിരീക്ഷിച്ചാൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കും. കോവിഡ് ബാധിതരിൽ പിന്നീടുണ്ടാകുന്ന നെ‍ഞ്ചുവേദന, അമിതമായ ക്ഷീണം, നെഞ്ചിടിപ്പ്, അടിക്കടിയുണ്ടാകുന്ന ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുത്. 

ലക്ഷണങ്ങളുള്ളവരിൽ ഇസിജി, നെഞ്ചിന്റെ എക്സ്റേ എന്നീ പരിശോധനകളിലൂടെ ഇതു കണ്ടെത്താം. അപൂർവം ചിലരിൽ മാത്രം ഡോക്ടറുടെ നിർദേശ പ്രകാരം ഹൃദയത്തിന്റെ എംആർഐ സ്കാൻ ആവശ്യമായി വരും. രോഗം നേരത്തേ കണ്ടെത്താൻ കഴിഞ്ഞാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ചികിത്സിച്ചു നേരെയാക്കാൻ കഴിയും.

വേണ്ട, അമിത വ്യായാമം

ശാരീരിക ബുദ്ധിമുട്ടുകൾ തോന്നുന്നുവെങ്കിൽ കഠിനമായ വ്യായാമങ്ങളിൽ നിന്ന് അൽപകാലത്തേക്കു വിട്ടു നിൽക്കണം. കാഠിന്യം കുറഞ്ഞതിൽ തുടങ്ങി ഘട്ടം ഘട്ടമായി മാത്രം വ്യായാമം പഴയ നിലയിലേക്കു കൊണ്ടു വന്നാൽ മതി.

ധാരാളം വെള്ളം കുടിക്കുക. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. പുറത്തു നിന്നു കഴിക്കുന്ന ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കുക.

സ്നേഹിക്കുക, ഹൃദയത്തെയും

ഹൃദയാരോഗ്യം നിലനിർത്താൻ ജീവിതകാലം മുഴുവൻ നമ്മൾ  ശ്രദ്ധയോടെ ഹൃദയത്തെ പരിചരിക്കണം. അപ്രതീക്ഷിതമായ ഹൃദയാഘാതത്തെ പോലും ചെറുക്കാൻ അതിനു മുൻപുള്ള നമ്മുടെ ജീവിത, ഭക്ഷണ രീതികളിലൂടെ സാധിക്കും. പതിവു വ്യായാമങ്ങൾ ശീലമാക്കുക, മാനസിക പിരിമുറുക്കം ഒഴിവാക്കുക, ലക്ഷണങ്ങൾ തിരിച്ചറിയുക, ആവശ്യമെങ്കിൽ പരിശോധനയ്ക്കു വിധേയമാകുക തുടങ്ങിയ നിസ്സാരമായ ചില ശീലങ്ങൾ ജീവിതത്തിൽ പാലിക്കുന്നതു നമുക്കും നമ്മുടെ ഹൃദയത്തിനും ഏറെ നല്ലതാണ്.

(വിവരങ്ങൾ: ഡോ. ആർ. സന്ദീപ്, കൺസൽറ്റന്റ്, ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി).

Content Summary: Healthy heart and heart care tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}