ഇരുന്നിരുന്ന് ആരോഗ്യം കളയല്ലേ

long hour sitting
Photo Credit: evgenyatamanenko/ Istockphoto
SHARE

ടിവി കണ്ട് എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാൻ എന്തു രസമാണ്. ലോകകപ്പ് ഫുട്ബോൾ വന്നപ്പോൾ ടിവി കണ്ടിരിക്കുന്ന സമയം ഏറി. ടിവിക്കു മുന്നിൽ കൂടുതൽ സമയം ചെലവിടുന്നവർ ആരോഗ്യം കൂടി ശ്രദ്ധിക്കണം–പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ. 

മറ്റു സമയങ്ങളിൽ വ്യായാമം ചെയ്യാത്തവർ ടിവിക്കു മുന്നിൽ കൂടുതൽ നേരം ചെലവിടുമ്പോൾ അമിതവണ്ണം കൂടെപ്പോരും. ടിവി കാണുമ്പോൾ എന്തെങ്കിലും കൊറിക്കുന്ന സ്വഭാവമുള്ളവർക്ക് അമിതവണ്ണം വരാനുള്ള സാധ്യത കൂടും. കൂടുതൽ നേരം ടിവി കണ്ടിരിക്കുന്നവർക്ക് അമിതവണ്ണം മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയും ബാധിക്കാൻ സാധ്യതയുണ്ടെന്നു പഠനങ്ങൾ പറയുന്നു. ടിവി കണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് അമിതമാകാൻ സാധ്യതയേറെയാണ്. ഇത് അമിതവണ്ണത്തിനിടയാക്കുന്നു. കൂടുതൽ നേരം ടിവി കാണുന്നത് കണ്ണിനും ദോഷകരമാണ്. ഇത് നേത്രരോഗങ്ങൾക്കു വഴിവച്ചേക്കാം.  

മുതിർന്ന പൗരന്മാർക്ക് നല്ല ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ നേരം ടിവി കാണുന്നത് ഉറക്കത്തെ ബാധിക്കാൻ സാധ്യതയുണ്ട്. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് നല്ല ഉറക്കം വേണം. ആഹ്ലാദകരമായ മാനസികാവസ്ഥ നിലനിർത്താനും ഉറക്കം അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ ടിവി കണ്ടിരിക്കാൻ മുതിർന്ന പൗരന്മാർ ശ്രദ്ധിക്കണം. 

Content Summary:  Long hour sitting related health issues

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS