ADVERTISEMENT

ക്ലാസ് മുറിയിൽ, തന്റെ കൺമുന്നിൽ സ്വന്തം അധ്യാപകൻ ദാരുണമായി കൊലചെയ്യപ്പെട്ടതിനു മൂക സാക്ഷിയാകേണ്ടിവന്ന ഷെസിന എന്ന കൊച്ചുകുട്ടിയും ഇത്തരം ഒരു മാനസികാവസ്ഥയിലൂടെയാണു കടന്നുപോയത്. യുവമോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ കെ.ടി. ജയകൃഷ്ണന്റെ രാഷ്ട്രീയക്കൊലപാതകത്തിനു സാക്ഷിയാകുമ്പോൾ 6–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഷെസിന. 23 വർഷം ആ ദുരന്തം ഉള്ളിൽപ്പേറി നടന്ന ഷെസിന കഴിഞ്ഞ ദിവസമാണു ജീവനൊടുക്കിയത്. കുട്ടിക്കാലത്തു മനസ്സിനേൽക്കുന്ന മുറിവിന്റെ ആഘാതം കവർന്നെടുത്തത് ഷെസിനയുടെ 23 വർഷങ്ങളാണ്. ഒടുക്കം ജീവനും. ഒരൊറ്റ ഷെസിനയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണോ ഇത്? ഒരിക്കലുമല്ല. കോവിഡ് സാഹചര്യത്തിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ ഒട്ടേറെപ്പേർക്കു ബാധിക്കുന്നതിനു കാരണമായിട്ടുണ്ടെന്നു പറയുന്നു, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ സൈക്കാട്രിസ്റ്റ് ആയ ഡോ.പി.പി.ബൽക്കീസ്. ഈ അവസ്ഥയിലുള്ളവർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? ചികിത്സ എങ്ങനെ നല്കാം? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com