ADVERTISEMENT

ശരീരത്തിലെ ഏത് ഭാഗത്തും പ്രത്യക്ഷമാകാവുന്ന മാരക രോഗമാണ് അര്‍ബുദം. ശരീരകോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍ തുടങ്ങുമ്പോഴാണ്  അര്‍ബുദമുണ്ടാകുന്നത്. ഈ അര്‍ബുദകോശങ്ങള്‍ ആരോഗ്യമുള്ള മറ്റ് കോശസംയുക്തങ്ങളെ നശിപ്പിച്ച് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. 

 

Photo credit : Emily frost / Shutterstock.com
സ്തനങ്ങള്‍, ഗര്‍ഭാശയമുഖം, തൈറോയ്ഡ് എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ സ്ത്രീകളിൽ കണ്ടു വരുന്നു. Photo credit : Emily frost / Shutterstock.com

ലോകത്തെ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് അര്‍ബുദത്തിനുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ശ്വാസകോശം, പ്രോസ്റ്റേറ്റ്, മലാശയം, വയര്‍, കരള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ പൊതുവേ പുരുഷന്മാരിലും സ്തനങ്ങള്‍, ഗര്‍ഭാശയമുഖം, തൈറോയ്ഡ് എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ സ്ത്രീകളിലും കണ്ടു വരുന്നു. 

 

Representative Image
തീവ്രവും തുടര്‍ച്ചയായതും നാള്‍ക്ക് നാള്‍ മോശമാകുന്നതുമായ ചുമ ശ്വാസകോശ അര്‍ബുദത്തിന്‍റെ ലക്ഷണമാണ്

നേരത്തെ കണ്ടു പിടിച്ച് ചികിത്സ ആരംഭിക്കുന്നത് അര്‍ബുദത്തെ അതിജീവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. അര്‍ബുദരോഗവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

 

stomach-problem
വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ ആവൃത്തി, സ്വഭാവം എന്നിവ മാറുന്നത് കുടലിലെ അര്‍ബുദം മൂലമാകാം

1. തുടര്‍ച്ചയായ ചുമ

പല കാരണങ്ങള്‍ കൊണ്ട് ചുമ സംഭവിക്കാം. വൈറല്‍ അണുബാധ, ആസ്മ, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി രോഗം, ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ് എന്നിവയെല്ലാം തുടര്‍ച്ചയായ ചുമയ്ക്ക് പിന്നിലുണ്ടാകാം. എന്നാല്‍ തീവ്രവും തുടര്‍ച്ചയായതും നാള്‍ക്ക് നാള്‍ മോശമാകുന്നതുമായ ചുമ ശ്വാസകോശ അര്‍ബുദത്തിന്‍റെ കൂടി ലക്ഷണമാണ്. ഇടയ്ക്കിടെ വരുന്ന വരണ്ട ചുമ, തൊണ്ട എപ്പോഴും അടഞ്ഞിരിക്കുന്നതിനാല്‍ ചുമച്ച് അതിനെ ശരിപ്പെടുത്തണമെന്ന തോന്നല്‍, കഫത്തില്‍ രക്തം എന്നിവയും അര്‍ബുദ ലക്ഷണങ്ങളാണ്. 

Breat Care Self Examination
വലുതും കട്ടിയുള്ളതും തൊടുമ്പോൾ വേദന ഇല്ലാത്തതുമായ മുഴകള്‍ ചിലപ്പോള്‍ അര്‍ബുദം മൂലമാകാം

 

2. വയറ്റില്‍ നിന്ന് പോകുന്നതില്‍ വ്യതിയാനം

Photo credit : Africa Studio / Shutterstock.com
മറുകിന്‍റെ വലുപ്പത്തിലോ ആകൃതിയിലോ നിറത്തിലോ വരുന്ന വ്യത്യാസങ്ങൾ നിസ്സാരമായി എടുക്കരുത് Photo credit : Africa Studio / Shutterstock.com

വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ ആവൃത്തി, സ്വഭാവം എന്നിവ മാറുന്നത് കുടലിലെ അര്‍ബുദം മൂലമാകാം. അതിസാരം, മലത്തില്‍ രക്തം, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍ എന്നിവയും ഇതിന്‍റെ ഭാഗമായി ഉണ്ടാകാം. 

