ഗർഭകാലത്തിനു മുൻപുള്ള മദ്യപാനം കുഞ്ഞിനു ദോഷമാകുമോ?

HIGHLIGHTS
  • ഗർഭകാലത്തെ മദ്യപാനം ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയിലേക്ക് നയിക്കും
alcohol-woman-drinking-spirit-satoshi-k-istock-photo-com
Representative Image. Photo Credit : Satoshi-K / iStockPhoto.com
SHARE

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 28 വയസ്സുള്ള വിവാഹിതയാണ്. ഇപ്പോൾ രണ്ടു മാസം ഗർഭിണി ആണ്. ഞാൻ നേരത്തെ ഇടയ്ക്ക് മദ്യപിക്കുമായിരുന്നു. ഗർഭിണിയായ ശേഷം പൂർണമായും നിർത്തി. പക്ഷേ നേരത്തെ ഉണ്ടായിരുന്ന ഈ ശീലം കുഞ്ഞിനെ ബാധിക്കുമോ എന്നാണ് അറിയേണ്ടത്.

ഉത്തരം: അമ്മ കഴിക്കുന്ന പോഷകങ്ങൾ കുഞ്ഞിന്റെ ശരീരത്തിൽ എത്തുന്നതു പോലെ തന്നെ അമ്മ ഉപയോഗിക്കുന്ന ലഹരിപദാർഥങ്ങളും മറുപിള്ള വഴി കുഞ്ഞിന്റെ ശരീരത്തിൽ എത്തുന്നു. ഗർഭകാലത്തെ മദ്യപാനം കുട്ടികളിൽ വലിയ ദോഷങ്ങൾക്ക് കാരണമാകും. ഏറ്റവും പ്രധാനപ്പെട്ട റിസ്ക് ഗർഭം അലസാനുള്ള സാധ്യതയുണ്ട് എന്നതാണ്. ഗർഭകാലത്തെ മദ്യപാനം ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയിലേക്ക് നയിക്കും. ഗർഭകാലത്ത് അമ്മ മദ്യപിക്കുന്നതു മൂലം ഗർഭസ്ഥശിശുവിനുണ്ടാകുന്ന ഒരുകൂട്ടം ശാരീരിക– മാനസിക പ്രശ്നങ്ങളുടെ അവസ്ഥയാണിത്. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും, മാസം തികയാതെയുള്ള പ്രസവം സംഭവിച്ചേക്കാം. കുഞ്ഞിന് വളർച്ചക്കുറവ് ഉണ്ടായേക്കാം. ജനിക്കുന്ന കുട്ടികളിൽ പഠനവൈകല്യം, പെരുമാറ്റത്തിൽ പ്രശ്നങ്ങൾ, സംസാരിക്കാനും ഭാഷ പ്രയോഗിക്കാനും വൈകുക തുടങ്ങിയ അവസ്ഥകൾ ഉണ്ടായേക്കാം. 

ഗർഭിണിയാണെങ്കിലോ ഗർഭം ധരിക്കാൻ തയാറെടുക്കുകയാണെങ്കിലോ മദ്യപാനം പൂർണമായി ഒഴിവാക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. പലപ്പോഴും സ്ത്രീകൾ മദ്യപിക്കുന്നതിന്റെ പ്രധാന കാരണം സോഷ്യൽ ഡ്രിങ്കിങ് ആണ്. ഇത്തരം അവസരങ്ങൾ ഒഴിവാക്കുക. മദ്യപാനം നിർത്താൻ ബുദ്ധിമുട്ടുള്ളവർ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ഭർത്താവിന്റെയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും പിന്തുണയും ഈ സമയത്ത് ആവശ്യമാണ്. 

Content Summary : Can an alcoholic woman have a healthy baby? - Dr. Sathi M. S. Explains

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS