ADVERTISEMENT

ചോദ്യം : എന്റെ കുഞ്ഞിന് ഇപ്പോൾ 6 മാസം പ്രായമായി. എനിക്കു മുലപ്പാൽ കുറവായതിനാൽ ആദ്യമാസം മുതൽ മുലപ്പാലിനൊപ്പം പൊടിപ്പാലും നൽകുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി അവന്റെ മലത്തിൽ ഇടയ്ക്കിടെ രക്തത്തിന്റെ അംശം കാണപ്പെടുന്നു. കുഞ്ഞിനു വയറിളക്കമോ മറ്റ് അസ്വസ്ഥതകളോ ഇല്ല. ഡോക്ടറെ കാണിച്ചു മരുന്നു കഴിച്ചെങ്കിലും കുറവില്ല. എന്തു ചെയ്യണമെന്നു വിശദമായി പറഞ്ഞു തരാമോ?

 

ഉത്തരം : ചെറിയ കുഞ്ഞുങ്ങളിൽ മലത്തിൽ രക്താംശം കാണപ്പെടുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. വിശദമായ പരിശോധനയിലൂടെ മാത്രമേ യഥാർഥ കാരണം കണ്ടുപിടിക്കാനാവൂ. നിങ്ങൾ പറയുന്നതു പോലെ കുഞ്ഞിന് മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ ഒരുപക്ഷേ പശുവിൻ പാലിലെ പ്രോട്ടീനോടുള്ള കുടലിന്റെ അലർജിയാകാം കാരണം. നിങ്ങൾ നൽകുന്ന പൊടിപ്പാൽ പശുവിൻപാലിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. മിക്ക കുഞ്ഞുങ്ങൾക്കും പശുവിൻ പാലോ പൊടിപ്പാലോ കൊടുക്കുന്നത് നിർത്തിയാൽ 2–3 ദിവസത്തിനകം മലത്തിലെ രക്താംശം അപ്രത്യക്ഷമാകാം. മുലപ്പാൽ തികയാതെ വരികയാണെങ്കിൽ ഇത്തരം കുഞ്ഞുങ്ങൾക്കു കൊടുക്കാവുന്ന പ്രത്യേകം പൊടിപ്പാൽ ലഭ്യമാണ്. കുഞ്ഞിന് ആറു മാസമായതിനാൽ ധാന്യപ്പൊടികളുടെ കുറുക്ക് നൽകാവുന്നതാണ്. പൊതുവേ ഇത്തരം അലർജികൾ ഒരു വയസ്സാകുമ്പോഴേക്കും അപ്രത്യക്ഷമാകാം. അതിനുശേഷം ആവശ്യമെങ്കിൽ പശുവിൻപാൽ വീണ്ടും നൽകിത്തുടങ്ങാം. വീണ്ടും ലക്ഷണങ്ങൾ കണ്ടാൽ പൂർണമായും ഉപേക്ഷിക്കുന്നതാകും ഉചിതം. 

 

Content Summary : Is cow milk allergic to babies? - Dr. M. P. Shabeer Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com