 

Photo Credit: VladimirFLoyd/ Istockphoto
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉണ്ടാകുന്ന ഭാരനഷ്ടം അപകടസൂചനയാണ്. Photo Credit: VladimirFLoyd/ Istockphoto

3. ശരീരത്തില്‍ മുഴയും നീര്‍ക്കെട്ടും

ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് പെട്ടെന്ന് പ്രത്യക്ഷമാകുന്ന മുഴകളെയും കരുതിയിരിക്കണം. എല്ലാ മുഴകളും അര്‍ബുദമുഴകള്‍ ആകണമെന്നില്ല. വലുതും, കട്ടിയുള്ളതും തൊടുമ്പോൾ വേദന ഇല്ലാത്തതുമായ മുഴകള്‍ ചിലപ്പോള്‍ അര്‍ബുദം മൂലമാകാം. സ്തനങ്ങള്‍, വൃഷ്ണങ്ങള്‍, കഴുത്ത്, കൈകാലുകള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ അര്‍ബുദ മുഴ പ്രത്യക്ഷമാകാം. 

stomach-pain
ആഴ്ചകളും മാസങ്ങളും നീളുന്ന വേദനയും അസ്വസ്ഥതയും അര്‍ബുദ ലക്ഷണങ്ങളാണ്

 

4. മറുകില്‍ വ്യത്യാസം

thraot-pain
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നുന്നത് തൊണ്ടയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാകാം

മറുകിന്‍റെ വലുപ്പത്തിലോ, ആകൃതിയിലോ നിറത്തിലോ ഒക്കെ വരുന്ന വ്യത്യാസങ്ങളും നിസ്സാരമായി എടുക്കരുത്. ഇവ മെലനോമ എന്ന ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. ചര്‍മത്തിന് നിറം നല്‍കുന്ന മെലാനിന്‍ ഉൽപാദിപ്പിക്കുന്ന കോശങ്ങളിലാണ് ഈ അര്‍ബുദം വളരുക. 

 

urination
മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാണ് മൂത്രത്തില്‍ കാണപ്പെടുന്ന രക്തം

5. വിശദീകരിക്കാനാകാത്ത ഭാരനഷ്ടം

Photo Credit: KatarzynaBialasiewicz/ Istockphoto
Photo Credit: KatarzynaBialasiewicz/ Istockphoto

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉണ്ടാകുന്ന ഭാരനഷ്ടവും അപകടസൂചനയാണ്. വയര്‍, പാന്‍ക്രിയാസ്, അന്നനാളി, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് പലപ്പോഴും ശരീരഭാരത്തില്‍ കുറവുണ്ടാക്കുന്നത്. 

 

6. വേദനയും അസ്വസ്ഥതയും

ആഴ്ചകളും മാസങ്ങളും നീളുന്ന വേദനയും അസ്വസ്ഥതയും അര്‍ബുദ ലക്ഷണങ്ങളാണ്. ഇതിനാല്‍ ഇക്കാര്യത്തിലും ജാഗ്രത പുലര്‍ത്തണം. 

 

7. ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നുന്നത് തൊണ്ടയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. സ്ഥിരമായി ഈ ബുദ്ധിമുട്ടും അസ്വസ്ഥതയും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്. 

 

8. മൂത്രത്തില്‍ രക്തം

മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാണ് മൂത്രത്തില്‍ കാണപ്പെടുന്ന രക്തം. പ്രോസ്റ്റേറ്റ് അര്‍ബുദ രോഗികളായ പുരുഷന്മാരിലും ഈ ലക്ഷണം കാണാറുണ്ട്. 

 

അര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ഇതിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാവുന്നതാണ്. ഇതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. 

Content Summary: Cancer: 8 silent signs that should not be ignored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com