ADVERTISEMENT

ഉറക്കമില്ലായ്മ നിരവധി പേരെ അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഉറക്കക്കുറവ് പരിഹരിക്കാൻ ചെറി ജ്യൂസിനാവുമെന്ന് ഗവേഷകർ. 

 

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ചെറി. ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ സി, എ, കെ എന്നിവയോടൊപ്പം ബീറ്റാ കരോട്ടിൻ, കാത്സ്യം, നിരോക്സീകാരികൾ എന്നിവയും ചെറിയിലുണ്ട്. 

 

ഉറക്കമില്ലായ്മ തടയാൻ ചെറിയ എങ്ങനെ സഹായിക്കുന്നുവെന്നല്ലേ. ശരീരത്തിലെ പീനിയല്‍ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഉറക്ക ഹോർമോൺ ആയ മെലാടോണിന്റെ അളവ് വർധിപ്പിക്കാൻ ചെറി സഹായിക്കുന്നു. ഇത് ഉറക്കസമയം ദീർഘിപ്പിക്കാൻ സഹായിക്കും. ഉറക്ക – ഉണർവ് ചക്രത്തെ (sleep -wake cycle)യും ഈ ഹോർമോൺ ഭാഗികമായി സ്വാധീനിക്കുന്നു. ചെറിയിൽ ചെറിയ അളവിൽ ട്രിപ്റ്റോഫാനും മെലാടോണിനും അടങ്ങിയിട്ടുണ്ട്. ഇതിൽ ട്രിപ്റ്റോഫാൻ, ഉറക്കഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്ന ഒരു പ്രോട്ടീൻ ആണ്. ചെറിയിൽ അടങ്ങിയ എൻസൈമുകൾ ഉറങ്ങാൻ മാത്രമല്ല ദീർഘവും തടസമില്ലാത്തതുമായ ഉറക്കം ലഭിക്കാനും സഹായിക്കും. 

 

ഉറങ്ങാൻ കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ചെറി കഴിക്കാം. ജ്യൂസ് ആക്കിയും കഴിക്കാം. പക്ഷേ മധുരം ചേർക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം.

Content Summary: Cherry juice to beat sleep problems 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com