ADVERTISEMENT

എല്ലുകളുടെ ആരോഗ്യം, മെച്ചപ്പെട്ട പ്രതിരോധ ശേഷി, ശരീരത്തിലെ നീർക്കെട്ടുകളുടെ ലഘൂകരണം, കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ആഗീരണം എന്നിങ്ങനെ മുഖ്യമായ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ പോഷണമാണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡി യുടെ തോത് കുറയുന്നത് എല്ലാ പ്രായത്തിൽപ്പെട്ടവരിലും ജീവൻ തന്നെ അപകടത്തിലാക്കുന്ന പല രോഗങ്ങൾക്കും കാരണമാകാം.

 

ശരീരത്തിൽ ആവശ്യത്തിന് വൈറ്റമിൻ ഡി ഇല്ലാതെ വരുമ്പോൾ പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങൾ ഇനി പറയുന്നവയാണെന്ന് ഹൈദരാബാദ് യശോദ ഹോസ്പിറ്റല്‍സിലെ ഡയബറ്റോളജിസ്റ്റ് ഡോ. സോമനാഥ ഗുപ്ത ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ആഭിമുഖ്യത്തിൽ പറയുന്നു.

 

1. എല്ലുകൾക്കും പേശികൾക്കും വേദന

ഇടയ്ക്കിടെ ഉണ്ടാകുന്ന പുറം വേദന, ആർത്രൈറ്റിസ്, പേശി വേദന എന്നിവയെല്ലാം വൈറ്റമിൻ ഡി തോത് കുറഞ്ഞു വരുന്നതിന്റെ ലക്ഷണമാണ്.

 

2. വീഴ്ചയിലെ ഒടിവുകൾ

സാധാരണ എഴുന്നേറ്റ് നില്‍ക്കുന്ന ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ പോലും എല്ലുകൾ‌ ഒടിയുന്നത് വൈറ്റമിൻ ഡി അഭാവം മൂലമാണ്. പ്രായമായവരിൽ ഇത് വളരെ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

 

3. പേശികളുടെ കോച്ചിപ്പിടുത്തം

പ‌േശികളിൽ ഇടയ്ക്ക് വന്ന് ഉടനെ അപ്രതക്ഷ്യമാകുന്ന ഞരമ്പുവലി, കോച്ചിപിടുത്തം എന്നിവയും വൈറ്റമിന്‍ ഡി അഭാവത്തിന്റെ സൂചനയാകാം. കാലുകളിലാണ് സാധാരണ ഇത് വരാറുള്ളത്. ഇത് നിരന്തരം വരുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് വൈറ്റമിൻ ഡി തോത് പരിശോധിക്കേണ്ടതാണ്.

 

4. മൂഡ് മാറ്റങ്ങൾ

ദൈനംദിന പ്രവൃത്തിയിലുണ്ടാകുന്ന നേരിയ മാറ്റം പോലും സമ്മർദവും ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കാറുണ്ടോ ? എങ്കിൽ ഇതിന് പിന്നിൽ വൈറ്റമിൻ ഡി അഭാവത്തിനുള്ള സാധ്യതയും തള്ളിക്കളയരുത്.

 

5. ക്ഷീണം

നന്നായി ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ശരീരം അനങ്ങിയിട്ടും എപ്പോഴും അകാരണായ ക്ഷീണം തോന്നുന്നെങ്കിൽ ഇതിന് പിന്നിലെ വില്ലൻ ചിലപ്പോൾ വൈറ്റമിൻ ഡി അഭാവമാകാം.

 

6. ഇടയ്ക്കിടെയുള്ള അണുബാധകൾ

പ്രതിരോധ കോശങ്ങളുമായി നേരിട്ട് ഇടപെടുന്ന വൈറ്റമിൻ ഡി അണുബാധകളിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകുന്നു. വൈറ്റമിൻ ഡി യുടെ അഭാവം കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനും ഇവ തീവ്രമാകാനുമുള്ള സാധ്യത വർധിപ്പിക്കുന്നു.

Content Summary: Signs of Vitamin D deficiency you shouldn't ignore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com