ഫാറ്റി ലിവര്‍ രോഗം: ഈ അഞ്ച് ലക്ഷണങ്ങള്‍ അവഗണിക്കരുത്

fatty liver
mi_viri/ Shutterstock.com
SHARE

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ്. സ്റ്റിയാറ്റോസിസ് എന്നും ഇത് അറിയപ്പെടുന്നു. കരളിന്‍റെ ഭാരത്തിന്‍റെ അഞ്ച് മുതല്‍ 10 ശതമാനം വരെ കൊഴുപ്പ് ആകുമ്പോൾ  ഇത് പലതരം രോഗസങ്കീര്‍ണതകളിലേക്ക് നയിക്കാം.

സിംപിള്‍ ഫാറ്റി ലിവര്‍, സ്റ്റിയാറ്റോഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ്, സിറോസിസ് എന്നിങ്ങനെ നാലു ഘട്ടങ്ങളിലൂടെയാണ് ഫാറ്റി ലിവര്‍ രോഗം പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

1. മഞ്ഞപ്പിത്തം 

രോഗം പുരോഗമിക്കുന്നതോടെ കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുകയും ബിലിറൂബിന്‍ അമിതമായി ചര്‍മത്തിന് താഴെ അടിഞ്ഞു കൂടുകയും ചെയ്യും. ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകാം. 

2. വീര്‍ത്ത വയര്‍ 

അമിതമായി മദ്യപിക്കുന്നവര്‍ക്ക് വയര്‍ വല്ലാതെ വീര്‍ത്ത് വരുന്നതായി തോന്നിയാല്‍ ഡോക്ടറെ ഉടനെ കാണേണ്ടതാണ്. വയറില്‍ ദ്രാവകം കെട്ടിക്കിടക്കുന്ന അസൈറ്റിസ് മൂലമാകാം ഇത്. ഇതും ഫാറ്റി ലിവര്‍ ലക്ഷണമാണ്. 

3. വയര്‍ വേദന

വയര്‍ വേദന, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും ഫാറ്റി ലിവറിന്‍റെ ഭാഗമായി ഉണ്ടാകാം. വയറിന്‍റെ വലത്ത് വശത്ത് മുകളിലായാണ് വേദന സാധാരണ ഉണ്ടാവുക. 

4. എളുപ്പത്തില്‍ രക്തസ്രാവം

മൂക്കില്‍ നിന്നുള്‍പ്പടെയുള്ള രക്തസ്രാവമാണ് മറ്റൊരു ലക്ഷണം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ കരളിന് ആവശ്യത്തിന് ഉൽപാദിപ്പിക്കാന്‍ വയ്യാതാകുന്നതാണ് ഇതിനുള്ള കാരണം. 

5. വിശപ്പില്ലായ്മ

ഭാരം നഷ്ടമാകല്‍, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും സിറോസിസ് ഘട്ടത്തിലേക്ക് ഫാറ്റി ലിവര്‍ എത്തുമ്പോൾ  അനുഭവപ്പെടാം. 

Content Summary: Fatty liver; Never ingnore these 5 symptoms

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS