ADVERTISEMENT

 ഓരോരുത്തർക്കും ടെൻഷനടിക്കാൻ ഓരോരോ കാരണങ്ങൾ... മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ടെൻഷനും ഡിപ്രഷനുമൊക്കെ വിദഗേധോപദേശം സ്വീകരിക്കുന്നവരുടെയും ചികിത്സ തേടുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ടെങ്കിലും ഇവയ്ക്ക് അടിമപ്പെട്ട് ദിവസങ്ങൾ തള്ളിനീക്കുന്നവരുമുണ്ട്. 

ഈ പിരിമുറുക്കം ഒരു പരിധിക്കു മുകളിലായാൽ അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങും. എന്തുകൊണ്ടാണ് ഈ പിരിമുറുക്കം ഉണ്ടാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. 1. പുറംലോകത്തു നിന്നുള്ള പ്രശ്നങ്ങൾ. 2. വ്യക്തിത്വത്തിലെ പോരായ്മകൾ.

നമുക്ക് നിരന്തരം ഇടപഴകേണ്ടി വരുന്ന മേലുദ്യോഗസ്ഥർ, ഏറെ പ്രയാസമുള്ള കോഴ്സുകൾക്കു ചേരുക, പ്രവാസജീവിതം ആരംഭിക്കുക തുടങ്ങി നാം ചെന്നുപെടുന്ന പല സാഹചര്യങ്ങളും പുറംലോകത്തു നിന്നുള്ള പ്രശ്നങ്ങൾക്ക് ഉദാഹരണങ്ങളാണ്. വിവാഹമോ ജോലിക്കയറ്റമോ പോലുള്ള സന്തോഷം ഉളവാക്കുന്നതെന്നു കരുതുന്ന ചില സന്ദർഭങ്ങളും പിരിമുറുക്കത്തിൽ കലാശിച്ചെന്നു വരാം.

പിരിമുറുക്കത്തിനു കാരണമാകുന്ന ഘടകങ്ങൾ യഥാർഥത്തിലുള്ളവ ആകണമെന്നില്ല. നാം വെറുതേ ചിന്തിച്ചോ സങ്കൽപ്പിച്ചോ കൂട്ടുന്ന കാര്യങ്ങളും ഇതിനു കാരണമാകാം. ഇതാണ് വ്യക്തിത്വത്തിലെ പോരായാമ കൊണ്ടുണ്ടാകുന്ന പിരിമുറുക്കത്തിനു കാരണം. 

ശ്രദ്ധിക്കാൻ
പിരിമുറുക്കം ആഴ്ചകൾ നീണ്ടാലോ നിത്യജീവിതത്തെ ബാധിക്കാൻ തുടങ്ങിയാലോ ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് വിഷാദം പോലുള്ള പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തണം. തീരെ ഉറക്കം കിട്ടാതിരിക്കുക, ആത്മഹത്യാചിന്ത തോന്നുക, മദ്യപാനമോ ലഹരി ഉപയോഗമോ അമിതമാകുക, അടിസ്ഥാനമില്ലാത്ത പേടിയോ സംശയമോ വച്ചു പുലർത്തുക, വയലന്റായി പെരുമാറുക എന്നിവയും ഗൗരവത്തിലെടുക്കേണ്ടതാണ്. 

Content Summary: The main reasons behind stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com