ഭാരം കുറയ്ക്കാൻ രാവിലെ കഴിക്കാം ഈ അഞ്ച് ഭക്ഷണവിഭവങ്ങൾ

Mail This Article
ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യസമ്പൂർണ ഭക്ഷണക്രമം പ്രധാനമാണ്. ഇതിൽ തന്നെ ഏറ്റവും മുഖ്യമാണ് പ്രഭാതഭക്ഷണം. ഒരു ദിവസത്തിന് തുടക്കം കുറിക്കുന്ന ഭക്ഷണമെന്ന നിലയിൽ പ്രഭാതഭക്ഷണം പോഷകസമ്പുഷ്ടവും ഊർജപ്രദായകവുമായിരിക്കണം. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുടരാൻ പറ്റിയ അഞ്ച് ഭക്ഷണവിഭവങ്ങൾ ഇനി പറയുന്നവയാണ്.

1. ഓട്മീൽ
ഓട്സ് രാത്രിയിൽ കുതിർത്ത് വച്ച ശേഷം പാലും പഴങ്ങളും തേനുമെല്ലാം ചേർത്ത് തയാറാക്കുന്നതാണ് ഓട്മീൽ. രാവിലെ ഒരു കപ്പ് ഓട്മീൽ കഴിച്ചാൽ ശരീരത്തിന് ഊർജം നൽകാൻ ആവശ്യമായ കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് അതിൽ നിന്നു ലഭിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ ഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ഹൃദ്രോഗ സാധ്യതയും ലഘൂകരിക്കും.

2. ക്വിനോവ

ദീർഘനേരം വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കാൻ സഹായിക്കുന്ന ക്വിനോവ അമിതമായി ഭക്ഷണം കഴിക്കുന്നത് തടഞ്ഞ് ഭാരം കുറയ്ക്കാൻ സഹായിക്കും.

3. ചിയ വിത്തുകൾ
സോല്യുബിള്‍ ഫൈബർ അടങ്ങിയ ചില വിത്തുകളും ഭാരം കുറയ്ക്കാൻ സഹായകമാണ്. വയറിൽ ഇതൊരു ജെൽ പോലെ കിടന്ന് ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കും. ഇത് അധികമായി കാലറി കഴിക്കുന്നതിൽ നിന്ന് നമ്മെ തടയും.

4. വാൾനട്ടുകൾ
ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഒമേഗ –3 ഫാറ്റി ആസിഡുകളും നീർക്കെട്ടിനെ കുറയ്ക്കുന്ന പോളിഫെനോളുകളും അടങ്ങിയതാണ് വാൾനട്ടുകൾ. ഇത് ഭാരം കുറയ്ക്കാനുള്ള യാത്രയിൽ വളരെ സഹായകമാണ്.
5. നട്ബട്ടർ
കടലയോ, ആൽമണ്ടോ മറ്റ് പലതരം നട്ടുകളോ ആയിക്കോട്ടെ. അവ ആരോഗ്യകരമായ ജീവിതത്തിന് മുതൽക്കൂട്ടാണ്. ഓട്മീലിലും ബ്രഡ് ടോസ്റ്റിലും സ്മൂത്തിയിലുമെല്ലാം ഒരു സ്പൂൺ നട് ബട്ടർ ചേർത്താൽ രുചിയും പോഷണവും അധികരിക്കും.
മേൽപ്പറഞ്ഞ ഭക്ഷണവിഭവങ്ങൾക്ക് പുറമേ കറുവപ്പട്ട, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, ഗ്രീൻ ടീ, ഗ്രീൻ കോഫി, വെളിച്ചെണ്ണ എന്നിവയെല്ലാം ഭാരം കുറയ്ക്കാനും ഫിറ്റ് ആയി ഇരിക്കാനും സഹായിക്കും.
Content Summary: Weight Loss Breakfast Tips