ADVERTISEMENT

രോഗം വരുന്നതിനെക്കാള്‍ നല്ലതാണ് അവ വരാതെ ചെറുക്കുന്നത്. ഇതിന് കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. എല്ലാ സ്ത്രീകളും നിര്‍ബന്ധമായും നടത്തിയിരിക്കേണ്ട 12 രക്ത പരിശോധനകള്‍ ഏതെല്ലാമാണെന്ന് പറയുകയാണ് ദ് ബേസിക്സ് വുമന്‍ ഇന്‍സ്റ്റാഗ്രാം പേജ്. 

 

1. വൈറ്റമിന്‍ ബി12 ഫോളേറ്റ്- തലച്ചോറിന്‍റെയും രക്തത്തിന്‍റെയും നാഡീവ്യൂഹ വ്യവസ്ഥയുടെയും ആരോഗ്യം വിലയിരുത്തുന്നു.

2. വൈറ്റമിന്‍ ഡി- എല്ലുകളുടെ ആരോഗ്യം, ഉൽപാദനക്ഷമത, പ്രതിരോധ ശേഷി എന്നിവ അറിയാന്‍ സഹായകം

3. തൈറോയ്ഡ്- തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയെ പറ്റി സൂചനകള്‍ നല്‍കും.

4. അയണ്‍ സ്റ്റാറ്റസ്- ശരീരത്തിലെ അയണിന്‍റെ സാന്നിധ്യം, അയണ്‍ ബൈന്‍ഡിങ് ശേഷി, ഫെറിറ്റിന്‍ സാന്നിധ്യം എന്നിവ അളക്കുന്നു

5. എച്ച്ബിഎ1സി- കഴിഞ്ഞ 2-3 മാസങ്ങളില്‍ നിങ്ങളുടെ രക്തത്തിലുള്ള ശരാശരി ഗ്ലൂക്കോസ് നിലവാരം അറിയുന്നതിന് സഹായകം. പ്രമേഹ സൂചനകള്‍ നല്‍കാന്‍ ഈ പരിശോധന ആവശ്യമാണ്. 

6. ലിപിഡ് പാനല്‍- ശരീരത്തിലെ ആകെ കൊളസ്ട്രോള്‍, എല്‍ഡിഎല്‍ എന്ന ചീത്ത കൊളസ്ട്രോള്‍, എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ തോത് അറിയാന്‍ ലിപിഡ് പ്രൊഫൈല്‍ സഹായിക്കുന്നു. ഇതിനനുസരിച്ച് ജീവിതശൈലി മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഇതിന് പുറമേ ഒമേഗ3, ഒമേഗ 6 തോതും അറിയാന്‍ ശ്രമിക്കാവുന്നതാണ്. 

7. ഹോര്‍മോണ്‍ പാനല്‍- ഡിഎച്ച്ഇഐ-എസ്, എസ്ട്രാഡിയോള്‍, ഫ്രീ ആന്‍ഡ് ടോട്ടല്‍ ടെസ്റ്റോസ്റ്റെറോണ്‍, പ്രൊജെസ്ട്രോണ്‍ എന്നിങ്ങനെ സ്ത്രീകളുടെ ശരീരത്തിലെ പലതരം ഹോര്‍മോണുകളുടെ തോത് ഈ പരിശോധനയിലൂടെ അറിയാം

8. ഫാസ്റ്റിങ് ഇന്‍സുലിന്‍- പ്രമേഹം, മെറ്റബോളിക് റസിസ്റ്റന്‍സ്  എന്നിവയിലേക്ക് നയിക്കാവുന്ന ഇന്‍സുലിന്‍ പ്രതിരോധത്തിന്‍റെ തോത് ഈ പരിശോധനയിലൂടെ അറിയാം

9. എച്ച്എസ്-സിആര്‍പി- ശരീരത്തിലെ നീര്‍ക്കെട്ടും മറ്റ് ഗുരുതര രോഗങ്ങളും അറിയാന്‍ സഹായകമാണ്. 

10. രക്തത്തിന്‍റെ കൗണ്ട്- ശരീരത്തിലെ ചുവന്ന രക്താണുക്കളുടെയും ശ്വേത രക്താണുക്കളുടെയും തോത് അറിയാന്‍ ഇത് വഴി കഴിയും

11 കാല്‍സ്യം- സ്ത്രീകള്‍ പ്രായമാകും തോറും ഈസ്ട്രജന്‍ തോത് കുറയുന്നതിനാല്‍ എല്ലുകളുടെ കട്ടിയും കുറഞ്ഞു വരാം. ഇതിനാല്‍ 35 വയസ്സിന് മുകളില്‍ പ്രായമായവര്‍ നിര്‍ബന്ധമായും കാല്‍സ്യം പരിശോധന നടത്തേണ്ടതാണ്. 

12. ഹോമോസിസ്റ്റൈന്‍- ശരീരത്തിലെ ഒരു അമിനോ ആസിഡാണ് ഹോമോസിസ്റ്റൈന്‍. ഇതിന്‍റെ അളവ് വൈറ്റമിന്‍ ബി6,ബി9, ബി12 എന്നിവയുടെ തോത് അറിയാന്‍ സഹായിക്കും.

Content Summary: 12 annual tests for Ladies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com