ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ശരീരത്തിനു സംഭവിക്കുന്നത്

sugar
Photo Credit: Shutterstock.com
SHARE

പഞ്ചസാര നമ്മൾ വിചാരിക്കുന്നതിലും അധികം പ്രശ്നക്കാരനാണ്. ഉയർന്ന രക്തസമ്മർദം, ശരീരഭാരം കൂടുക, പ്രമേഹം, ഫാറ്റിലിവർ ഡിസീസ്, തുടങ്ങി നിരവധി പാർശ്വഫലങ്ങളാണ് ദിവസവും പഞ്ചസാര ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. എന്താണ് പരിഹാരം എന്നല്ലേ. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതു തന്നെ.

പഞ്ചസാരയുടെ ഉപയോഗം കുറച്ചാൽ മധുരിക്കുന്ന ആരോഗ്യഫലങ്ങളാണ് ഉണ്ടാവുക. ഒരു മാസത്തേക്ക് മധുരം ഒഴിവാക്കുക. ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. എന്നാൽ അതിൽ നിന്നു ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്. 30 ദിവസത്തേക്ക് പഞ്ചസാര ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ ശരീരത്തിന് എന്തു സംഭവിക്കും എന്നു നോക്കാം. 

∙ കാൻസർ സാധ്യത കുറയ്ക്കുന്നു

ചിലയിനം കാൻസറുകൾക്ക് കാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്. പ്രത്യേകിച്ചും സ്തനാർബുദത്തിന് ഒരു കാരണമാണിത്. പഞ്ചസാര ഒഴിവാക്കുന്നത് കാൻസർ സാധ്യത കുറയ്ക്കും. 

∙ ഊർജം വർധിക്കുന്നു

പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, കുക്കീസ്, ചിപ്സ്, കേക്ക് തുടങ്ങിയവയിലെല്ലാം റിഫൈൻഡ് ഷുഗർ ആണുള്ളത്. ഇത് ആലസ്യവും മന്ദതയും ഉണ്ടാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ നമ്മുടെ ഊർജനില വർധിക്കും. 

∙മെച്ചപ്പെട്ട ഉദരാരോഗ്യം

വയറ് കമ്പിക്കൽ, ദഹനപ്രശ്നങ്ങൾ ഇവയെല്ലാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ പഞ്ചസാര കഴിക്കാതിരിക്കാം. ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ഉദരത്തിലെ നല്ല ബാക്ടീരിയയുടെ എണ്ണം കൂടാനും കാരണമാകും. 

∙പല്ലുകളുടെ ആരോഗ്യം 

പഞ്ചസാര ഒഴിവാക്കിയാൽ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടും. ദിവസവും പഞ്ചസാര കഴിക്കാതെ പകരം പനംചക്കര, ശർക്കര, ഓർഗാനിക് ഹണി തുടങ്ങിയവ ഉപയോഗിക്കാം.

Content Summary: What Happens To Your Body When You Stop Eating Sugar For 30 Days

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS