ADVERTISEMENT

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ട് സംസ്ഥാനം തമിഴ്നാടും കേരളവുമാണ്. എന്തുകൊണ്ടായിരിക്കാം പ്രമേഹരോഗികൾ ഇത്രയുമധികം ഈ സംസ്ഥാനത്തുള്ളത്. രണ്ട് കാരണങ്ങളാണ്. ഒന്ന് തെറ്റായ ഭക്ഷണരീതി, രണ്ട് വ്യായാമക്കുറവ്. ഇതിനൊരു ഉഗ്രൻ ഹെൽത് ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് ഡോ.അഖില വിനോദ്. എല്ലാ ദിവസവും ഈ ഡ്രിങ്ക് കുടിക്കുന്നതിലൂടെ ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാൻ സാധിക്കും. ഇൻസുലിൻ റെസിസ്റ്റൻസ് കുറയുമ്പോൾ ബ്ലഡ് ഷുഗർ താഴ്ന്നിരിക്കും. അതു കൂടാതെ കുടവയറും ഇതുവഴി കുറയും. എന്താണ് ഈ ഹെൽത് ഡ്രിങ്ക് എന്നല്ലേ? ആപ്പിൾ സിഡർ വിനഗർ എന്ന ഒരു ഓര്‍ഗാനിക് ഡ്രിങ്കാണിത്.  ഇതിന്റെ ഉള്ളിലുള്ള അസറ്റിക് ആസിഡ് ബ്ലഡ്ഷുഗർ ലെവൽ കുറയ്ക്കുന്നു. ഇതുവഴി ഇൻസുലിൻ റസിസ്റ്റൻസ് കുറയ്ക്കാനും സാധിക്കും. ഇൻസുലിൻ റസിസ്റ്റൻസ് കുടവയറുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. 

 

health-drink

കുടവയറുള്ള ഒരാൾ എപ്പോഴും ഓർക്കേണ്ടത് ചെറുതായി ഫാറ്റി ലിവറിന്റെ തുടക്കത്തിനുള്ള സാധ്യതയുണ്ടെന്നതാണ്. അതിനാൽ ബെല്ലിഫാറ്റ് കാണുമ്പോൾതന്നെ ഫാറ്റി ലിവർ ഉണ്ടോ എന്നു പരിശോധിക്കുക. ഒരു പ്രമേഹ പ്രാരംഭ ലക്ഷണംകൂടിയാണ് ബെല്ലി ഫാറ്റ്.

 

 ഈ ഹെൽത് ഡ്രിങ്ക് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം

1159215203

ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ ആപ്പിൾ സിഡർ വിനഗർ ഒഴിക്കുക. ഇതിലേക്ക് അരമുറി നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. ഹിമാലയൻ സാൾട്ടോ സീ സാൾട്ടോ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച് വെറുംവയറ്റിലോ അല്ലെങ്കിൽ ആഹാരത്തിന് ഒരു മണിക്കൂർ മുൻപോ കുടിക്കാം. 

 

ആപ്പിൾ സിഡർ വിനഗറിന്റെ മറ്റ് ഉപയോഗങ്ങൾ

 

1. നല്ല ദഹനം ഉണ്ടാക്കുന്നു.

2. ഗ്യാസ്, ദഹനക്കുറവ് എന്നിവ മാറ്റുന്നു

 

ദഹനവുമായി ബന്ധപ്പെട്ടുള്ള ഹൈപ്പോ അസിഡിറ്റി, ഗ്യാസ്ട്രോ ഈസ്ട്രോഫാഗൽ റിഫ്ലക്സ് ഡിസോർഡർ (GERD) തുടങ്ങിയ പ്രശ്നങ്ങൾക്ക് ഈ ആപ്പിൾസിഡർവിനഗർ ആഹാരത്തിന് അര മണിക്കൂറോ ഒരു മണിക്കൂറോ മുൻപ് കഴിച്ചാൽ മതി.ഗ്യാസ് ബ്ലോട്ടിങ്, അസിഡിറ്റി എന്നിവയും കുറയ്ക്കാൻ സാധിക്കും. കിഡ്നിസ്റ്റോണിനെയും ആപ്പിൾസിഡർവിനഗർ ഒരു പരിധി വരെ തടയുന്നുണ്ട്. 

 

കൊളസ്ട്രോൾ തടയാൻ

 

ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടോ മൂന്നോ ടീസ്പൂൺ ആപ്പിൾസിഡർവിനഗറും കൂടെ  കറുവപ്പട്ട പൊടിച്ചത് ഒരു നുള്ളും കൂടി നന്നായി മിക്സ് ചെയ്ത് കുടിക്കാം. വേണമെങ്കിൽ ഒരു സ്പൂൺ നാരങ്ങാ നീരു കൂടി േചർക്കാം. 

 

ശ്രദ്ധിക്കാം

ആപ്പിൾ സിഡർ വിനഗർ പല്ലിന്റെ ഇനാമലിന് ദോഷം ചെയ്യുന്നതിനാൽ ഈ ഡ്രിങ്ക് സ്ട്രോ ഉപയോഗിച്ചു കുടിക്കാൻ ശ്രദ്ധിക്കണം. 

Content Summary: Healthy Drink that reduces Fatty Liver, pot-belly and Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT