വൈറ്റമിൻ എയുടെ അഭാവം കണ്ണിനെ ബാധിക്കും; കഴിക്കാം ഈ ഭക്ഷണങ്ങൾ

eye disease
Photo Credit: fizkes/ Istockphoto.com
SHARE

വൈറ്റമിൻ എ അഭാവം കണ്ണിനെ ഒരുപാടു ബാധിക്കാൻ സാധ്യതയുണ്ട്. വൈറ്റമിൻ എ കുറഞ്ഞാൽ രാത്രി കാലങ്ങളിലുള്ള കാഴ്ച കുറഞ്ഞുവരാം. കൃഷ്ണമണിക്കും നാലു ചുറ്റുമുള്ള കൺജങ്റ്റിവയ്ക്ക് ഈർപ്പം കുറഞ്ഞു വരാനും അതിനകത്ത് ബൈറ്റോട്ട് സ്പോട്സ് എന്ന മീനിന്റെ ചെതുമ്പൽ പോലുള്ള പുള്ളികൾ വരാനും സാധ്യതയുണ്ട്. വൈറ്റമിൻ എ അഭാവം കൂടുതലായാൽ കൃഷ്ണമണിയിൽ അൾസർ വരാം. കണ്ണിന്റെ ബലക്ഷയം കാരണം ആകൃതിയിൽ തന്നെ വ്യത്യാസം വരാനിടയുണ്ട്. വൈറ്റമിൻ എ ആവശ്യത്തിനു കഴിക്കുകയാണെങ്കിൽ കണ്ണിനകത്തു നല്ല ഈർപ്പം കാണും. കാഴ്ച തെളിച്ചമുള്ളതായിരിക്കുകയും ചെയ്യും. 

വൈറ്റമിൻ എ പോലെ തന്നെ ഇ, സി, ബി എന്നിവയൊക്കെ കണ്ണിനു പ്രധാനമാണ്. വൈറ്റമിൻ ഇ കാരറ്റിലും പാലിലും പപ്പായയിലും കരളിലും മുട്ടയിലും കണ്ടു വരുന്നു. കോളിഫ്ലവർ, കാബേജ്, ഓറഞ്ച് – നാരങ്ങാ വിഭാഗത്തിലുള്ള പച്ചക്കറികൾ എന്നിവ വഴി വൈറ്റമിൻ സി ലഭിക്കുന്നു. വൈറ്റമിൻ ഇ– ബദാം, സൺഫ്ലവർ, പീനട്സ് എന്നിവയിലുണ്ട്. കണ്ണിന്റെ ഞരമ്പുകൾക്ക് ആവശ്യമുള്ള ബ്യൂട്ടീഷനും തിയോസാനും പോലുള്ള ഘടകങ്ങൾ ബ്രോക്ക്‌ലിയിലും മുട്ടയുടെ മഞ്ഞയിലുമുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും കണ്ണുകൾക്ക് വളരെ പ്രധാനമാണ്. ഇത് ചൂര, സാൽമൺ എന്നീ മത്സ്യങ്ങളിലാണ് കൂടുതൽ കണ്ടു വരുന്നത്. 

ഫ്രീ റാഡിക്കൽസ് എന്ന ശരീരത്തിനു ദോഷമുണ്ടാക്കുന്ന ഘടകങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന വൈറ്റമിനാണ് വൈറ്റമിൻ സി. ചില പഠനങ്ങളിൽ വൈറ്റമിൻ സി അഭാവം മൂലം തിമിരം വരാനുള്ള സാധ്യതയെക്കുറിച്ചു പറയുന്നുണ്ട്. അതുപോലെ കണ്ണിന്റെ നാഡികളായ റെറ്റിനയ്ക്ക് മാക്യൂലർ ഡീജനറേഷൻ വരാനുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്. 

ആന്റി ഓക്സിഡന്റ് ഫലമുള്ള മറ്റൊരു പോഷകമാണ് വൈറ്റമിന്‍ ബി. ഇതു പ്രധാനമായും പഴങ്ങളിലും പച്ചക്കറികളിൽ നിന്നുമാണ് ലഭിക്കുന്നത്. വൈറ്റമിൻ ബി യുെട അഭാവം ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷനും തിമിരവും വരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി  പഠനങ്ങളിൽ കാണുന്നു. 

ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവ് കുട്ടികളുടെ കണ്ണിന്റെയും തലച്ചോറിന്റെയും വളർച്ചയെ അതു പ്രതികൂലമായി ബാധിക്കും. അതുപോലെ കണ്ണു വരണ്ടതാക്കാം. 

മീൻ – കഴിക്കുന്നതു വഴി ഒമേഗ ഫാറ്റി കൊഴുപ്പുകൾ ലഭിക്കുന്നു. പലതരം നട്സ്– നിലക്കടല, കശുവണ്ടി, ബദാം എന്നിവയിലൊക്കെ ഒട്ടേറെ ആന്റി ഓക്സിഡന്റുകളുണ്ട്. സൂര്യകാന്തിവിത്ത്, ചെറുചണവിത്ത് പോലുള്ള വിത്തുകൾ, സിട്രസ് പഴങ്ങൾ, പച്ചിലക്കറികൾ, കാരറ്റ്, ബ്രോക്ക്‌ലി, മുട്ട എന്നിവയൊക്കെ കണ്ണിന് ഉത്തമമാണ്.

Content Summary: Vitamin deficiency and eye diseases

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS